Monday, October 18, 2021

Latest Posts

136 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 500 കിലോ മയക്കുമരുന്നുമായി ഇസ്രയേലി പൗരന്‍ ദുബായില്‍ പിടിയില്‍

ദുബായ്: 500 കിലോ മയക്കുമരുന്നുമായി ഇസ്രയേലി പൗരന്‍ ദുബായ് പൊലീസിന്റെ പിടിയില്‍. അന്തരാഷ്ട്ര വിപണിയില്‍ 136 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന കൊക്കെയ്‌നാണ് പിടികൂടിയത്. ഹലീല്‍ ദാസുകി എന്നയാളാണ് പൊലീസ് പിടിയിലായത്. അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

മയക്കുമരുന്ന് കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് തുറമുഖത്തേയ്ക്ക് കടത്താന്‍ പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വന്‍ കൊക്കെയ്ന്‍ വേട്ട നടത്തിയ കാര്യം സമൂഹമാധ്യമത്തിലൂടെയാണ് ദുബായ് പൊലീസ് പുറത്തുവിട്ടത്. ദുബായില്‍ നിന്നും മയക്കുമരുന്ന് മറ്റൊരു രാജ്യത്തെ വെയര്‍ഹൗസില്‍ സൂക്ഷിക്കുന്നതിനാണ് സംഘം പദ്ധതിയിട്ടത്. പിടിയിലായ പ്രതി ഇപ്പോള്‍ ജയിലിൽ ആണ്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.