News

അമ്മയും സഹോദരനും ചേർന്ന് മൂത്ത മകന്റെ മൃതദേഹം മെഷിന്‍ വാളുപയോഗിച്ച് അറുത്തത് തള്ളി

കേരള – തമിഴ്‌നാട് അതിര്‍ത്തിയായ കമ്പത്ത് യുവാവിനെ കൊലപ്പെടുത്തി തലയും കൈകാലുകളും അറുത്ത് വിവിധ ഇടങ്ങളില്‍ തള്ളിയ സംഭവത്തില്‍ അമ്മയും സഹോദരനും അറസ്റ്റില്‍. കൊല്ലപ്പെട്ട വിഘ്‌നേശ്വരന്റെ അമ്മ സെല്‍വി, ഇളയ സഹോദരന്‍ ജയഭാരത് എന്നിവരെയാണ് പോലീസ് അറസ്റ്റിലായത്. മകന്റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മെഷീന്‍…

Read More

മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്.മണി ഇനി ഓർമ്മ

കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി പത്രത്തിൻറെ മുൻ ചീഫ് എഡിറ്ററുമായ എം.എസ്.മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിൽ വച്ചായിരുന്നു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ.കസ്തൂരിബായിയാണ് ഭാര്യ. കേരളകൗമുദി…


തിരൂരിലെ ഒരു വീട്ടില്‍ ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത് ആറ് കുട്ടികള്‍; അസ്വഭാവിക മരണത്തിന് കേസെടുത്തു

മലപ്പുറം തിരൂരിലെ ഒരു വീട്ടിലെ ഒമ്പത് വര്‍ഷത്തിനിടെ ആറുകുട്ടികള്‍ മരിച്ച സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തറമ്മല്‍ റഫീഖ് -സബ്‌ന ദമ്പതിമാരുടെ മക്കളുടെ മരണത്തിലാണ് നാട്ടുകാര്‍ ദുരൂഹത ആരോപിച്ച സാഹചര്യത്തില്‍ പോലീസ് കേസെടുത്തത്. 93 ദിവസം പ്രായമുള്ള ഇവരുടെ ആറാമത്തെ കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. അപസ്മാരത്തെ…


ട്രംപിന്റെ കണ്ണുകെട്ടാൻ മതിൽ കെട്ടലിനുപുറമെ ചേരികൾ ഒഴിപ്പിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് കണ്ണ് കെട്ടുന്ന നടപടികള്‍ തുടരുന്നു. ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനത്തിന് മുമ്പായി ഇവിടത്തെ ചേരികള്‍ കാണാതിരിക്കാന്‍ വലിയ മതില്‍കെട്ടുന്നത് നേരത്തെ വാര്‍ത്തായായിരുന്നു. ഇപ്പോള്‍ ചേരി നിവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അഹമ്മദാബാദിലെ അഞ്ച് കോളനികളിലുള്ള 4000ത്തോളം ചേരി നിവാസികളോടാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്….


കണ്ണൂര്‍ തയ്യില്‍ കടപ്പുറത്തെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; തലക്കറ്റ ക്ഷതമാണ് മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം കണ്ണൂര്‍ തയ്യിലെ കടലോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നര വയസുകാരന്‍ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം. കുട്ടിയുട മരണത്തിന് കാരണം തലക്കറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുട്ടി ഉപ്പ് വെള്ളം കുടിച്ചതിന്റെ ഒരു അടയാളവും ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന തയ്യിലെ പ്രണവ്-…


‘കൊറോണ വൈറസല്ല; മാംസാഹാരികളെ ഇല്ലാതാക്കാനായി പിറവികൊണ്ട നരസിംഹാവതാരം’ എന്ന് സ്വാമി ചക്രപാണി മഹാരാജ്

മാംസാഹാരം കഴിക്കുന്നവരെ ഇല്ലാതാക്കാനായി പിറവി കൊണ്ട അവതാരമാണു കൊറോണ വൈറസെന്ന് അഖില ഭാരത ഹിന്ദു മഹാസഭ (എബിഎച്ച്എം) ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ്. മാംസാഹാരികള്‍ക്കുള്ള മുന്നറിയിപ്പാണ് കൊറോണ വൈറസെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നൂറുകണക്കിനു പേര്‍ മരിക്കുകയും ലോകം മുഴുവന്‍ ആശങ്കയിലായിരിക്കുമ്പോഴാണ് ചക്രപാണിയുടെ വിവാദ…


രാത്രി അച്ഛനൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത്

അച്ഛനൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്തെ പാറക്കൂട്ടത്തിൽ കണ്ടെത്തി. കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ പ്രണവ് – ശരണ്യ ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11 ഓടെ വീട്ടിനടുത്ത് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന കുട്ടിയെ രാവിലെ 6.20ന് കാണാതായെന്നാണ്…


‘ഗെയ്ൽ’ രണ്ട് മാസത്തിനകം; പാചകവാതകം 200 രൂപക്ക് വീട്ടിലെത്തും

പാചക വാതകത്തിന് അടിക്കടി വിലകയറുമ്പോൾ ഏറെ വൈകാതെ കേരളത്തിൽ കുറഞ്ഞ വിലക്ക് ഇനി പാചക വാതകം വീട്ടിലെത്തും. ഒരു കുടുംബത്തിന് പാചക വാതകത്തിന് നിലവിൽ മാസം 700 രൂപ ചെലവാകുമ്പോൾ ഇനി 200 രൂപ മതിയാകും. പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയ്ൽ) വാതക പൈപ്പ് ലൈൻ…


ശബരിമല റിവ്യൂ: ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ വാദം തുടങ്ങി, വിശ്വാസ കാര്യത്തിൽ അവകാശം മതങ്ങൾക്കെന്ന് കേന്ദ്രം

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളിൽ ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ വാദം തുടങ്ങി.ഓരോ മതത്തിലെയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അവകാശം അതത് മതവിഭാഗത്തിൽ അധിഷ്ഠിതമാകണമെന്ന് കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ വാദിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായത്. പൊതുജനങ്ങളെ ബാധിക്കുന്ന ക്രമസമാധാനം, ആരോഗ്യം,…


അലന് എൽഎൽബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുമതി നല്‍കി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ കണ്ണൂര്‍ സര്‍വകലാശാല പാലയോട് ക്യാമ്പസിലെ വിദ്യാര്‍ത്ഥി അലന്‍ ഷുഹൈബിന് എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ സര്‍വകലാശാലയുടെ അനുമതി. സര്‍വകലാശാല അനുമതി നല്‍കിയാല്‍ അലന് പരീക്ഷ എഴുതാമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഹാജര്‍ നില കൂടി പരിശോധിച്ചാകും ഫലം പ്രഖ്യാപിക്കുകയെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.  പരീക്ഷ…