Saturday, October 16, 2021

Latest Posts

വളർത്തുനായകൾക്ക് ലൈസൻസ്: പൊതു മാർഗരേഖ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം

✍️  Animal Legal Force

വളർത്തു നായകൾക്ക് ലൈസൻസ് നൽകുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനും കോഴിക്കോട് കോർപ്പറേഷനും സ്വന്തമായി മാർഗ്ഗരേഖകൾ പുറപ്പെടുവിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ പിന്നീട് ഇത് നിഷേധിച്ചിരുന്നു. ഇതിലെ പല നിർദ്ദേശങ്ങളും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾക്ക് ഘടക വിരുദ്ധം ആയിരുന്നു.

ഇതു സംബന്ധിച്ച് സംസ്ഥാനത്ത് പൊതുവായ മാർഗ്ഗരേഖ തയ്യാറാക്കി ഈ മാസം 29 ന് ഹാജരാക്കാൻ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ശ്രീ അശോക് ചെറിയാനോട് ഡിവിഷൻ ബഞ്ച് ജഡ്ജിമാരായ ജയശങ്കരൻ നമ്പ്യാരും, ഗോപിനാഥും ഉത്തരവ് നൽകി.

തെരുവിൽ ഉപേക്ഷിക്കപ്പെട്ടതും അപകടം പറ്റിയതും ആയ നായകളെ സംരക്ഷിക്കുന്നവർക്ക് സംരക്ഷകർക്കുള്ള പ്രത്യേക ലൈസൻസ് അനുവദിക്കണം എന്നും അവർക്ക് ലൈസൻസ് ഫീ സൗജന്യം ആക്കണം എന്നും അനിമൽ ലീഗൽ ഫോഴ്സ് കോടതിയിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിബന്ധനകൾ മർഗ്ഗരേഖയിൽ ഉൾപ്പെടുത്താൻ ശ്രീ അശോക് ചെറിയാനോട് കോടതി നിർദേശിച്ചു. ഇതിനായി നായകളെ സംരക്ഷിക്കുന്നവരും സംഘടനകളും സംസ്ഥാന അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി തേടേണ്ടതുണ്ട് എന്ന് കോടതി ചൂണ്ടിക്കാണിച്ചു.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.