Monday, October 18, 2021

Latest Posts

ഇടുക്കിയിൽ മുത്തലാഖിന് എതിരെ വിധി നേടിയ ഭാര്യയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് ആക്രമിച്ചു; ഗുരുതര പരിക്ക്; പ്രതി ഒളിവിൽ

ഇടുക്കിയില്‍ മുത്തലാഖിന് എതിരെ അനുകൂല വിധി നേടിയ ഭാര്യയെ ഭര്‍ത്താവ് ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. കൊന്നത്തടി സ്വദേശിയായ ഖദീജയാണ് ഭര്‍ത്താവ് പരീതിന്റെ ആക്രമണത്തിന് ഇരയായത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആചാരപരമായ മുത്തലാഖിന് എതിരെ മഹല്ല് കമ്മറ്റി തീരുമാനം അനുസരിക്കാതെ കോടതിയെ സമീപിച്ച ആചാരലംഘികയായ ഖദീജയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് അവശനിലയിലാക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഖദീജയെ മുത്തലാഖ് ചൊല്ലി വിവാഹ മോചനത്തിന് പരീത് ശ്രമിച്ചിരുന്നു. ഇതിനെതിരെ ഖദീജ കോടതിയെ സമീപിക്കുകയും ഏറെ നാളെത്തെ നിയമപോരാട്ടത്തിനൊടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതില്‍ പക തോന്നിയ പരീത് അവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് ഖദീജ പൊലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിക്ക് പിന്നാലെയാണ് വീട്ടമ്മക്കുനേരെ ആക്രമണം ഉണ്ടായത്. 





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.