Kerala

കൊച്ചി മ്യൂസിക് ഫൗണ്ടേൻറെ കരുണ സംഗീത പരിപാടി വിവാദം: പൊലീസ് അന്വേഷണം തുടങ്ങി

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനശേഖരണാർത്ഥം സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബിജി ജോർജിനാണ് അന്വേഷണ ചുമതല.എന്നാൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല. പരിപാടിയുടെ പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി…


തിരൂരിലെ കുട്ടികളുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം; പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു

തിരൂരില്‍ ഒരു കുടുംബത്തിലെ ആറ് കുട്ടികള്‍ തുടര്‍ച്ചയായി മരിച്ച കേസില്‍ ഇന്ന് മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ ക്ഷതമേറ്റതിന്റെയോ ഉള്ളില്‍ വിഷാംശം ചെന്നതിന്റെയോ ലക്ഷണങ്ങളില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷം അന്തിമ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കൂടുതല്‍ വ്യക്തത…


അലന്‍ പൊലീസ് സുരക്ഷയില്‍ എൽഎൽബി പരീക്ഷയെഴുതി, സന്തോഷമെന്ന് അമ്മ സബിത ശേഖർ

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ രണ്ടാം സെമസ്റ്റര്‍ നിയമ ബിരുദ പരീക്ഷയെഴുതി. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയോട് ക്യാമ്പസില്‍ നിയമബിരുദ വിദ്യാര്‍ത്ഥിയായ അലന് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ് മുഖേനയാണ് പരീക്ഷയെഴുതാന്‍ അവസരം ലഭിച്ചത്. മതിയായ ഹാജരടക്കം പരിഗണിച്ച് പരീക്ഷയെഴുതാനുള്ള ആവശ്യത്തെ സര്‍വ്വകലാശാലയും എതിര്‍ത്തില്ല. അതേ…


കൊറോണ വൈറസ്: ആലപ്പുഴയില്‍ ഒരാളെ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി

കൊറോണ ബാധയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ വണ്ടാനം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. കൊറോണ ബാധ നേരിടാനായി പ്രത്യേകം സജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വണ്ടാനം മെഡിക്കല്‍ കോളജില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ രക്തം പരിശോധനയ്ക്ക് അയച്ചു. പനിയും ചുമയും അടക്കം…


ലോക കേരള തീറ്റ പണ്ടാരങ്ങൾ !

റോയി മാത്യു വിശപ്പുകാരണം പിഞ്ചു കുഞ്ഞുങ്ങള്‍ മണ്ണ് തീരുന്ന കേരളത്തില്‍ സര്‍ക്കാര്‍ ചെലവില്‍ ധൂര്‍ത്തിന്റെ മാമാങ്കം. ലോക കേരള സഭയുടെ പേരില്‍ ഖജനാവില്‍ നിന്ന് പൊടിപൊടിച്ച കോടികള്‍ക്ക് ശേഷം ഇപ്പോള്‍ പുറത്തുവരുന്നത് ഭക്ഷണത്തിനും താമസത്തിനുംവേണ്ടി ചെലവിട്ട ധൂര്‍ത്തിന്റെ കണക്കുകള്‍. കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും ലോക കേരളസഭയുടെ രണ്ടാംപതിപ്പിനായി സര്‍ക്കാര്‍ പൊടിച്ച…


ഒന്നര വയസുകാരന്റെ കൊലപാതകം അമ്മ അറസ്റ്റില്‍; കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍

കണ്ണൂരിൽ ഒന്നര വയസുകാരന്‍ വിയാനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശരണ്യ അറസ്റ്റില്‍. കാമുകനൊപ്പം ജീവിക്കാന്‍ ശരണ്യ തന്നെ കുഞ്ഞിനെ കൊല്ലുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. കുട്ടിയെ കടല്‍ ഭിത്തിയിലേക്ക് എറിഞ്ഞാണ് കൊന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആദ്യ ശ്രമത്തില്‍ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് വീണ്ടും കുഞ്ഞിനെ എടുത്ത് പാറയിടുക്കിലേക്ക് എറിയുകയായിരുന്നു….


അമ്മയും സഹോദരനും ചേർന്ന് മൂത്ത മകന്റെ മൃതദേഹം മെഷിന്‍ വാളുപയോഗിച്ച് അറുത്ത് തള്ളി

കേരള – തമിഴ്‌നാട് അതിര്‍ത്തിയായ കമ്പത്ത് യുവാവിനെ കൊലപ്പെടുത്തി തലയും കൈകാലുകളും അറുത്ത് വിവിധ ഇടങ്ങളില്‍ തള്ളിയ സംഭവത്തില്‍ അമ്മയും സഹോദരനും അറസ്റ്റില്‍. കൊല്ലപ്പെട്ട വിഘ്‌നേശ്വരന്റെ അമ്മ സെല്‍വി, ഇളയ സഹോദരന്‍ ജയഭാരത് എന്നിവരെയാണ് പോലീസ് അറസ്റ്റിലായത്. മകന്റെ അമിത ലഹരി ഉപയോഗത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മെഷീന്‍…


മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്.മണി ഇനി ഓർമ്മ

കലാകൗമുദി ചീഫ് എഡിറ്ററും കേരള കൗമുദി പത്രത്തിൻറെ മുൻ ചീഫ് എഡിറ്ററുമായ എം.എസ്.മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ അ‍ഞ്ച് മണിയോടെ കുമാരപുരം കലാകൗമുദി ഗാർഡൻസിൽ വച്ചായിരുന്നു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഫാർമക്കോളജി അസോസിയേറ്റ് പ്രൊഫസറായിരുന്ന ഡോ.കസ്തൂരിബായിയാണ് ഭാര്യ. കേരളകൗമുദി…


തിരൂരിലെ ഒരു വീട്ടില്‍ ഒമ്പത് വര്‍ഷത്തിനിടെ മരിച്ചത് ആറ് കുട്ടികള്‍; അസ്വഭാവിക മരണത്തിന് കേസെടുത്തു

മലപ്പുറം തിരൂരിലെ ഒരു വീട്ടിലെ ഒമ്പത് വര്‍ഷത്തിനിടെ ആറുകുട്ടികള്‍ മരിച്ച സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തറമ്മല്‍ റഫീഖ് -സബ്‌ന ദമ്പതിമാരുടെ മക്കളുടെ മരണത്തിലാണ് നാട്ടുകാര്‍ ദുരൂഹത ആരോപിച്ച സാഹചര്യത്തില്‍ പോലീസ് കേസെടുത്തത്. 93 ദിവസം പ്രായമുള്ള ഇവരുടെ ആറാമത്തെ കുഞ്ഞ് ഇന്ന് രാവിലെയാണ് മരിച്ചത്. അപസ്മാരത്തെ…


ട്രംപിന്റെ കണ്ണുകെട്ടാൻ മതിൽ കെട്ടലിനുപുറമെ ചേരികൾ ഒഴിപ്പിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് കണ്ണ് കെട്ടുന്ന നടപടികള്‍ തുടരുന്നു. ട്രംപിന്റെ അഹമ്മദാബാദ് സന്ദര്‍ശനത്തിന് മുമ്പായി ഇവിടത്തെ ചേരികള്‍ കാണാതിരിക്കാന്‍ വലിയ മതില്‍കെട്ടുന്നത് നേരത്തെ വാര്‍ത്തായായിരുന്നു. ഇപ്പോള്‍ ചേരി നിവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അഹമ്മദാബാദിലെ അഞ്ച് കോളനികളിലുള്ള 4000ത്തോളം ചേരി നിവാസികളോടാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്….