Sunday, November 28, 2021

Latest Posts

അനന്തപുരിയിൽ ‘സനാതന ശിവ ജട’ കച്ചവടം: യുവ പൂശാരി അറസ്റ്റില്‍

നർക്കോട്ടിക്ക് ജിഹാദ് വിവാദത്തിന് പിന്നാലെ സനാതന തിരുജട വ്യാപാരവുമായി ദേശസ്നേഹിയായ ക്ഷേത്രപൂജാരിയും. തിരുവനന്തപുരം പിരപ്പന്‍കോട് ഭാഗത്ത് വാമനപുരം എക്‌സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് വില്‍പ്പന നടത്തിവന്ന പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖ് നമ്പൂതിരിയെ അറസ്റ്റ് ചെയ്തു.

ക്ഷേത്ര പൂജാരിയായ വൈശാഖ് ഭക്തജനങ്ങൾക്കും അല്ലാത്തവർക്കും സ്വർഗ്ഗീയ അനുഭൂതി ലഭ്യമാക്കാനായി വന്‍തോതില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റ്. പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചുനാളായി എക്‌സൈസ് ഷാഡോ സംഘം പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു.

വെമ്പായം, വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വൈശാഖ് നമ്പൂതിരി എന്നും എക്‌സൈസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് വില്‍പ്പന സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി എക്‌സൈസ് സംഘം സംശയിക്കുന്നുണ്ട്. കൂടുതല്‍ ആളുകളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തിൽ പതിവില്ലാതെ ചെറുപ്പക്കാരും അന്യസംസ്ഥാന തൊഴിലാളികളും ഭക്തരാകുന്നതും പൂവും പ്രസാദവും വാങ്ങിപോകുന്നതും ശ്രദ്ധയിൽ പെട്ട കുബുദ്ധികളാണ് ഇൻഫോം ചെയ്തത്, എന്നാൽ കഞ്ചാവ് ആചാരമനുസരിച്ച് ക്ഷേത്രത്തിൽ നിഷിദ്ധവസ്‌തു അല്ലാത്തതിനാൽ പ്രത്യേകിച്ച് പരിഹാരകർമ്മങ്ങൾ ഒന്നും ചെയ്യേണ്ടതില്ലെന്നാണ് ദൈവജ്ഞരും തന്ത്രിയും അറിയിച്ചത് എന്നാണ് വിശ്വാസി പൊട്ടന്മാർ ആശ്വസിക്കുന്നത്.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.