Editorial

തിരഞ്ഞെടുപ്പുകള്‍ തന്നെ ഇല്ലാതാകുന്ന കാലമിങ്ങടുത്തു എന്ന് മനസിലാക്കുകയേ വേണ്ടൂ

ഏഴ് ഘട്ടങ്ങളിലായി നടന്ന നീണ്ട തിരഞ്ഞെടുപ്പ് മാമാങ്കത്തിന്റെ ഫലം പുറത്തുവന്നു കൊണ്ടിരിക്കെത്തന്നെ, ഇന്ത്യയിലെ പൗരന്മാര്‍ അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായ ക്രമക്കേടുകള്‍ക്ക് വിധേയമായി എന്ന വാര്‍ത്തകളും നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് ശേഷമാണ് ഇ വി എമ്മുകള്‍ ബി ജെ പി അവര്‍ക്കനുകൂലമായി തയ്യാറാക്കി…




പൊയ്കയിൽ യോഹന്നാൻ’ അപ്പനില്ലാത്തവരുടെ അപ്പൻ, കുമാരഗുരുദേവൻ

ഹിന്ദുമതത്തിൻ പുറവഴിയേ നമ്മൾ അനാഥരെന്നപോൽ സഞ്ചരിച്ചു ക്രിസ്തുമതത്തിൻ പുറവഴിയേ നമ്മൾ അനാഥരെന്നപോൽ സഞ്ചരിച്ചു ഹിന്ദുമതത്തിലും ചേർത്തില്ലല്ലോ നമ്മെ ക്രിസ്തുമതത്തിലും ചേർത്തില്ലല്ലോ നമ്മെ’!” -പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ കേരളത്തിലെ നവോത്ഥാനപ്രസ്ഥാനം നിരവധി ധാരകളുടെ കൂടിച്ചേരലാണ്. ഓരോ സമുദായത്തിനുമുള്ളിൽ നിലനിന്ന അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും എതിരെയും വിവിധ സമുദായങ്ങൾതമ്മിൽ നിലനിന്ന വിവേചനങ്ങൾക്കെതിരെയും…





ജനാധിപത്യത്തിന്റെ ശ്രീകോവിൽ ചെകുത്താന്മാർ കയ്യടക്കിയപ്പോൾ

“വണ്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഒരു അയിത്തജാതിക്കാരന്‍, ജാതിഹിന്ദുക്കളാല്‍ ആട്ടിയോടിക്കപ്പെട്ടവന്‍, പ്രൊഫസറെന്ന നിലയില്‍ അപമാനിക്കപ്പെട്ടവന്‍, ഹോട്ടലുകളില്‍നിന്നും സലൂണുകളില്‍നിന്നും അമ്പലങ്ങളില്‍നിന്നും ആട്ടിയോടിക്കപ്പെട്ടവന്‍, ബ്രിട്ടീഷുകാരുടെ ശിങ്കിടിയെന്ന് ശപിക്കപ്പെട്ടവന്‍, ഹൃദയശൂന്യനായ രാഷ്ട്രീയക്കാരനെന്നും ചെകുത്താനെന്നും മുദ്രകുത്തി വെറുക്കപ്പെട്ടവന്‍, മഹാത്മാവിനെ നിന്ദിച്ചവന്‍..” എന്നിങ്ങനെ നിരവധി ആരോപണങ്ങള്‍ ഇന്നാട്ടുകാര്‍ ഡോ. അംബേദ്കറുടെ മേല്‍ ചൊരിയുമ്പോഴാണ് അദ്ദേഹം സ്വതന്ത്രഭാരതത്തിന്റെ നിയമ മന്ത്രിയായി…