India

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 66,999 പേർക്ക് കൊവിഡ്, മരണം 47,000 കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധ സ്ഥിരീകരിച്ചത് 66,999 പേർക്കാണ്. ഇതാദ്യമായാണ് പ്രതിദിന രോഗബാധ 67,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷത്തിനടുത്തെത്തി. നിലവിൽ 23,96,638 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 6,53,622 പേരാണ് ചികിത്സയിലുള്ളത്….

Read More

കേ ന്ദ്ര ആയുഷ് മന്ത്രി ശ്രിപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു

കേ ന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ച വിവരം മന്ത്രി തന്നെയാണ് ബുധനാഴ്ച വൈകിട്ട് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗലക്ഷണങ്ങളില്ലെന്നും അതിനാല്‍ ഹോം ഐസോലേഷനില്‍ തന്നെ കഴിയുകയാണെന്നും മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലായവര്‍ പരിശോധന നടത്തണമെന്നും അദേഹം ട്വീറ്റില്‍ അഭ്യര്‍ത്ഥിച്ചു….


10 സംസ്ഥാനങ്ങളില്‍ കോവിഡിനെതിരായ പോരാട്ടം വിജയിച്ചാല്‍ രാജ്യം വിജയിക്കും: പ്രധാനമന്ത്രി

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറണ്‍സിലൂടെ ചര്‍ച്ച നടത്തി. പത്ത് സംസ്ഥാന മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കോവിഡ് പരിശോധനാ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളില്‍ പരിശോധനാ നിരക്ക് കൂട്ടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പത്ത് സംസ്ഥാനങ്ങളില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ വിജയിച്ചാല്‍ രാജ്യം…


ഹിന്ദുക്കളുടെ കുടുംബസ്വത്തില്‍ മകള്‍ക്കും മകനൊപ്പം തുല്യാവകാശം; ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീംകോടതി

ഹിന്ദു കുടുംബങ്ങളുടെ കുടുംബസ്വത്തില്‍ മകള്‍ക്കും തുല്യാവകാശം നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റീസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജീവിതകാലം മുഴുവനും മകനെപ്പോലെ തന്നെ മകള്‍ക്കും തുല്യ അവകാശം ഉണ്ടെന്നും ജീവിതകാലം മുഴുവന്‍ സ്‌നേഹനിധിയായി തുടരാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. 2005 സെപ്തംബര്‍ 9 ന് നിലവില്‍ വന്ന ഹിന്ദു…


2020-21 അധ്യായന വര്‍ഷം ഉപേക്ഷിക്കില്ല; പരീക്ഷകള്‍ നടത്താനാകുമെന്ന് കേന്ദ്രം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020-21 അധ്യയന വര്‍ഷം ഉപേക്ഷിക്കില്ലെന്ന് കേന്ദ്ര മാനവവിഭവശേഷി സെക്രട്ടറി അമിത് ഖാരെ. സ്‌കൂളുകളിലേയും കോളജുകളിലേയും വാര്‍ഷിക പരീക്ഷ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മാനവ വിഭശേഷി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. കോളജുകളും, സ്‌കൂളുകളും തുറക്കുന്ന കാര്യത്തില്‍ കൃത്യമായി ഒരു ദിവസം പറയാന്‍…


ഫ്ളിപ്കാർട്ടിന്റെ വിറ്റഴിക്കല്‍ മേള; വ്യാജസൈറ്റ് ഉണ്ടാക്കി വ്യാപകമായി ഓൺ ലൈൻ തട്ടിപ്പ്

ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ് ഡേയ്‌സ് എന്ന വിറ്റഴിക്കല്‍ മേള ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെ വ്യാജസൈറ്റുകളുടെ ലിങ്കുകൾ മൊബൈൽ ഫോണിലേക്കും ഈമെയിൽ ഐഡിയിലും അയച്ചുകൊടുത്ത് വ്യാപകമായ ഓൺലൈൻ തട്ടിപ്പ്. അഞ്ച് ദിവസത്തെ വില്‍പ്പന മേള കഴിഞ്ഞയാഴ്ചയാണ് തുടങ്ങിയത്. ഇനവസാനിക്കാനിരിക്കെയാണ് നിരവധിപേർ പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്….


തൂത്തുക്കുടി കസ്റ്റഡി മരണം: അറസ്റ്റിലായ എസ് ഐ കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്‌നാട്ടിലെ തൂത്തുക്കുടി കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ സബ് ഇൻസ്‌പെക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ ആയ പോൾ ദുരൈ(56) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. സി ബി -സി ഐ ഡി കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ദുരൈ. തൂത്തുക്കുടി സാത്താൻകുളം പോലീസ് സ്റ്റേഷനിൽ വെച്ച്…


രാജ്യത്ത് കൊവിഡ് മരണ നിരക്കും കുതിക്കുന്നു; 24 മണിക്കൂറിനിടെ 1007 മരണം

രാജ്യത്ത് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ 60000ത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,064 പുതിയ കേസും 1007 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,15,075ഉും മരണം 44386ഉം എത്തി. രണ്ട് ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. രാജ്യത്ത്…


ഹിന്ദി അറിയുന്നവര്‍ മാത്രമാണോ ഇന്ത്യക്കാര്‍? ഡി എം കെ എം പി കനിമൊഴി

തന്റെ ദേശീയതയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തുവെന്ന് ഡി എം കെ എം പി കനിമൊഴി. വിമാനത്താവളത്തിലെത്തിയ താന്‍ ഹിന്ദി അറിയാത്തതിനാല്‍ തമിഴിലോ ഇംഗ്ലിഷിലോ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ തന്നോട് ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചുവെന്നും കനിമൊഴി പറഞ്ഞു. ഹിന്ദി…


രാജ്യത്ത് 24 മണിക്കൂറിനിടെ 64,399 പുതിയ കൊവിഡ് രോഗികള്‍; ആകെ രോഗികളുടെ എണ്ണം 21 ലക്ഷം

രാജ്യത്ത് 24 മണിക്കൂറിനിടെ 64,399 പുതിയ കൊവിഡ് രോഗികള്‍. ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 21 ലക്ഷം കടന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. 14.8 ലക്ഷം രോഗികള്‍ രോഗമുക്തി നേടിയത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഇത് മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 60,000 കടക്കുന്നത്. 24 മണിക്കൂറിനിടെ…