Sunday, November 28, 2021

Latest Posts

കൊക്കയാറില്‍ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ അവസാനിച്ചു

ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ ഷാഹുല്‍ എന്നയാളുടെ മകന്‍ സച്ചു ഷാഹുലിന്റെ മൃതദേഹമാണ് തകര്‍ന്ന വീടിന് സമീപത്ത് നിന്നും കണ്ടെത്തിയത്. ഇതോടെ കൊക്കയാറില്‍ കാണാതായ മുഴുവന്‍ പേരെടുയും മൃതദേഹം കണ്ടെത്തി. ഇവിടെ തിരച്ചില്‍ അവസാനിപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കൊക്കയാറില്‍ മാത്രം ഏഴ് മൃതദേഹം കണ്ടെത്തി. കോട്ടയം കുട്ടിക്കലിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്.

കനത്ത മഴയെത്തുടര്‍ന്നും ഉരുള്‍പൊട്ടിയുമുണ്ടായ പ്രളയം കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് സമ്മാനിച്ചത് വന്‍ ദുരന്തമാണ്. വെള്ളം ഇറങ്ങിയ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ദുരന്തത്തിന്റെ വ്യാപതി വ്യക്തമായത്. പ്രളയക്കെടുതി സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ പുരോഗമിക്കുകയാണെങ്കിലും നാട്ടുകാര്‍ നല്‍കിയ വിവരം പ്രകാരം കോട്ടയം, ഇടുക്കി ജില്ലകളിലായി 247 വീടുകള്‍ തകര്‍ന്നു. കോട്ടയത്ത് മാത്രം 223 വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഇടുക്കിയില്‍ 24 വീടുകളും പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗീകമായും തകര്‍ന്നു.

ലക്ഷക്കണക്കിന് രൂപയുടെ വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍, സ്വര്‍ണം, പണം തുടങ്ങിയ ഒരായുസ്സിന്റെ സമ്പാദ്യം പലര്‍ക്കും നഷ്ടപ്പെട്ടു. മണിമലയാറിന്റെ തീരത്താണ് വീടുകള്‍ കൂട്ടത്തോടെ ഒലിച്ചുപോയത്. മുണ്ടക്കയത്ത് 53 വീടുകള്‍ നിലംപൊത്തി. കാഞ്ഞിരപ്പള്ളി താലൂക്കി സ്ഥിതി പരിതാപകരമാണ്. മലപ്പള്ളി- വെണ്ണിക്കുളം റോഡിന്റെ തീരഭാഗം വലിയ തോതില്‍ മണിമലയാര്‍ എടുത്തതായാണ് വിവരം.

ഇടുക്കി മൂലമറ്റം താഴ്‌വാരം കോളനി റോഡില്‍ പുഴ ഗതിമാറി ഒഴുകിയാണ് വീടുകള്‍ക്കും മറ്റ് സമ്പാദ്യങ്ങള്‍ക്കും നാശം വിതച്ചത്. അപകട മേഖലകളിലെല്ലാം താമസിക്കുന്നവര്‍ ഏറെയും സാധാരണ ജനങ്ങളാണ്.







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.