Thursday, October 21, 2021

Latest Posts

മഹാരാജാസ് കോളേജിൽ നിന്ന് മരങ്ങള്‍ അനധികൃതമായി കടത്തി; വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തടഞ്ഞുവെച്ചു

എറണാകുളം മഹാരാജാസ് കോളജില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ അനധികൃതമായി കടത്തിയ സംഭവത്തില്‍ അധ്യാപകരെ തടഞ്ഞുവെച്ച് വിദ്യാര്‍ത്ഥികള്‍. പ്രിന്‍സിപ്പലിനെയും അധ്യാപകരെയും കോണ്‍ഫറന്‍സ് ഹാളിലാണ് വിദ്യാര്‍ഥികള്‍ തടഞ്ഞത്.

ആരോപണ വിധേയനായ പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ പറയാതെ അവധിയില്‍ പോകില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ സമരം അഞ്ച് മണിക്കൂര്‍ പിന്നിട്ടു. ടെന്‍ഡര്‍ നടപടികളോ വനം വകുപ്പിന്റെ അനുമതിയോ കൂടാതെ അനധികൃതമായാണ് കാമ്പസിലെ മരങ്ങള്‍ മുറിച്ചു കടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് അപകടകരമായി ചാഞ്ഞുനില്‍ക്കുകയായിരുന്ന മരം വാട്ടര്‍ അതോറിറ്റി തന്നെയാണ് മഹാരാജാസ് കോളജിന്റെ അനുമതി വാങ്ങി വെട്ടിമാറ്റിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മരം മുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. അവധി ദിവസം നോക്കി ഈ മരങ്ങള്‍ കടത്തുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.