India

‘വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും’ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെയും ഏകാധിപത്യ നടപടികള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ സിനിമാ നടനും അദ്വാനി പക്ഷത്തെ പ്രമുഖനുമായ ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തി. പേരെടുത്തു പറയാതെയാണ് മോഡിയുടെയും ഷായുടേയും അമിതാധികാര പ്രയോഗം ഇല്ലാതാക്കണമെന്ന് സിന്‍ഹ ആവശ്യപ്പെട്ടത്. വണ്‍ മാന്‍ ഷോയും ടു മെന്‍ ആര്‍മിയും അവസാനിപ്പിക്കാതെ…


മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍; തമിഴ് കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച് ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ് ജി ബാലയെ അറസ്റ്റുചെയ്തു. തിരുനെല്‍വേലിയില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും കളക്ടറെയും വിമര്‍ശിച്ച് കൊണ്ടാണ് ബാലയുടെ കാര്‍ട്ടൂണ്‍. ജി.ബാല എന്ന പേരിലറിയപ്പെടുന്ന ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായ ജി. ബാലകൃഷ്ണയെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ്…


ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലുന്നത്?; സംഘപരിവാറിന് കമല്‍ഹാസൻറെ ചുട്ട മറുപടി

വെടിവെച്ചു കൊല്ലണമെന്ന അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ആഹ്വാനത്തിനെതിരെ രൂക്ഷ പരിഹാസവുമായി കമല്‍ഹാസന്‍. ജയിലില്‍ സ്ഥലമില്ലാത്തതുകൊണ്ടാണോ വെടിവെച്ച് കൊല്ലാന്‍ മുതിരുന്നതെന്ന് കമല്‍ പരിഹസിച്ചു. വിമര്‍ശനങ്ങളെ പ്രവര്‍ത്തനംകൊണ്ട് പ്രതിരോധിക്കാന്‍ കഴിയാത്തവരാണ് കൊലവിളി നടത്തുന്നത്. ഹിന്ദുതീവ്രവാദത്തെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ജയിലിലടക്കുകയാണ് ഇവര്‍ ചെയ്യുന്നത്. അഭിപ്രായം വ്യക്തമാക്കുമ്പോള്‍ ഉണ്ടാകുന്ന അസഹിഷ്ണുത തന്റെ…


കമല്‍ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് ഹിന്ദുമഹാസഭാ നേതാവ് അശോക് ശര്‍മ

കമൽഹാസന്റെ സിനിമകൾ കാണരുതെന്നും കമലിനെ വെടിവെച്ചു കൊല്ലണമെന്നും ആഹ്വാനം ചെയ്തു ഹിന്ദു മഹാസഭ രംഗത്ത് രംഗത്ത്..രാജ്യത്ത് ഹിന്ദു തീവ്രവാദം നടക്കുന്നുവെന്ന് പരാമര്‍ശം നടത്തിയ കമല്‍ ഹാസനെ വെടിവെച്ച് കൊല്ലണമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് പണ്ഡിറ്റ്‌ അശോക് ശര്‍മ പറഞ്ഞു.ഹൈന്ദവനേയും ഹൈന്ദവ വിശ്വാസങ്ങളേയും അപമാനിച്ച കമല്‍ ഹാസനു ഇന്ത്യയില്‍…


ജിഗ്‌നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തി; മഹാസഖ്യത്തിന് വീണ്ടും കളമൊരുങ്ങുന്നു

ഗുജറാത്ത് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ദളിത് സമര നായകന്‍ ജിഗ്‌നേഷ് മേവാനിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ പ്രചരണ യാത്രയില്‍ മേവാനി പങ്കെടുത്തു. ഗുജറാത്തില്‍ ദലിതരുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നുമെന്ന് രാഹുല്‍ ഗാന്ധി മേവാനിക്ക് ഉറപ്പു നല്‍കി. ഗുജറാത്തില്‍ തങ്ങളുടെ…


ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക്

അമ്പത്തിമൂന്നാമത് ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്കാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് ബഹുമതി. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. 92കാരിയായ കൃഷ്ണ സോബ്തി സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്…


 ആധാര്‍ ബന്ധിപ്പിക്കല്‍  റദ്ദാക്കിയില്ല; വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാകുമെന്ന് ഉപയോക്താക്കളില്‍ ഭീതി പരത്തിയ മൊബൈല്‍…


പൊലീസുകാർ നോക്കിനിൽക്കെ യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് തല്ലിക്കൊന്നു

പൊലീസുകാർ നോക്കിനിൽക്കെ മ​ര​ത്തി​ൽ ത​ല​കീ​ഴാ​യി കെ​ട്ടി​യി​ട്ട് ഗ്രാ​മ​വാ​സി​ക​ൾ മ​ർ​ദി​ച്ച ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു. മും​ബൈ​യി​ലെ താ​ന​യി​ലാ​ണ് രാജ്യത്തിനാകെ അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ദൃ​ക്സാ​ക്ഷി​ക​ളാ​യി ര​ണ്ട് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വസ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ർ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെട്ടി​ല്ല. ഇ​രു​മ്പു ക​മ്പി, മൂ​ർ​ച്ച​യേ​റി​യ ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. അടിയേറ്റ് വേ​ദ​ന കൊ​ണ്ട് ഇ​യാ​ൾ അ​ല​റി നി​ല​വി​ളി​ച്ചെ​ങ്കി​ലും…


രാജ്യത്ത് ഹിന്ദു തീവ്രവാദം; വലതുപക്ഷത്തിന് ഭീകരസംഘങ്ങളെ എതിര്‍ക്കാനാകില്ല; ചെറുക്കുന്നത് കേരളം മാത്രം: കമൽ

രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന് തുറന്നു പറഞ്ഞും അതിനെ ചെറുത്ത് തോല്‍പ്പിക്കുന്ന കേരളത്തെ അഭിനന്ദിച്ചും നടന്‍ കമല്‍ഹാസന്‍ രംഗത്ത്.ഹിന്ദുത്വവാദം ദ്രാവിഡ രാഷ്ട്രീയത്തിന് കോട്ടം തട്ടിക്കുമോ എന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടിയായാണ് കമല്‍ഹാസന്‍ തന്റെനിലപാട് വ്യക്തമാക്കിയത്.ആനന്ദവികടന്‍ മാസികയിലെ പ്രതിവാര പംക്തിയിലാണ് കമലിന്റെ തുറന്നുപറച്ചില്‍. ഹിന്ദു തീവ്രവാദ ശക്തികളെ ചെറുത്തു…


ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ്‌ എ.എസ് സൈനബ

സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള പോപ്പുലര്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍ ഒളിക്യാമറയില്‍. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക് രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാടുഡേ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളിലും സുപ്രീം…