Cinema

അമിതാഭ് ബച്ചന് ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം

ഈ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കെ ആവാര്‍ഡ് അമിതാഭ് ബച്ചന്. ഇന്ത്യന്‍ ചലചിത്ര രംഗത്തിനു നല്‍കിയ സമഗ്രമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കേന്ദ്ര വാര്‍ത്താവിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാര വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. രണ്ട് തലമുറകളെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസ നടന്‍ അമിതാഭ് ബച്ചനെ ദാദാ…


ഗണിതശാസ്ത്രത്തിലെ മനുഷ്യ കമ്പ്യൂട്ടർ ശകുന്തള ദേവിയായി വിദ്യാ ബാലന്‍; ടീസര്‍ പുറത്ത്

ശകുന്തള ദേവിയായി ബോളിവുഡ് നടി വിദ്യാ ബാലന്‍ എത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി . ശകുന്തള ദേവി – ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഹ്യൂമന്‍ കംപ്യൂട്ടര്‍’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഗണിതശാസ്ത്ര പ്രതിഭയായ ശകുന്തള ദേവിയുടെ ജീവിതമാണ് സിനിമയാകുന്നത്. ടീസറില്‍ വിദ്യയുടെ കഥാപാത്രം ചുവന്ന സാരിയിലും…


ജയലളിതയുടെ ജീവിതകഥപറയുന്ന ‘ക്വീന്‍’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി വെള്ളിത്തിരയിലെത്തുന്ന വെബ് സീരീസ് ‘ക്വീന്‍’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഗൗതം മേനോനാണ് വെബ് സിരീസ് ഒരുക്കുന്നത്. ജയലളിതയായി രമ്യ കൃഷ്ണനാണ് എത്തുന്നത്. എം.ജി ആറായി നടന്‍ ഇന്ദ്രജിത്തും എത്തും. ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദും ചിത്രത്തിലൊരു വേഷം ചെയ്യുന്നുണ്ട്. ഗൗതം വാസുദേവ്…


സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരം

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം സന്തമാക്കി ഇന്ദ്രന്‍സ്. ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിച്ചത്. ഇന്ദ്രന്‍സിന് ലഭിക്കുന്ന ആദ്യ അന്താരാഷ്ട്ര അംഗീകാരമാണ് ഇത്. നേരത്തെ ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ ചിത്രത്തിന് പുരസ്‌കാരം ലഭിച്ചിരുന്നു. ഹാങ്ഹായ് മേളയില്‍…


പ്രഭാസ് ചിത്രം സാഹോ രണ്ടാം ദിനം 200 കോടി ക്ലബിൽ; ആദ്യ ദിനം വാരിക്കൂട്ടിയത് 130 കോടി

ബോക്സ് ഓഫീസ് കളക്ഷൻ ചരിത്രം തിരുത്തിക്കുറിച്ച് പ്രഭാസ് ചിത്രം സാഹോ മുന്നേറുന്നു.രണ്ട് ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വരുമ്പോൾ 205 കോടിയാണ് സാഹോ സ്വന്തമാക്കിയത്. ബോളിവുഡിൽ നിന്ന് മാത്രം 49 കോടി കരസ്ഥമാക്കി.ആദ്യ ദിനം പ്രഭാസിന്റെ അഭിനയ മികവ് കൊണ്ട് ശ്രദ്ധേയമായ സാഹോ 130 കോടി കളക്ഷൻ നേടിയിരുന്നു….


നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി, ലക്ഷ്മി രാജഗോപാല്‍ ആണ് വധു

ചേര്‍ത്തല സ്വദേശിയായ നടൻ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. രഞ്ജിത്- മമ്മൂട്ടി ചിത്രമായ ബ്ലാക്ക് എന്ന സിനിമയിലൂടെയാണ് അനൂപ് ചന്ദ്രന്‍ വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍…


ഇത് ഷോൺ റോമി, കമ്മട്ടിപ്പാടത്തിലെ അനിത തന്നെ

രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന മലയാള സിനിമ കണ്ടവർക്ക് അനിത എന്ന പെൺകുട്ടിയെയും മറക്കാനാകില്ല. ദുൽക്കറിന്റെ നായികയായ അനിത എന്ന നാടൻ പെൺകുട്ടിയുടെ വേഷത്തിലെത്തിയത് മോഡൽ കൂടിയായ ഷോൺറോമിയായിരുന്നു. പിന്നീട് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ഷോൺ അഭിനയിച്ചിരുന്നു. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍…


സ്വാതന്ത്ര്യദിനത്തില്‍ തരംഗമായി ഉലകനായകന്റെ ഇന്ത്യന്‍ 2ന്റെ പോസ്റ്റര്‍

തമിഴര്‍ക്കൊപ്പം മലയാളികളും ആഘോഷിച്ച ചിത്രമാണ് ശങ്കര്‍ കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ എത്തിയ ഇന്ത്യന്‍. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിലായിരുന്ന ആരാധകര്‍ക്ക് ആകാംഷയുണര്‍ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ…


ബ്രഹ്മാണ്ഡചിത്രം കുരുക്ഷേത്രയുടെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി

മഹാഭാരതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം കുരുക്ഷേത്രയുടെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. കന്നഡയില്‍ നിന്നൊരുങ്ങുന്ന ചിത്രമാണ് കുരുക്ഷേത്ര. നാഗന്നയാണ് ചിത്രത്തിന്റെ സംവിധായകന്‍. ദുര്യോധനന്റെ വീക്ഷണകോണില്‍ നിന്ന് മഹാഭാരതയുദ്ധത്തിന്റെ പുനര്‍വ്യാഖ്യാനമാണ് കഥ. അംബരീഷ്, വി. രവിചന്ദ്രന്‍, പി. രവിശങ്കര്‍, അര്‍ജുന്‍ സര്‍ജ, സ്‌നേഹ, മേഘന രാജ്, സോനു സൂദ്, ഡാനിഷ് അക്തര്‍…


സോള്‍ട്ട്‌ ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗമായ ‘ബ്ലാക്ക് കോഫി’ചിത്രീകരണം പുരോഗമിക്കുന്നു

സോള്‍ട്ട്‌ ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗമായ ‘ബ്ലാക്ക് കോഫി’യിലെ രണ്ട് ഗാനരംഗങ്ങള്‍ സിംഗപ്പൂരില്‍ ചിത്രീകരിക്കുന്നു.നടന്‍ ബാബുരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മറ്റുരംഗങ്ങള്‍ എറണാകുളത്താണ് ചിത്രീകരിച്ചത്. ഗാനചിത്രീകരണത്തിനായി ബാബുരാജും സംഘവും അടുത്തയാഴ്ച സിംഗപ്പൂരിലേക്ക് തിരിക്കും. മോഡലും നടിയുമായ ഓര്‍മബോസിന്റേതാണ് ചിത്രത്തിന്റെ കഥ. ഓര്‍മയും ‘ബ്ലാക്ക് കോഫിയില്‍ ഒരു പ്രധാനവേഷത്തില്‍…