Wednesday, October 20, 2021

Latest Posts

ആസിഫ് അലി ചിത്രം ‘എല്ലാം ശരിയാകും’ ടീസര്‍ പുറത്തിറങ്ങി

ആസിഫലിയെ പ്രധാന കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘എല്ലാം ശരിയാകും’ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നവംമ്പര്‍ 19ന് സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് ചിത്രം തിയ്യേറ്ററിലെത്തിക്കും. ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ് മുഹമ്മദ് നിര്‍വഹിക്കുന്നു. രജിഷ വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുക.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന,ജോണി ആന്റണി, ജയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

തോമസ്സ് തിരുവല്ല ഫിലിംസ്,ഡോക്ടര്‍ പോള്‍സ് എന്റര്‍ടൈയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍ സൂരജ് ഇ എസ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മനോജ് പൂങ്കുന്നം, കലദിലീപ് നാഥ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്‌മത്ത്, സ്റ്റില്‍സ്ലിബിസണ്‍ ഗോപി,ഡിസൈന്റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌ക്കര്‍,ഡിബിന്‍ ദേവ്,അസിസ്റ്റന്റ് ഡയറക്ടര്‍ ഷാബില്‍ ,സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട,പ്രൊഡക്ഷന്‍ മാനേജര്‍ അനീഷ് നന്ദിപുലം.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.