India

കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രം ഏറ്റെടുക്കാന്‍ നീക്കം

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കുന്നതിനായി സംസ്ഥാന സര്‍ക്കാറുകളില്‍ നിന്ന് നിയന്ത്രണം ഏറ്റെടുക്കാന്‍ കേന്ദ്രത്തിന്റെ നീക്കം. പ്രകൃതിദത്തമോ, മനുഷ്യനിര്‍മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ ദുരന്ത നിവാരണ നിയമം ഇതിനായി നടപ്പാക്കാനാണ് നീക്കം. ആരോഗ്യ രംഗം നിലവില്‍ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. ഇത് കേന്ദ്രം ഏറ്റെടുത്താൽ കൊവിഡ് പ്രതിരോധം പൂര്‍ണമായും…


കൊവിഡ് 19: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 21 ദിവസത്തേക്ക് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇന്ന് രാത്രി 12 മണി മുതല്‍ രാജ്യത്ത് പൂര്‍ണ്ണ ലോക്ക് ഡൗണ്‍. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചതാണ് ഇക്കാര്യം. കൊവിഡിനെതിരെ സാമൂഹ്യ അകലം പാലിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് ഒരു തരത്തില്‍ കര്‍ഫ്യു തന്നെയാണ്….


കൊവിഡ് 19: സാമ്പത്തിക പാക്കേജ് പിന്നീട്; എടിഎം സേവനങ്ങൾക്ക് അധികചാര്‍ജ് ഈടാക്കില്ല

അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ ടി എമ്മില്‍നിന്നും പണം പിന്‍വലിക്കാമെന്നും അധികചാര്‍ജ് ഈടാക്കുകയില്ലെന്നും കേന്ദ്ര ധനമന്ത്രാലയം. സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധനയും ഒഴിവാക്കി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി നിർമല സീതരാമൻ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാർത്താ സമ്മേളനത്തിലാണ്…


പ്രധാനമന്ത്രി രാത്രി എട്ടു മണിക്ക് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ വീണ്ടും അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി വീണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സ്വയം…


ഷഹീൻബാഗ് സമരക്കാരെ ഒഴിപ്പിച്ചു, ​ഡൽഹിയും സമ്പൂർണ അടച്ചുപൂട്ടലിലേക്ക്

കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ ഷഹീൻബാഗ് സമരക്കാരെ ഒഴിപ്പിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായി 101 ദിവസമായി സമരം ചെയ്യുന്നവരെയാണ് ഒഴിപ്പിച്ചത്. ചില പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച കുറച്ചുപേർ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു. കൊറോണ വെെറസ് വ്യാപനത്തെ തുടർന്ന് പോരാട്ടത്തിന് ഐക്യദാർഢ്യം നൽകുന്നതിന് അവരുടെ പ്രക്ഷോഭത്തിന്റെ പ്രതീകാത്മക…


സുപ്രീം കോടതിയും അടച്ചു: അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ ജഡ്ജിമാര്‍ വീട്ടിലിരുന്ന് കേള്‍ക്കും

കൊവിഡ് 19 രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ സുപ്രീം കോടതിയു ഭാഗികമായി അടച്ചു. അടിയന്തര പ്രധാന്യമുള്ള കേസുകള്‍ മാത്രമേ ഇനി പരിഗണിക്കൂ. ജഡ്ജിമാര്‍ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും കേസ് പരിഗണിക്കുക. കോടതിയിലെ ലോയേഴ്‌സ് ചേംബര്‍ വൈകിട്ട് സീല്‍ ചെയ്യും. അഭിഭാഷകര്‍ കോടതിയിലേക്ക് വരുന്നത് വിലക്കി. ആഴ്ചയില്‍ ഒരിക്കില്‍ മാത്രമേ…


ലോക് ഡൗൺ ജനം ഗൗരവത്തില്‍ എടുക്കുന്നില്ല; നിയമം കര്‍ശനമാക്കണം: പ്രധാനമന്ത്രി

കൊവിഡ് വൈറസ് വ്യാപനം തടയാന്‍ ഏര്‍പെടുത്തിയ ലോക് ഡൗൺ പലരും ഇപ്പോഴും ഗൗരവത്തിലെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. ‘പലരും ഇപ്പോഴും ലോക്ക്ഡൗണ്‍…


ബിഹാറില്‍ 38 കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു: രാജ്യത്ത് ആകെ മരണം 6 ആയി

രാജ്യത്ത് കോവിഡ് ബാധിച്ച് വീണ്ടും മരണം. മഹാരാഷ്ട്രയില്‍ മുംബൈയില്‍ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ ബിഹാറിലും കോവിഡ് മരണം. ബിഹാറില്‍ 38 കാരനായ യുവാവാണ് മരണപ്പെട്ടത്. പട്‌നയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ ഖത്തറില്‍ പോയി മടങ്ങിവന്ന ആളാണ്….


കോവിഡ് 19: രാജ്യത്ത് രോഗികളുടെ എണ്ണം 332 ആയി

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 332 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 77 പേരിലേക്കാണ് രോഗം പടർന്നത്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ കോറോണ പരിശോധനയ്ക്കായി സ്വകാര്യ ലാബുകൾ 4500 രൂപയിൽ കൂടുതൽ വാങ്ങരുതെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി….


കൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറിനിടെ 98 പുതിയ കേസുകള്‍; കേരളത്തിൽ ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച് കൊവിഡ് 19 ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. ഇതിനകം 298 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 98 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ പുതിയ…