Kerala

കാലടിയില്‍ സിനിമ സെറ്റ് തര്‍ത്ത സംഭവം; മൂന്ന് വൃണ രോഗികൾകൂടി അറസ്റ്റില്‍

കൊറോണയെക്കാൾ വേഗത്തിൽ കേരളത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന മതവികാരവൃണ രോഗികൾ കാലടിയില്‍ സിനിമ സെറ്റ് തകര്‍ത്ത കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകരായ കെ ആര്‍ രാഹുല്‍, എന്‍ എം ഗോകുല്‍, സന്ദീപ് കുമാര്‍ എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ തിങ്കളാഴ്ച അറസ്റ്റ്…


സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; 10 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 പേര്‍ രോഗമുക്തരായി. പാലക്കാട്- 29, കണ്ണൂര്‍- 8 കോട്ടയം- 6, മലപ്പുറം, എറണാകുളം- 5 വീതം, തൃശൂര്‍, കൊല്ലം- 4 വീതം, കാസര്‍കോട്, ആലപ്പുഴ- 3 വീതം എന്നിങ്ങനെയാണ് പോസിറ്റീവായവരുടെ…


അമ്മായിയമ്മ മരുമകളെക്കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി

മരുമകളെക്കൊണ്ട് അമ്മായിയമ്മ വീട്ടു ജോലി ചെയ്യിക്കുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി. മുതിര്‍ന്നവര്‍ഇളയവരെ ശകാരിക്കുന്നത് സാധാരണമാണെന്നും ജസ്റ്റിസുമാരായ എംഎം ഷഫീഖും മേരി ജോസഫും അടങ്ങി ബെഞ്ച് അഭിപ്രായപ്പെട്ടു. കണ്ണൂര്‍ സ്വദേശിയുടെ വിവാഹ മോചന ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അമ്മയോടു പിണങ്ങി വീട്ടില്‍ നിന്നു മാറിതാമസിക്കുന്ന ഭാര്യയില്‍ നിന്നു വിവാഹ…


സര്‍ക്കാര്‍ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു; ചികിത്സാവധി അനുവദിച്ചില്ലെന്ന് കാണിച്ച് ജീവനക്കാരുടെ പ്രതിഷേധം

മുംബൈയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.ഇ.എം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ പ്രതിഷേധം. കൊറോണ വാര്‍ഡിനു മുന്നിലാണ് പ്രതിഷേധം. ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ ജോലിക്കിടെ മരിച്ചതോടെയാണ് മെഡിക്കല്‍ ജീവനക്കാരും മറ്റ് ജീവനക്കാരുമടക്കം നൂറുകണക്കിനു പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. രോഗിയായ ജീവനക്കാരന് ചികിത്സാവധി നിഷേധിച്ചതാണ് മരണത്തിന് കാരണമെന്ന് ആരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ…


കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കുന്നത് നിര്‍ത്താന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം

കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്റെ നല്‍കുന്നതിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ലോകാരോഗ്യ സംഘടന. മരുന്ന് ഉപയോഗത്തിലെ സുരക്ഷ കാരണം ഇതിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളെല്ലാം നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. കൊവിഡ് രോഗികളില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കുന്നതായുള്ള ലാന്‍സെറ്റ് പഠനം കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഡബ്ല്യു എച്ച് ഒ ഇത്തരമൊരു…


സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷ തുടങ്ങി; എസ് എസ് എല്‍ സി പരീക്ഷ ഉച്ചക്ക് ശേഷം

കൊവിഡിനെ തുടര്‍ന്ന് മുടങ്ങിയ ഹയര്‍ സെക്കന്‍ഡറി, എസ് എസ് എല്‍ സി പരീക്ഷകള്‍ കനത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്ത് തുടങ്ങി. ഹയര്‍ സെക്കന്‍ഡറി പരീക്ഷകളാണ് രാവിലെ തുടങ്ങിയത്. എസ് എസ് എല്‍ സി ഉച്ചക്ക് ശേഷം നടക്കും. സ്‌കൂളിന് മുന്നില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷമാണ് അകത്തേക്ക്…


മദ്യ വില്‍പ്പനക്കായുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ മദ്യ വില്‍പ്പനക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ആഴ്ച തന്നെ സംസ്ഥാനത്ത് മദ്യവില്‍പ്പന ആരംഭിച്ചേക്കും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം എക്‌സൈസ് വകുപ്പ് ഇതിനകം…


‘മിന്നല്‍മുരളി’യുടെ സെറ്റ് തകര്‍ത്ത വൃണ രോഗികളിൽ രണ്ടാം പ്രതി പിടിയില്‍

കാലടി മണപ്പുറത്ത് ടൊവിനോതോമസ് നായകനാകുന്ന സിനിമയുടെ സെറ്റ് അടിച്ചു തകര്‍ത്ത കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി രാഹുല്‍ ആണ് അറസ്റ്റിലായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ കാരി രതീഷിനെയും കാലടി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. കൊലക്കേസ് പ്രതിയും കുപ്രസിദ്ധഗുണ്ടയുമാണ് കാരി രതീഷ്….


സംസ്‌ഥാനത്ത്‌ വീണ്ടും ഒരു കോവിഡ്‌ മരണം കൂടി; മരിച്ചത് കണ്ണൂര്‍ ധര്‍മടം സ്വദേശി

സംസ്‌ഥാനത്ത്‌ ഒരു കോവിഡ്‌ മരണം കൂടി. കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയ (63) ആണ്‌ ഇന്നലെ രാത്രി പത്തുമണിയോടെ മരിച്ചത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ്‌ മരണം. ദുബായില്‍നിന്നെത്തി കോഴിക്കോട്‌ ചികിത്സയിലിരുന്ന വയനാട്‌ സ്വദേശിനി ഞായറാഴ്‌ച മരിച്ചിരുന്നു. ഇതോടെ സംസ്‌ഥാനത്ത്‌ കോവിഡ്‌ മരണം ഏഴായി. അതിനിടെ, രണ്ടു ദിവസത്തിനുള്ളില്‍…


കാലടിയില്‍ സിനിമ സെറ്റ് കണ്ട് മതവികാര വൃണം പൊട്ടിയ അഞ്ചുപേരിൽ ഒരാൾ അറസ്റ്റില്‍

കേരളത്തിൽ കൊറോണയ്‌ക്കൊപ്പം വ്യാപിക്കുന്ന മറ്റൊരു വൈറസ് രോഗികളായ മതവികാര വൃണ രോഗികൾ കാലടിയില്‍ മിന്നല്‍ മുരളി എന്ന സിനിമക്കായി നിര്‍മിച്ച സെറ്റ് പൊളിച്ച സംഭവത്തില്‍ നേതാവ് അറസ്റ്റില്‍. ബജ്‌റംഗ്ദള്‍ എറണാകുളം ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂര്‍ ആണ് അറസ്റ്റിലായത്‌ ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സെറ്റ് പൊളിച്ച അഖില ഹിന്ദു പരിഷത്തിന്റെ…