Thursday, October 21, 2021

Latest Posts

‘ദി ലാസ്റ്റ് ഹുറാ’: രേവതി വീണ്ടും സംവിധായികയാകുന്നു

പതിനൊന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടിയും സംവിധായകയുമായ രേവതി വീണ്ടും സംവിധാന രംഗത്തേക്ക്. ബോളിവുഡ് താരം കജോളിനൊപ്പം ‘ദി ലാസ്റ്റ് ഹുറാ’ എന്ന ചിത്രമാണ് രേവതി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്ലൈവ് പ്രൊഡക്ഷന്‍സിന്റെയും ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ സുരാജ് സിങ്, ശ്രദ്ധ അഗര്‍വാള്‍ എന്നിവരാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ കാജോളും പങ്കുവെച്ചിട്ടുണ്ട്.

കാജോള്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് പുതിയ ചിത്രത്തിന്റെ വാര്‍ത്ത പങ്കുവെച്ചത്. ചിത്രത്തിന്റെ ഹൃദയസ്പര്‍ശിയായ കഥ തന്നെ പ്രോജക്റ്റിന്റെ ഭാഗമാകാന്‍ തന്നെ പ്രേരിപ്പിച്ചുവെന്നാണ് കജോള്‍ കുറിക്കുന്നത്. ‘രേവതി എന്നെ നായികയാക്കി സംവിധാനം ചെയ്യുന്ന എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ‘ദി ലാസ്റ്റ് ഹുറാ’ എന്നാണ് പേര്. എന്നെ വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്’ കജോള്‍ കുറിക്കുന്നു.

‘ദി ലാസ്റ്റ് ഹുറേ’ നിലവില്‍ പ്രീപ്രൊഡക്ഷന്‍ ജോലികളിലാണ്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ സിനിമയില്‍ സുജാത എന്ന കഥാപാത്രമായാണ് കജോള്‍ എത്തുന്നത്. മുമ്പ് ദേശീയ പുരസ്‌കാരം നേടിയ ‘മിത്ര, മൈ ഫ്രണ്ട്’, ഫിര്‍ മിലേങ്കെ എന്നീ സിനിമകള്‍ രേവതി സംവിധാനം ചെയ്തിട്ടുണ്ട്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.