Articles by news_reporter

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇനി പൊതുജനങ്ങൾക്ക് സ്വകാര്യ ലാബുകളിൽ കൊവിഡ് പരിശോധന നടത്താം; ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളിൽ ഇനി മുതൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെയും കൊവിഡ് പരിശോധന നടത്താം. ഇത് സംബന്ധിച്ച പുതിയ മാർഗനിർദേശം കേരള സർക്കാർ പുറത്തിറക്കി. പി.സി.ആർ, ആർ.ടി.പി.സി.ആർ ട്രൂനാറ്റ് ആൻറിജൻ പരിശോധനകൾ നടത്താം. ഇതിനായി തിരിച്ചറിയൽ കാർഡ്,​ സമ്മതപത്രം എന്നിവ പരിശോധനയ്ക്ക് വിധേയമാകുന്നയാൾ നൽകണമെന്നും നിർദേശത്തിൽ പറയുന്നു….


കേ ന്ദ്ര ആയുഷ് മന്ത്രി ശ്രിപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു

കേ ന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ബുധനാഴ്ച വൈകിട്ട് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങളില്ലെന്നും അതിനാല്‍ ഹോം ഐസോലേഷനില്‍ തന്നെ കഴിയുകയാണെന്നും മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലായവര്‍ പരിശോധന നടത്തണമെന്നും അദേഹം ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു….


സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 880 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 1212 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. 880 പേരാണ് ഇന്ന് രോഗമുക്തരായത്. ഇന്ന് അഞ്ച് മരണവും സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 54 പേര്‍ക്കുമാണ് ഇന്ന് രോഗ…


പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും നാളെ സന്ദർശനം നടത്തും

ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായ പെട്ടിമുടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം മൂന്നാറിലെത്തും. മുഖ്യമന്ത്രിക്കൊപ്പം ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും ഉണ്ടാകും. ദുരന്തഭൂമിയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതിനെതിരെ പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അവിടെയെത്താതിരുന്നത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. നാളെ രാവിലെ 9…


പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്ക; 59 തടവുകാര്‍ക്ക് കൊവിഡ്

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് കൊവിഡ് രോഗബാധ. ഇതുവരെ 59 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 99 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം രോഗികളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന ആള്‍ക്ക് രോഗബാധ സ്ഥിരികരിച്ചിരുന്നു. ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ല. ഇതിനു പിന്നാലെയാണ് തടവുകാരില്‍…


വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; തീരുമാനം മന്ത്രിസഭാ യോഗതതില്‍

വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിഎടുക്കാൻ മന്ത്രിസഭാ യോഗതതില്‍ തീരുമാനം. വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തിലെ അന്വേഷണത്തില്‍ സംഭവിച്ച വീഴ്ചകളെ കുറിച്ച് ഹനീഫ കമ്മീഷന്‍ അന്വേഷിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പ്രകാരം കേസ് ആദ്യം അന്വേഷിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുക്കാൻ…


മുളന്തുരുത്തി മാര്‍ത്തോമന്‍ ചര്‍ച്ച് തിങ്കളാഴ്ചക്കുള്ളില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി

മുളന്തുരുത്തി മാര്‍ത്തോമന്‍പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നും വിധി നടപ്പിലാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി. തിങ്കളാഴ്ചക്കുള്ളില്‍ പള്ളി ഏറ്റെടുത്ത് കൈമാറി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് എ എം ഷെഫീക്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടത്. സിംഗിള്‍ ബെഞ്ച്…


ഉള്ളി വില അഞ്ച് രൂപ മുതല്‍ എട്ട് രൂപവരെ; കര്‍ഷകര്‍ കണ്ണീരിൽ

രാജ്യത്തെ ഉള്ളി വില സീസണിലെ ഏറ്റവും കുറഞ്ഞ അവസ്ഥയില്‍. മുംബൈ മൊത്ത വിണയില്‍ ഒരു രൂപക്ക് പോലും സവാള കിട്ടുന്ന അവസ്ഥയാണുള്ളത്. ഗുണനിലവാരം കൂടിയ സവാളക്ക് അഞ്ച് രൂപ മുതല്‍ എട്ട് രൂപവരെയാണ് വില. അല്‍പ്പം വലിപ്പം കുറഞ്ഞ സവാള ഒരു രൂപക്ക് പോലും ഇന്നലെ വില്‍പ്പന നടന്നതായാണ്…


രാജ്യത്ത് കൊവിഡ് വ്യാപനത്തിന് കുറവില്ല; 24 മണിക്കൂറിനിടെ 60,963 കേസുകളും 834 മരണവും

രാജ്യത്തെ കൊവിഡ് രോഗ വ്യാപനത്തിന് കുറവില്ല. കഴിഞ്ഞ ഒരാഴ്ചയായി കേസുകളുടെ എണ്ണം 60000ത്തിന് മുകളില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 കേസുകളും 834 മരണവുമാണ് ഇന്ത്യയിലുണ്ടായത്. രാജ്യത്ത് ഇതിനകം കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,29,639 ആയി. ഇതില്‍ 6,43,948 എണ്ണം സജീവ കേസുകളാണ്. 16,39,599 പേര്‍ രോഗമുക്തി…


പെട്ടിമുടി മണ്ണിടിച്ചില്‍ ദുരന്തം: മൂന്ന് മൃതദേഹം കൂടി കണ്ടെടുത്തു; മരണം 55 ആയി

രാജമല പെട്ടിമുടിയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 55 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്ന ആറാം ദിവസമായ ഇന്ന് രാവിലെ ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഉച്ചയോടെ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ഇനി 15 പേരെയാണ് കണ്ടെത്താനുള്ളത്. നബിയ (12), ലക്ഷണശ്രീ (10)…