Monday, October 18, 2021

Latest Posts

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് മൗലികാവകാശ ലംഘനം എന്നും, മോദി വേണ്ടെന്നും ഹൈക്കോടതിയിൽ ഹരജി; കേന്ദ്രത്തിന് നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ ഇല്ലാത്ത കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം സ്വദേശി നന്‍കിയ ഹരജിയില്‍ കേരള ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസ് അയച്ചു. രണ്ട് ആഴ്ചക്കുള്ളില്‍ നിലപാട് അറിയിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോ സര്‍ട്ടിഫിക്കറ്റില്‍ വെക്കുന്നതില്‍ പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശിയായ എം. പീറ്ററാണ് ഹരജി നല്‍കിയത്.

അമേരിക്ക, ഇന്തോനേഷ്യ, ഇസ്‌റാഈല്‍, ജര്‍മനി തുടങ്ങി വിവിധ രാജ്യങ്ങളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഹരജിക്കാരന്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ആ സര്‍ട്ടിഫിക്കറ്റുകളില്‍ ആവശ്യമായ വിവരങ്ങളല്ലാതെ സര്‍ക്കാറിന്റെ തലവന്മാരുടെ ഫോട്ടോകളില്ലെന്നും ഹരജിക്കാരന്‍ പറഞ്ഞു.

നിരന്തര യാത്രക്കാരനായ തനിക്ക് സര്‍ട്ടിഫിക്കറ്റ് പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോക്ക് പ്രത്യേക പ്രയോജനമോ പ്രസക്തിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രമുള്ളത് കാരണം വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇന്ത്യക്കാരെ തടഞ്ഞുവെച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.