Business

96 രൂപയ്ക്ക് 28 ദിവസത്തേയ്ക്ക് പ്രതിദിനം10 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുമായി ബിഎസ്എൻഎൽ

പുതിയ 4ജി ഓണ്‍ലി റീച്ചാര്‍ജ് പ്ലാനുകളുമായി ബിഎസ്‌എന്‍എല്‍. കൊല്‍ക്കത്തയിലെ ഉപയോക്താക്കള്‍ക്കായി ബിഎസ്‌എന്‍എല്‍ അടുത്തിടെ 4ജി സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രണ്ടു 4ജി പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ സേവനദാതാക്കള്‍ നല്‍കിവരുന്ന പ്ലാനുകളേക്കാള്‍ മികച്ച പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്‌എന്‍എൽ അവതരിപ്പിച്ചിരിക്കുന്നത്….

Read More

അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു

അനില്‍ ധീരുഭായ് അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. റിലയന്‍സ് കമ്മ്യൂണിക്കേഷന് ഉണ്ടായ ഭീമമായ നഷ്ടത്തിന്റെവിശദാംശങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് രാജി അനില്‍ അംബാനിക്ക് പുറമെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലെ മറ്റ് നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജിവെച്ചിട്ടുണ്ട്. ചായ വിരാനി, റൈന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗച്ചാര്‍…


റിലയന്‍സ് ജിയോ: സൗജന്യ വോയ്‌സ് കോളുകള്‍ നിലവിലുള്ള പ്ലാന്‍ കാലാവധി തീരുംവരെ മാത്രം

നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുന്നതുവരെ വോയ്‌സ് കോളുകള്‍ സൗജന്യമായിരിക്കുമെന്ന് റിലയന്‍സ് ജിയോ. ഔട്ട്‌ഗോയിംഗ് കോളുകള്‍ക്കുള്ള സൗജന്യം നിര്‍ത്തുന്നുവെന്ന അറിയിപ്പിന് പിറകെയാണ് പുതിയ അറിയിപ്പ്. ഒക്ടോബര്‍ ഒമ്പതിന് റീച്ചാര്‍ജ് ചെയ്തവര്‍ക്കും അതിന്റെ കാലാവധി തീരുനാനതുവരെ സൗജന്യ വോയ്‌സ് കോളുകള്‍ അനുവദിക്കും.മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുമ്പോള്‍ മിനുട്ടിന് ആറു പൈസ ഈടാക്കാന്‍…


ജിയോ സൗജന്യം നിര്‍ത്തി; വോയിസ് കോളുകള്‍ക്ക് ഇന്നു മുതൽ നിരക്ക് ഈടാക്കും

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ ഔട്ട് ഗോയിംഗ് കോളുകള്‍ക്ക് നല്‍കിയിരുന്ന സൗജന്യം നിര്‍ത്തലാക്കുന്നു. മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് വിളിക്കുന്ന വോയ്‌സ് കോളുകള്‍ക്ക് മിനിറ്റില്‍ 6 പൈസ ചാര്‍ജ് ഈടാക്കുമെന്ന് ജിയോ പ്രഖ്യാപിച്ചു. അതേസമയം, ഈ തുകക്ക് തുല്യമായ ഡാറ്റ ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നും കമ്പനി വിശദമാക്കി. ഇതിനായി…


പുതിയ പദ്ധതിയുമായി ആമസോൺ: വോഡഫോൺ സ്റ്റോറുകളിൽ ഇനി പിക്ക് അപ്പ് പോയിന്റുകൾ

വോഡാഫോണുമായി കൈകോർത്ത് പുതിയ പദ്ധതിയുമായി ആമസോൺ. വോഡഫോൺ സ്റ്റോറുകളിൽ പിക്ക് അപ്പ് പോയിന്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. ചൊവ്വാഴ്ചയാണ് ഇത് സമ്പന്ധിച്ച പ്രഖ്യാപനം ആമസോൺ നടത്തിയത്. ഇതോടെ ആമസോണിലൂടെ വാങ്ങുന്ന സാധനങ്ങൾ അടുത്തുള്ള വോഡാഫോൺ സ്റ്റോറിൽ നിന്നും ഉപയോക്താക്കൾക്ക് സ്വീകരിക്കാനാകും. ഇതിനായി വോഡാഫോൺ സ്റ്റോർ ഒരു പിക്കപ്പ് ലൊക്കേഷനായി…


