India

ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ

ചന്ദ്രയാന്‍ 2 ദൗത്യം 90 മുതല്‍ 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാണെന്നും ഏഴുവര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യുമെന്നും ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. നേരത്തെ പദ്ധതിയിട്ടതില്‍ നിന്ന് ആറുവര്‍ഷം കൂടുതലാണിത്. 100 കിലോമീ​റ്റര്‍ വൃത്താകൃതിയിലുള്ള…


ചന്ദ്രയാന്റെ സ്ഥിതിയിലായി: ചന്ദ്രയാന്‍ രണ്ടിന്റെ ഉപദേശകനും കുടുംബവും പുറത്ത്

ചന്ദ്രയാന്‍ രണ്ടിന്റെ ഉപദേശകനും കുടുംബവും ചന്ദ്രയാൻ 2 ൻറെ സ്ഥിതിയിലായിരിക്കുകയാണിപ്പോൾ. ചിലപ്പോൾ ശരിയാകുമായിരിക്കും എന്ന പ്രതീക്ഷയോടെ. കഴിഞ്ഞ മാസം അസമില്‍ പുറത്തിറക്കിയ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍നിന്നും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഉപദേശകനും കുടുംബവും പുറത്ത്. അസമില്‍നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. ജിതേന്ദ്രനാഥ് ഗോസ്വാമിയും കുടുംബവും ആഗസ്റ്റ് 31…


ചരിത്ര നേട്ടത്തിന്റെ പടിവാതിലില്‍ ചാന്ദ്രയാന്‍ 2 ദൗത്യം പാളി; സിഗ്നല്‍കാത്ത് ഐ എസ് ആര്‍ ഒ

ചരിത്ര നേട്ടത്തിന്റെ പടിവാതിലില്‍ ചാന്ദ്രയാന്‍ 2 ദൗത്യം പാളി. ചന്ദന്റെ 2.1 കിലോ മീറ്റര്‍ അകലെ വച്ച് ആകാംക്ഷയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയ വിനിമയം നഷ്ടമാവുകയായിരുന്നു.വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന മുഹൂര്‍ത്തത്തിനായി ശാസ്ത്രലോകത്തിനൊപ്പം രാജ്യത്തെ 130 കോടി വരുന്ന ജനങ്ങളും തുടിക്കുന്ന ഹൃദയവുമായി കാത്തിരുന്നെങ്കിലും…


കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ട്വീറ്റ്‌ : ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹ കേസ്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരികളുടെ അവസ്ഥയും അവിടത്തെ സുരക്ഷാ നടപടികളെയുംക്കുറിച്ച് ട്വീറ്റ് ചെയ്ത ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജനങ്ങളില്‍ ആശങ്ക പരത്തുന്നതരത്തില്‍ തെറ്റായ വിവരം നല്‍കിയെന്ന് ആരോപിച്ച് ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് ഡല്‍ഹി…


തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം പൊളിഞ്ഞു; ഇവിഎം കൈകാര്യം ചെയ്തത് അനധികൃത സ്വകാര്യ കമ്പനി

തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സ്വകാര്യ കമ്പനി എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്തിട്ടില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം പൊളിച്ച് വിവരാവകാശ രേഖകള്‍. വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും കൈകാര്യം ചെയ്യാനായി എന്‍ജിനീയര്‍മാരെ നല്‍കിയത് മുംബൈ ആസ്ഥാനമായ ടിആന്റ്എം സര്‍വീസസ് കണ്‍സല്‍ട്ടിങ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയാണെന്ന് വോട്ടിങ് യന്ത്രം…


ബുള്ളറ്റ് ഓടിച്ച പെണ്‍കുട്ടിയെ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണി

ഉത്തര്‍പ്രദേശില്‍ ബുള്ളറ്റ് ഓടിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്ന് സദാചാരവാദികളുടെ ഭീഷണി. പെൺകുട്ടികൾ ഓടിക്കണ്ടവാഹനമല്ല ബുള്ളറ്റ് എന്നും ഇനി റോഡിൽ ബുള്ളറ്റുമായി പെൺകുട്ടിയെ കണ്ടാൽ വധിക്കുമെന്ന് തോക്ക് ചൂണ്ടി പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതിന് പുറമെ ആകാശത്തേക്ക് നിറയൊഴിക്കുകയും ചെയ്തു. ഗ്രേറ്റര്‍ നോയ്ഡ പൊലീസ് സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞയാഴ്ച പെണ്‍കുട്ടി ബൈക്ക്…


എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസ്: ചിദംബരത്തിനും മകനും മുന്‍കൂര്‍ ജാമ്യം

എയര്‍സെല്‍ മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഡല്‍ഹി റോസ് അവന്യൂ പ്രത്യേക കോടതിയാണ് ഇരുവര്‍ക്കും ജാമ്യമനുവദിച്ചത്. 3,500 കോടി രൂപയുടെ വന്‍ ഇടപാടായിരുന്നു എയര്‍സെല്‍ – മാക്‌സിസ് ടെലികോം കമ്പനികളുടെ ലയനവുമായി ബന്ധപ്പെട്ട് നടന്നത്. ഇതില്‍…


ചരിത്രനിമിഷത്തിലേക്ക് ചന്ദ്രയാൻ 2; ലാൻഡർ 35കിലോമീറ്റർ അടുത്ത്

ചരിത്രനിമിഷത്തിലേക്ക് ഇനി ഒരു ഒരുദിവസം കൂടി മാത്രം. ലാൻഡർ 35കിലോമീറ്റർ അടുത്തെത്തി. ചന്ദ്രന്റെ മണ്ണിൽ ഇന്ത്യയുടെ വിക്രം ലാൻഡറിൽ നിന്ന് ഇറങ്ങുന്ന റോവർ ചന്ദ്രന്റെ മണ്ണിലൂടെ ഉരുണ്ടു നീങ്ങും. റോവറിന്റെ ചക്രത്തിൽ നിന്ന് ദേശീയ ചിഹ്നമായ അശോക ചക്രം ചന്ദ്രന്റെ മണ്ണിൽ ഇന്ത്യൻ മുദ്ര‌യായി പതിയും. രണ്ടുദിവസം മുമ്പ്…


മസൂദ് അസര്‍, ഹഫീസ് സയ്യിദ്, ദാവൂദ് ഇബ്രാഹിം, ലഖ്വി എന്നിവരെ ഇന്ത്യ ഭീകരരായി പ്രഖ്യാപിച്ചു

പുതിയ യുഎപിഎ നിയമ ഭേദഗതി പ്രകാരം ഇന്ത്യ നാല് പേരെ ഭീകരരായി പ്രഖ്യാപിച്ചു. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍, ലഷ്!കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സയ്യിദ്, സാക്കിയുര്‍ റഹ്മാന്‍, ദാവൂദ് ഇബ്രാഹിം എന്നിവരെയാണ് കേന്ദ്രസര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് കഴിഞ്ഞ ജൂലൈയില്‍ പാസാക്കിയ യുഎപിഎ നിയമഭേദഗതി…


കള്ളപ്പണം പിടിച്ചെടുത്ത കേസ്: കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ പത്ത്‌ ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ടു

കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാറിനെ സെപ്തംബര്‍ 13 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി (ഇ ഡി)ന്റെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പ്രത്യേക കോടതിയുടെതാണ് ഉത്തരവ്. ചോദ്യം ചെയ്യല്‍ വേളയില്‍ നിസ്സഹകരിച്ച ശിവകുമാര്‍ പിടിതരാതെ ഒഴിഞ്ഞുമാറുകയും അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമം നടത്തുകയും ചെയ്തതായി…