Kerala

സെപ്തംബറോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമായേക്കുമെന്ന് ആരോഗ്യമന്ത്രി

സെപ്തംബറോടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ദിനംപ്രതി പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. കേസുകള്‍ കൂടിയാല്‍ നേരിടാനും പ്രതിരോധിക്കാനും സര്‍ക്കാര്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കൊവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ അതിന് ആനുപാതികമായി…

Read More

നിലമ്പൂര്‍ പൂളക്കപ്പാറ ഊര് നിവാസികൾ വനഭൂമി കൈയ്യേറി കുടില്‍ കെട്ടി സമരം തുടങ്ങി

നിലമ്പൂര്‍ എടക്കര മൂത്തേടം ഗ്രാമ പഞ്ചായത്തിലെ പൂളക്കപ്പാറ ഊര് നിവാസികൾ വനഭൂമി കൈയ്യേറി കുടില്‍ കെട്ടി സമരം ആരംഭിച്ചു. വെള്ളപ്പൊക്കവും മഴക്കെടുതിയും എല്ലാ വര്‍ഷവും ഉണ്ടാകുന്നതിനാല്‍ പുഴയ്ക്കരികിലെ ഊരുകളില്‍ താമസിക്കാനാവില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 24 കുടുംബങ്ങള്‍ ആണ് വനംവകുപ്പ് ഓഫീസിന് അടുത്തുള്ള ഭൂമി കൈയ്യേറി കുടില്‍ കെട്ടിയിട്ടുള്ളത്. കാട്ടുനായ്ക്ക,…


സംസ്ഥാനത്ത് 1,564 പേര്‍ക്ക് കൂടി കോവിഡ്: സമ്പര്‍ക്കത്തിലൂടെ 1,380 പേര്‍ക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 1,564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 1,380 പേര്‍ സമ്പര്‍ക്ക രോഗബാധിതരാണ്. ഇന്ന് 766 പേര്‍ രോഗമുക്തരായി. 98 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്ന് എത്തിയവര്‍ 60 പേരുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍…


ജോലി തേടി കൊച്ചിയിലേക്ക് പോയ എഴുപുന്ന സ്വദേശിയായ 19 കാരി ദൂരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

ജോലിക്കായുള്ള അഭിമുഖത്തിന് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. എഴുപുന്ന സൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടില്‍ ചന്ദ്രബോസിന്റെ മകള്‍ സാന്ദ്ര(19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം സാന്ദ്രയെ ആരോ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെന്നും. അവിടെ എത്തുമ്പോള്‍ മരിച്ച നിലയില്‍ ആയിരുന്നുവെന്നും…


കാസര്‍കോട്ട് 16 കാരിയെ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സഹോദരന്‍: അറസ്റ്റില്‍

കാസര്‍കോട്ടെ വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കലില്‍ ആന്‍മേരി (16)യുടെ മരണം കൊലപാതകം. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയാണ് കൊല നിര്‍വഹിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആന്‍മേരിയുടെ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരിക്ക് മാത്രമല്ല. മാതാപിതാക്കള്‍ക്കും വിഷം കലര്‍ത്തിയ ഐസ്‌ക്രീം നല്‍കിയിരുന്നുവെന്നും അവരെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ആല്‍ബിന്‍ പോലീസിനോട് വെളിപ്പെടുത്തി….


ഫ്രാങ്കോ ‘വിഷ’പ്പിന്റെ 1000 പേജോളം വരുന്ന ‘പരിശുദ്ധ കുറ്റപത്രം’ വായിച്ചു; ഇരയായ കന്യാസ്ത്രീയെ സെപ്റ്റംബർ 16 നു വിസ്തരിക്കും

കർത്താവിൻറെ പ്രതിപുരുഷൻ ഫ്രാങ്കോ ‘വിഷ’പ്പ് കന്യാസ്ത്രീ ബലാത്സംഗം ചെയ്ത കേസില്‍ ഇന്ന് കോട്ടയം ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു. 1000 പേജോളം വരുന്നതാണ് കത്തോലിക്കാ സഭയുടെ സഹനദാസൻ പീഡിത മിശിഹാ ഫ്രാങ്കോ ‘വിഷ’പ്പിനെതിരായ പരിശുദ്ധ കുറ്റപത്രം.  ഫ്രാങ്കോ മുളയ്ക്കന്‍ ​കേസില്‍ വിചാരണ നേരിടണമെന്ന് വിലയിരുത്തിയ കോടതി പ്രതിയെ…


തിരുവനന്തപുരം സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹരജി തള്ളി

തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്ത് കേസില്‍ പ്രതികളായ സ്വപ്ന സുരേഷ്, സൈതലവി എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ സംജുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 17 ലേക്ക് മാറ്റി. അധികാരത്തിന്റെ ഇടനാഴികളില്‍ സ്വപ്നക്ക് ഉന്നത സ്വാധീനമെന്ന്…


മുഖ്യമന്ത്രിയും ഗവര്‍ണറും പെട്ടിമുടി ദുരന്തഭൂമി സന്ദർശിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടി സന്ദർശിച്ചു. ഹെലികോപ്റ്ററില്‍ മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷമണ് സംഘം റോഡ് മാര്‍ഗം പെട്ടിമുടിയിലെത്തിയത്. വൈദ്യുതി മന്ത്രി എം എം മണിയും കെ കെ ജയചന്ദ്രന്‍ എം എല്‍ എ യും ഉദ്യേഗസ്ഥരും…


കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. 1936 ജനുവരി 19 ന്‌ മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ ജനിച്ച രാമന്‍കുട്ടി പന്തളം എന്‍.എസ്‌.എസ്‌. കോളജില്‍നിന്നു മലയാളത്തില്‍ ബിരുദം നേടി. 76 സിനിമകള്‍ക്കായി 200 ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്‌. തിരുമല രേണുകാ…


ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഇനി പൊതുജനങ്ങൾക്ക് സ്വകാര്യ ലാബുകളിൽ കൊവിഡ് പരിശോധന നടത്താം; ഉത്തരവ് പുറത്തിറക്കി

സംസ്ഥാനത്തെ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളിൽ ഇനി മുതൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെയും കൊവിഡ് പരിശോധന നടത്താം. ഇത് സംബന്ധിച്ച പുതിയ മാർഗനിർദേശം കേരള സർക്കാർ പുറത്തിറക്കി. പി.സി.ആർ, ആർ.ടി.പി.സി.ആർ ട്രൂനാറ്റ് ആൻറിജൻ പരിശോധനകൾ നടത്താം. ഇതിനായി തിരിച്ചറിയൽ കാർഡ്,​ സമ്മതപത്രം എന്നിവ പരിശോധനയ്ക്ക് വിധേയമാകുന്നയാൾ നൽകണമെന്നും നിർദേശത്തിൽ പറയുന്നു….