‘പാലാരിവട്ടം പുട്ട്, തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രഷന്‍’: പാലാരിവട്ടം പാലത്തിനെ ട്രോളി പുട്ട് പരസ്യം

അഴിമതിയും മാർക്കറ്റിങ്ങിന് ഉപയോഗിച്ച് പാലാരിവട്ടം പഞ്ചവടി പാലത്തിനെ ട്രോളി പുട്ട് പരസ്യം.പാലാരിവട്ടം പാലത്തിൻറെ തൊട്ടാല്‍ പൊട്ടുന്ന സോഫ്ട്‌നസിൻറെ വിപണിസാധ്യതയെ പ്രയോജനപ്പെടുത്തിയാണ് കേരളീയരുടെ തനി നാടന്‍ പ്രഭാത ഭക്ഷണമായ പുട്ടിനെ പാലാരിവട്ടം പാലത്തിന്റെ പേരില്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത് തലശ്ശേരിയിലെ ലാ ഫെയര്‍ റെസ്‌റ്റോറന്റാണ്. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും…


വന്‍ ഡിസ്‌കൗണ്ട് വിസ്മയവുമായി ‘ജോളി സില്‍ക്‌സ്’ ആടി സെയില്‍

ഉപഭോക്താക്കള്‍ക്ക് പുതുമയാര്‍ന്ന തുണിത്തരങ്ങള്‍ വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ജോളി സില്‍ക്‌സ് ആടി സെയില്‍ ആരംഭിച്ചു.കാഞ്ചീപുരം സില്‍ക്‌സ് സാരികളുടെ അതിവിപുലമായ ശേഖരമാണ് ഈ വര്‍ഷത്തെ പ്രത്യേകത. ജോളി സില്‍ക്‌സിന്റെ തൃശൂര്‍, അങ്കമാലി, കോട്ടയം, തിരുവല്ല, കൊല്ലം തുടങ്ങിയ ഷോറൂമുകളില്‍ പ്രത്യേക ആടി ഫ്‌ളോര്‍ സജ്ജമാക്കിയിട്ടുണ്ട്. സാരി, ചുരിദാര്‍, ചുരിദാര്‍…


ആപ്പിളിനെയും ഗൂഗിളിനെയും പിന്തള്ളി ആമസോണ്‍ ലോകത്തെ ഏറ്റവും വിലയുള്ള കോര്‍പ്പറേറ്റ് ബ്രാന്‍ഡ് ആയി

ലോകത്തെ ഏറ്റവും വിലയുള്ള കോര്‍പ്പേറേറ്റ് ബ്രാന്‍ഡ് ഇനി ഗൂഗിളോ ആപ്പിളോ അല്ല. അത് ആമസോണ്‍ ആണ്. ഇതാദ്യമായാണ് ആപ്പിളിനേയും ഗൂഗിളിനേയും മറികടന്ന് ആമസോണ്‍ ഒന്നാം സ്ഥാനം നേടിയത്. ആമസോണ്‍, ഗൂഗിള്‍, ആപ്പിള്‍ എന്നിവയ്ക്ക് പുറമെ ആദ്യ പത്തില്‍ ഇടം പിടിച്ച 10 ബ്രാന്‍ഡുകള്‍ ഇവയാണ് – മൈക്രോസോഫ്റ്റ്, വിസ,…


ഇന്ത്യയില്‍ ഭക്ഷ്യ ഉല്‍പ്പന്ന റീട്ടെയില്‍ ശൃംഖലയുമായി ഫ്‌ളിപ്‌ കാര്‍ട്ട്

ഇന്ത്യയില്‍ ഭക്ഷ്യ ഉല്‍പ്പന്ന റീട്ടെയില്‍ ശൃംഖല ആരംഭിക്കാനൊരുങ്ങി ആഗോള റീട്ടെയിലായ വാള്‍മാര്‍ട്ടിന്റെ നിയന്ത്രണത്തിലുള്ള ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്‌ കാര്‍ട്ട്. നിലവില്‍ ഫ്‌ളിപ്‌ കാര്‍ട്ടിന് ഭക്ഷ്യോത്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന അഞ്ചു കേന്ദ്രങ്ങളുണ്ട്. ഇന്ത്യയിലെ ഭക്ഷ്യോത്പന്ന വിപണിയുടെ സാധ്യതകള്‍ പരിഗണിച്ചാണ് ഫ്‌ളിപ്‌ കാര്‍ട്ട് ഓണ്‍ ലൈന്‍ സ്റ്റോറുകള്‍ക്കു പുറമേ ഓഫ്ലൈന്‍…