Saturday, October 16, 2021

Latest Posts

ക്രൂരവും അഹങ്കാരവും പ്രതിഫലിക്കുന്ന ദൃശ്യങ്ങള്‍, വീഡിയോ പങ്കുവെച്ച്‌ വരുണ്‍ ഗാന്ധി; ട്വീറ്റിൻറെ പേരിൽ മനേകയേയും വരുണിനെയും പുറത്തിരുത്തി ബിജെപി !

ലഖിംപൂരില്‍ കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയ സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര ന്യായീകരണം തുടരുന്നതിനിടെയാണ് പ്രതികരണവുമായി വരുണ്‍ ഗാന്ധി രംഗത്തെത്തിയത്.

കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്നു പറഞ്ഞ വരുണ്‍ ഗാന്ധി കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റുന്ന വിഡിയോയും പങ്കുവച്ചു. സംഭവത്തില്‍ ഇത് രണ്ടാം തവണയാണ് വരുണ്‍ ഗാന്ധി പ്രതികരിക്കുന്നത്.

ക്രൂരവും അഹങ്കാരവും പ്രതിഫലിക്കുന്നതാണ് ദൃശ്യങ്ങളെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണമെന്നും നീതി ലഭ്യമാക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ലഖിംപൂര്‍ ഖേരിയുടെ സമീപത്തുള്ള പിലിഭിത്തിലെ ബിജെപി എംപിയാണ് വരുണ്‍ ഗാന്ധി.

അതിനിടെ കമ്മിഷന്‍ ലഖിംപൂര്‍ ഖേരി ആക്രമണം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ചു. ലഖിംപൂരില്‍ നിരപരാധികളുടെ അരുംകൊലയ്ക്കെതിരെ രാജ്യ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

അലഹബാദ് ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി പ്രദീപ് കുമാര്‍ ശ്രീവാസ്തവയാണ് അന്വേഷണ കമ്മിഷന്‍. രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
എന്നാൽ ലഖിംപൂരിലെ കര്‍ഷകരുടെ മരണത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ ബിജെപി എംപി വരുണ്‍ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയേയും 80 അംഗ ദേശീയ എക്സിക്യൂട്ടീവില്‍നിന്ന് ബിജെപി ഒഴിവാക്കി. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാനാവില്ലെന്ന് പറഞ്ഞ വരുണ്‍ ലഖിംപുരില്‍ കര്‍ഷകസംഘത്തിനു മേല്‍ വാഹനമിടിച്ചു കയറുന്ന ദൃശ്യങ്ങള്‍ വീണ്ടും ട്വിറ്ററില്‍ പങ്കിട്ടിരുന്നു. രണ്ടു ദിവസം മുന്‍പ് ട്വീറ്റ് ചെയ്ത വിഡിയോയുടെ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങളാണ് ഇന്ന് വരുണ്‍ വീണ്ടും ട്വീറ്റ് ചെയ്തത്. 





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.