Monday, October 18, 2021

Latest Posts

പ്രതീക്ഷിച്ച നീതി ലഭിച്ചില്ല; പരാമാവധി ശിക്ഷയായ വധശിക്ഷ ലഭിക്കേണ്ടിയിരുന്നു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും- ഉത്രയുടെ മാതാവ്‌

മകളുടെ കൊലപാതകത്തില്‍ പ്രതീക്ഷിച്ച നീതി ലഭിച്ചില്ലെന്ന് ഉത്രയുടെ മാതാവ് മണിമേഖല പ്രതികരിച്ചു. പ്രതി സൂരജിന് പരാമാവധി ശിക്ഷയായി വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. എങ്കിലും കോടതി വിധി മാനിക്കുന്നു എന്ന് ഉത്രയുടെ മാതാവ് പറഞ്ഞു.

സമൂഹത്തിന് മാതൃകയാകണ്ട ഒരു വിധി പ്രതീക്ഷിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പിഴവുകളാണ് ഇത്തരം കുറ്റവാളികെ സൃഷ്ടിക്കുന്നത്‌ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും മണിമേഖല പറഞ്ഞു.

ഉത്രയെ മൂര്‍ഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വര്‍ഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വര്‍ഷം എന്നിങ്ങനെ നാല് ശിക്ഷകള്‍ ആണ് കോടതി വിധിച്ചത്. ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.