Saturday, October 16, 2021

Latest Posts

മോന്‍/സൺ കേസ്: അവതാരം അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസില്‍ വിദേശത്തുള്ള അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതക്ക് അറിവുണ്ടെന്ന വിലയിരുത്തിലാലാണ് ഇറ്റലിയില്‍ താമസിക്കുന്ന ഇവരെ ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തുന്നത്. അനിതയുടെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും.

മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനിരയായവര്‍ ഇനിയും ഒരുപാട് പേരുണ്ടെന്ന് മോന്‍സണ്‍ അറസ്റ്റിലായ ശേഷംതട്ടിപ്പ് പുറത്ത് കൊണ്ടുവന്നത് താനാണെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട മോന്‍സണ്‍ മാവുങ്കലിൻറെ കൂട്ടുകാരി അനിത പുല്ലയില്‍ നേരത്തെ പറഞ്ഞിരുന്നു. മോന്‍സണിനെ തനിക്ക് മൂന്ന് വര്‍ഷമായി പരിചയമുണ്ടെന്നും മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റ തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് സംശയിക്കാന്‍ തുടങ്ങിയതെന്നും ഇവര്‍ പറഞ്ഞിരുന്നു.

താൻ ഒരു ‘സാമൂഹ്യ പ്രവർത്തക’ ആണെന്നും മറ്റുള്ളവരുടെ കേസുമായി 9 തവണ ഡിജിപിയെ കണ്ടിട്ടുണ്ടെന്നും താൻപറഞ്ഞിട്ടാണ് ലോക്‌നാഥ് ബെഹ്റ മോൺസ്ന്റെ വീട്ടിൽ പോയതെന്നും ടിപ്പുവിൻറെ കസേരയിൽ ഇരുന്നതെന്നും അനിത അവകാശപ്പെട്ടിരുന്നു. രണ്ട് ദിവസം ദൃശ്യ മാധ്യമങ്ങൾ ആഘോഷമായി ചുമന്നുകൊണ്ടുനടന്ന അവതാരം അനിതയെ ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ വിനു വി ജോൺ തേച്ച് ഒട്ടിച്ചതോടെ മാധ്യമങ്ങൾ കയ്യൊഴിയുകയായിരുന്നു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.