Kerala

ബാബ്‌രി മസ്ജിദ് കേസ്: തുടര്‍ വാദം ആഗസ്റ്റ് രണ്ടിന്, മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് ജൂലൈ 31ന് സമര്‍പ്പിക്കണം: സുപ്രീം കോടതി

ബാബ്‌രി മസ്ജിദ് കേസില്‍ മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ജൂലൈ 31ന് നല്‍കണമെന്ന് സുപ്രീം കോടതി. മൂന്നംഗ മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടു വിച്ചത്. ഇടക്കാല റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താനാകില്ലെന്നും കേസില്‍ തുടര്‍ വാദം…


സര്‍ക്കാറിന്റെ അതിജീവനമല്ല, ഗൂഢാലോചന പുറത്തുകൊണ്ടു വരികയാണ് പ്രധാനം: കുമാരസ്വാമി

കര്‍ണാടകയില്‍ തുലാസിലായ കോണ്‍ഗ്രസ്-ജെ ഡി എസ് സര്‍ക്കാറിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക നിയമസഭാ സമ്മേളനം പുരോഗമിക്കുന്നു. സര്‍ക്കാറിനെ ഏതു വിധേനയും നിലനിര്‍ത്താനുള്ള ഇരു കക്ഷികളുടെയും ശ്രമങ്ങളെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് വിശ്വാസ വോട്ടെടുപ്പിനു വേണ്ടിയുള്ള നിയമസഭാ സമ്മേളനം നടക്കുന്നത്. വിമത എം എല്‍ എമാരൊന്നും സമ്മേളനത്തിന് എത്തിയിട്ടില്ല. കോണ്‍ഗ്രസ് ക്യാമ്പില്‍…


ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടലുടമ പി രാജഗോപാല്‍ അന്തരിച്ചു

കൊലപാതക കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ശരവണ ഭവന്‍ ഹോട്ടല്‍ ശൃംഗലയുടെ ഉടമ പി രാജഗോപാല്‍ നിര്യാതനായി. ഇന്ന് രാവിലെ 10.30ഓടെയാണ് ചെന്നൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രാജഗോപാലിനെ പിന്നീട്…


കൃപാസനം പത്രം അരച്ച ദോശ കഴിച്ച പെൺ കുട്ടി ആരാണ്?

ലിബി.സിഎസ് കൃപാസനം അരച്ച ദോശ കഴിച്ച പെൺ കുട്ടിയാര്?കൃപാസനം പത്രവും നൈഷ്‌ടീകവും കേരളത്തിലെ സാമൂഹ്യ പ്രവർത്തകരും കുറെ ഊള മാധ്യമങ്ങളും ! ആർക്കെതിരെയും വർത്ത പടച്ചുവിടുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ പ്രൈമറിയായി അറിഞ്ഞിരിക്കേണ്ട കാര്യം അവർ ആരാണെന്നാണ്. കൃപാസനം അരച്ച ദോശ കഴിച്ച പെൺ കുട്ടിയാര്? അതുപോലും വർത്ത…


വയനാട്ടില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ലൈംഗികചൂഷണത്തിന് ഇരയായായതായി പരാതി. സ്ഥാപനത്തിലെ ജീവനക്കാരാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം പൂട്ടാന്‍ സാമൂഹിക നീതി വകുപ്പ് നിര്‍ദേശം നല്‍കി. തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വിവിധ കോഴ്‌സുകളിലായി ഭിന്നശേഷിക്കാരായ 25 വിദ്യാര്‍ത്ഥികളാണ് പഠിച്ചിരുന്നത്….


സ്ത്രീകൾ ശബരിമലയിലേക്ക്: പോലീസ്‌ മാടമ്പികളോട് കോടതിവിധി നടപ്പിലാക്കാൻ സർക്കാർ നിർദ്ദേശം നൽകുക: നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ

ബ്രാഹ്മണിസത്തിനുമുൻപിൽ ഭരണഘടന അടിയറവെക്കാമെന്ന് പോലീസ്‌മാടമ്പികൾ കരുതണ്ട, സ്ത്രീകൾ ശബരിമലയിലേക്ക് വരികയാണെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ. സുപ്രീംകോടതിവിധി വന്നുപത്തുമാസം പിന്നിട്ടിട്ടും വിധി നടപ്പിലാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ചാവേറുകളാകാൻ തയാറായ സ്ത്രീകളാണ് ഇനി വരുന്നത് എന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു. കേരളാപോലീസ് പഴയ നായർ പട്ടാളമല്ല ഭരണഘടനാ…


യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയ്ക്ക് പുതിയ കമ്മിറ്റി: കുത്തേറ്റ അഖിലും കമ്മിറ്റിയില്‍

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയ്ക്ക് പുതിയ അഡ്‌ഹോക്ക് കമ്മിറ്റി. കുത്തേറ്റ് ചികിത്സയിലുള്ള അഖിലിനെ ഉള്‍പ്പെടുത്തി 25 അംഗങ്ങളാണ് പുതിയ കമ്മിറ്റിയില്‍. ഇന്നു ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് പുതിയ കമ്മിറ്റിയെ രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. കമ്മിറ്റിയുടെ കണ്‍വീനറായി കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാനും എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും കോളേജിലെ രണ്ടാം…


അഖിലിന്റെ മൊഴിയെടുത്തു; നസീം തന്നെ പിടിച്ചുവെച്ചു, ശിവരഞ്ജിത്ത് കുത്തിയെന്ന് മൊഴി

തന്നെ കുത്തിയത് ശിവരഞ്ജിത്തെന്ന് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖില്‍. ശിവരഞ്ജിത്തിന് കുത്താനായി നസീം തന്നെ പിടിച്ചു വച്ചുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ അഖില്‍ പറയുന്നുണ്ട്. പാട്ട് പാടരുതെന്നും ക്ലാസില്‍ പോകണമെന്നും ഇവര്‍ തന്നോട് പറഞ്ഞു. ഇത് അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. യൂണിറ്റ് കമ്മറ്റിയുടെ ധാര്‍ഷ്ട്യം അനുസരിക്കാത്തതില്‍ വിരോധമുണ്ടായിരുന്നുവെന്നും മൊഴിയില്‍ തുടര്‍ന്ന്…


രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി യും കുടുംബത്തിന് 16 ലക്ഷം ധനസഹായവും നൽകും

നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനം. ഇതിന് പുറമെ കുടുംബത്തിന് 16 ലക്ഷം രൂപ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിലെ നാല് പേര്‍ക്കായാണ് ഈ തുക നല്‍കുക. മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. രാജ്കുമാറിന്റെ ഭാര്യ, അമ്മ, രണ്ട് മക്കള്‍…


അഞ്ചലില്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് മൂന്ന് ജീവപര്യന്തം തടവ്

കൊല്ലം അഞ്ചലില്‍ ഏഴ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് മൂന്നു ജീവപര്യന്തം ശിക്ഷ. കേസിലെ പ്രതി രാജേഷ് 26 വര്‍ഷം പ്രത്യേക ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊല്ലം പോക്‌സോ കോടതിയുടേതാണ് വിധി. അതിഹീനമായ കുറ്റകൃത്യമാണ് കുട്ടിയുടെ അമ്മയുടെ സഹോദരി ഭര്‍ത്താവ് കൂടിയായ രാജേഷ് നടത്തിയതെന്ന്…