India

‘ഇന്ത്യ’യുടെ പേര് ‘ഭാരതം’ എന്നാക്കാൻ നൽകിയ ഹരജി സുപ്രീം കോടതി തള്ളി

രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ഹരജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഡല്‍ഹി നിവാസിയായ നമ എന്നയാളാണ് ഹരജി നല്‍കിയത്.ഇത്തരത്തില്‍ പേര് മാറ്റത്തിന് ഭരണഘടന…


പി പി ഇ കിറ്റുകള്‍ ധരിച്ചുള്ള ജോലി സമയം കുറയ്ക്കണം; ഡല്‍ഹി എയിംസില്‍ നഴ്‌സുമാരുടെ പ്രതിഷേധം

ഡല്‍ഹി എയിംസില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനിടെ ജോലി സമയത്തില്‍ കുറവു വരുത്തുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നഴ്‌സുമാരുടെ പ്രതിഷേധം. എയിംസ് നഴ്‌സസ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പി പി ഇ കിറ്റുകള്‍ ധരിച്ചുള്ള ജോലി സമയം കുറയ്ക്കണമെന്നാണ് പ്രധാന ആവശ്യം. എയിംസ് ഡയറക്ടറുടെ മുറിക്കു…


ഗവേഷകന് കൊവിഡ്; ഐസിഎംആര്‍ ആസ്ഥാനം താത്കാലികമായി അടച്ചു

ഗവേഷകനു കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആസ്ഥാനം താത്കാലികമായി അടച്ചു. രണ്ടു ദിവസത്തേക്കാണ് ആസ്ഥാനം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ ഉന്നതതല യോഗത്തിന് എത്തിയ മുംബൈയില്‍നിന്നുള്ള ഗവേഷകനാണ് രോഗം സ്ഥിരീകരിച്ചത്. ഗവേഷകന്‍ നീതി ആയോഗ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്….


രാജ്യം തുറക്കുമ്പോള്‍ കരുതലോടെ മുന്നോട്ടു പോകണം: മന്‍ കി ബാത്തില്‍ പ്രധാന മന്ത്രി

കൊവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക മേഖലയില്‍ ഉണര്‍വ് ദൃശ്യമായിട്ടുണ്ടെന്ന് പ്രധാന മന്ത്രി പറഞ്ഞു. വ്യവസായങ്ങള്‍ തിരിച്ചുവരികയാണ്. കൊവിഡ് ഭീഷണിയെ രാജ്യം ശക്തമായാണ് നേരിടുന്നത്. ജനങ്ങളാണ്…


രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 7964 പേര്‍ക്ക്; മഹാരാഷ്ട്രയില്‍ ഒരു ദിവസം മരിച്ചത് 116 പേര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 7964 പേര്‍ക്ക്. 24 മണിക്കൂറിനിടക്ക് ഇതാദ്യമായാണ് ഇത്രയധികം പുതിയ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി. 4971പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത് ലോകത്ത് കൊവിഡ് സാരമായി ബാധിച്ച…


ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് പാര്‍ട്ടി നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. റായ്പൂറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ ലോക്‌സഭാംഗവും രാജ്യസഭാംഗവുമായിരുന്നു മുന്‍ ഐ എ എസ് ഓഫീസര്‍ കൂടിയായ ജോഗി. 2000 നവംബര്‍ മുതല്‍ മൂന്നു വര്‍ഷം…


ആസൂത്രണമില്ലാതെ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗണ്‍ പരാജയം: രാഹുല്‍ ഗാന്ധി

രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് നടപ്പാക്കിയ ലോക്ക്ഡൗണ്‍ പരാജയമായിരുന്നു. ആസൂത്രണമില്ലാതെ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതിന്റെ പരിണിത ഫലങ്ങളാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നത്. ലോക്ക് ഡൗണിന്റെ ഉദ്ദേശവും ലക്ഷ്യവും പരാജയപ്പെട്ടെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഒരു…


വ്രണരോഗം: കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്ത ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

മതവികാര വൃണം പൊട്ടി ടൊവിനോ തോമസ് നായകനാകുന്ന ‘മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാരെ വെറുതെവിടില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച സെറ്റാണ് തകര്‍ത്തത്. കൊവിഡ് കാരണം ഷൂട്ടിംഗ് മുടങ്ങിയതിനാലാണ് ആ സെറ്റ് അവിടെ നിന്ന് പോയത്. അതാണ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍…


സീ ന്യൂസിലെ 66 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സീ ന്യൂസിലെ 66 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെയും ചില ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ന്യൂസ് റൂമുകളും സ്റ്റുഡിയോകളും അടച്ചിരുന്നു ആഗോള മഹാമാരി വ്യക്തിപരയി തങ്ങളെ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങളുടെ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിച്ച…


ഉം പുന്‍ ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകള്‍ സന്ദര്‍ശിക്കാൻ പ്രധാന മന്ത്രി വെള്ളിയാഴ്ച ബംഗാളിലെത്തും

ഉം പുന്‍ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച പശ്ചിമ ബംഗാളില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സന്ദര്‍ശനം നടത്തും. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം ഹെലികോപ്റ്ററില്‍ അദ്ദേഹം ചുഴലിക്കാറ്റ് ബാധിത മേഖലകള്‍ വീക്ഷിക്കും. സന്ദര്‍ശനാര്‍ഥം പ്രധാന മന്ത്രി വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെത്തും. സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം സംസ്ഥാനത്തിന് ദുരിതാശ്വാസ…