Sunday, November 28, 2021

Latest Posts

എന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍, ഫേസ്ബുക്കില്‍ കുറിപ്പെഴുതി ഹോട്ടല്‍ ഉടമ ട്രെയിനു മുന്നില്‍ ചാടി യുവാവ് ജീവനൊടുക്കി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കടക്കെണിയിലായെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഹോട്ടലുടമ ജീവനൊടുക്കി. കോട്ടയം കുറിച്ചി ഔട്ട്‌പോസ്റ്റിലെ വിനായക ഹോട്ടല്‍ ഉടമ സരിന്‍ മോഹനാണ് (38) ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

തന്റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആണെന്ന് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിനു ശേഷമാണ് സരിന്‍ ജീവനൊടുക്കിയത്. അശാസ്ത്രീയമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് എല്ലാം തകര്‍ത്തതെന്നും 6 വര്‍ഷങ്ങള്‍ ജോലി ചെയ്താലും ബാധ്യതകള്‍ അവസാനിക്കില്ലെന്നും സരിന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

സരിൻ മോഹന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം:

6. മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു എന്റെ അശാസ്ത്രീയമായ ലോകടൗണ് തീരുമാനങ്ങൾ എല്ലാം തകർത്തു
#ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും
#ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും
#ഷോപ്പിങ് മാളിൽ ഒരുമിച്ചു കൂടി നിക്കാം
#കല്യാണങ്ങൾ 100 പേർക്ക് ഒരൂമിച്ചു നിക്കാം
ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം
#ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല
രാഷ്ട്രീയ പാർട്ടികൾക്ക് പൊതു യോഗങ്ങൾ
നടത്താം കൊറോണ പിടിക്കില്ല
ഇങ്ങനെ പോകുന്നു തീരുമാനങ്ങള് എല്ലാം തകർന്നപ്പോൾ
ലോകടഡൻ എല്ലാം മാറ്റി
ഇപ്പോൾ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണി
ബ്ലൈഡ് കാരുടെ ഭീഷണി

ഇനി 6 വർഷം ജോലി ചെയ്താൽ തീരില്ല എന്റെ ബാദ്ധ്യതകൾ
ഇനി നോക്കിയിട്ടും കാര്യം ഇല്ല
എന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക സാധാരണ ജനങ്ങളുടെ ജീവിതങ്ങൾ തകർക്കരുത്
#എന്റെ മരണത്തിനു ഉത്തരവാദി ഈ #സർക്കാർ ആണ് എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദേഹരണം ആണ് ഞാൻ
എന്റെ കയ്യിൽ ഉള്ളപ്പോൾ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോൾ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാൻ കണ്ടു

സഹയിക്കാൻ നല്ല മനസ്സ് ഉള്ളവർ എന്റെ കുടുംബത്ത സഹയിക്കുക????
സ്‌നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവർക്ക് ഇനി ജീവ്ക്കണം
ഇളയ മകന് ഓട്ടിസം ആണ് അവനും ഈ ഭൂമിയിൽ ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്
RADHU MOHAN
AC.NO..67230660230
SBI CHINGAVANAM
KOTTAYAM
IFSC . SBIN0070128
NB എന്റെ ഫോണ് എടുക്കുന്ന പൊലീസുകാർ അത് വീട്ടിൽ കൊടുക്കണം മകൾക് ഓണ്‌ലൈന് ക്ളാസ് ഉള്ളതാണ്
??അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചു.







Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.