Saturday, October 16, 2021

Latest Posts

വിശപ്പ് രഹിത കൊച്ചി: പത്ത് രൂപയ്ക്ക്​ ഉച്ചയൂണ്, സമൃദ്ധി പദ്ധതിക്ക് കൊച്ചിയിൽ തുടക്കം

മിതമായ നിരക്കിൽ എല്ലാവർക്കും ഉച്ചഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ജനകീയ ഹോട്ടൽ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി. സാമ്പാറും അച്ചാറും തോരനും ചേർത്തുള്ള ഉച്ചയൂണ് 10 രൂപയ്ക്ക് ലഭിക്കുന്ന സമൃദ്ധി കൊച്ചി പദ്ധതിയുടെ ഉദ്ഘാടനം നടി മഞ്ജു വാര്യർ നിർവഹിച്ചു.

ഈ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച വിശപ്പുരഹിത കൊച്ചി എന്ന ആശയത്തിന്റെ ഭാഗമായാണ് സമൃദ്ധി കൊച്ചി പദ്ധതി നടപ്പിലാക്കുന്നത്. നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടൽ കെട്ടിടത്തിന്റെ താഴെ നിലയിൽ വലതുവശത്താണ് ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്. 1500 പേർക്ക് ഭക്ഷണം തയ്യാറാക്കാവുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ കേന്ദ്രീകൃത അടുക്കളയാണ് ഹോട്ടലിൽ തയ്യാറാക്കിയിട്ടുള്ളത്. .നഗരത്തിലെത്തുന്ന തൊഴിലാളികളെ ലക്ഷ്യംവെച്ചാണ് പദ്ധതി.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.