Saturday, October 16, 2021

Latest Posts

അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് സീതാറാം യെച്ചൂരി

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അജയ് മിശ്ര മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടക്കില്ലെന്ന് ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്കെതിരായ അജയ് മിശ്രയുടെ വിദ്വേഷ പ്രസംഗമാണ് അക്രമങ്ങള്‍ക്കും അനിഷ്ട സംഭവങ്ങള്‍ക്കും വഴിവച്ചത്. അജയ് മിശ്ര മന്ത്രിസ്ഥാനം രാജിവക്കുകയോ ഇല്ലെങ്കില്‍ പുറത്താക്കുകയോ വേണം.

ഇന്ധന വില വര്‍ധന ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിച്ചിക്കുകയാണെന്നും എല്ലാ അവശ്യ സാധനങ്ങള്‍ക്കും കേന്ദ്രം വിലകൂട്ടിയെന്നും യെച്ചൂരി പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളുടെ കേന്ദ്ര എക്‌സൈസ് തിരുവ ഒഴിവാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.

കേന്ദ്രം രാജ്യത്തെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയര്‍ ഇന്ത്യ ടാറ്റയ്ക്ക് ദാനമായി നല്‍കിയെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്റെ വേഗത കൂട്ടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

അതേസമയം, കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതിനെ തള്ളാതിരുന്ന സീതാറാം യെച്ചൂരി, മൂന്നാം മുന്നണിയെ തള്ളി. ഓരോ സംസ്ഥാനത്തെയും സാഹചര്യം അനുസരിച്ചായിരിക്കും സഖ്യം ഉണ്ടാക്കുക. ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴത്തെ നയം തുടരും. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുന്നണികള്‍ക്ക് പ്രസക്തിയുള്ളൂ എന്ന് വ്യക്തമാക്കി.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.