Kerala

മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനുമായ എം കുഞ്ഞിമൂസ അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകനും രചയിതാവും സംഗീത സംവിധായകനുമായ വടകര എം കുഞ്ഞിമ്മൂസ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തിലായിരുന്ന കുഞ്ഞിമൂസ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വടകര മൂരാട് സ്വദേശിയായ കുഞ്ഞിമൂസ മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകരയുടെ പിതവാണ്. 1970 മുതല്‍ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. ‘കതിര്‍ കത്തും റസൂലിന്റെ’, ‘യാ…


നടന്‍ സത്താര്‍ അന്തരിച്ചു; സംസ്ക്കാരം വൈകിട്ട് 4 ന് ആലുവയില്‍

പ്രമുഖ നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് മാസമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്ക്കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജൂമാ മസ്ജിദില്‍ നടക്കും. വന്‍ ഹിറ്റായ 22 ഫീമെയില്‍ കോട്ടയം ഉള്‍പ്പെടെ…


ആലപ്പുഴ തോട്ടപ്പള്ളിയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ തോട്ടപ്പള്ളി പൊഴിമുഖത്തിനു സമീപം സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ വടക്ക് സ്വദേശിനി തുളസി (57)യുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. തുളസിയെ കാണിനില്ലെന്ന് കഴിഞ്ഞ ദിവസം പൊലീസിന് പരാതി ലഭിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


കുതന്ത്രങ്ങളെയും ഗൂഢാലോചനകളെയും അതിജീവിച്ച്‌ വീണ്ടും സംസ്ഥാന കമ്മറ്റിയിലേക്ക്

ആറുപതിറ്റാണ്ടുകാലത്തെ യുക്തിവാദി ജീവിതം നയിച്ച താൻ 31 വർഷം മുമ്പ് രൂപംകൊണ്ട കേരളാ യുക്തിവാദി സംഘം രൂപംകൊള്ളുന്നതിന് മുൻപേ യുക്തിവാദിയായ ആളാണെന്നു ആലപ്പുഴയിലെ ആദ്യകാല യുക്തിവാദികളിൽ ഒരാളും ചിത്രകാരനും റിട്ടയേഡ് അദ്ധ്യാപകനുമായ പിപി.സുമനൻ. നിലവിൽ കെവൈഎസ് സംസ്ഥാനകമ്മറ്റി അംഗമായ തന്നെ നീക്കം ചെയ്യാനുള്ള യുക്തിവാദി സംഘത്തിൽ നുഴഞ്ഞുകയറിയിട്ടുള്ള ചില…


ഭാഷാ വൈവിധ്യം ഇന്ത്യയുടെ ബലഹീനതയല്ല ശക്തിയാണെന്ന് രാഹുൽ ഗാന്ധി

ഹിന്ദി ഇന്ത്യയുടെ പ്രഥമ ഭാഷയാക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഇന്ത്യയുടെ വൈവിധ്യം അതിന്റെ ബലഹീനതയല്ല, ശക്തിയാണെന്ന്’ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇന്ത്യയിലെ 23 ഭാഷകളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇന്ത്യയുടെ പല ഭാഷകളും അതിന്റെ ബലഹീനതയല്ല’ എന്നായിരുന്നു…


പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും; മുഖ്യമന്ത്രിയുടെ ഉറപ്പിന്മേല്‍ നിരാഹാര സമരം അവസാനിപ്പിച്ചതായി സമരസമിതി

കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ ഉള്‍പ്പെടെയുള്ള എല്ലാ തൊഴില്‍ പരീക്ഷകളും മലയാളത്തിലും ന്യൂന ഭാഷകളിലും നടത്തുകയെന്ന് ആവശ്യമുന്നയിച്ച് പി.എസ്.സി ഓഫീസിനു മുന്നില്‍ നടത്തി നിരാഹാര സമരം താല്‍കാലികമായി അവസാനിപ്പിച്ചതായി സമരസമിതി. കെ.എ.എസ് ഉള്‍പ്പെടെ ഇനി വിജ്ഞാപനം ചെയ്യാനിരിക്കുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മലയാളത്തിലും കൂടി നടത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ്…


ഏക രാജ്യം, ഏക ഭാഷാ നയം ഏകാധിപത്യപരമെന്ന് എം ടി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ഭാഷാ വാദത്തിനെതിരെ വിമര്‍ശനവുമായി പ്രമുഖ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍. ഒരു രാജ്യം, ഒരു ഭാഷ എന്ന നിര്‍ദേശം തികച്ചും ഏകാധിപത്യപരമാണെന്ന് എം ടി പറഞ്ഞു.  എല്ലാ ഭാഷകളും നിലനില്‍ക്കണം. ഒരു ഭാഷ മാത്രം മതി, ഒരു ദേശം…


വിവാദത്തിലായ പാലാരിവട്ടം പാലം പൂര്‍ണമായും പൊളിച്ച് പണിയും; നിര്‍മാണ ചുമതല ഇ ശ്രീധരന്

നിര്‍മാണത്തിലെ ക്രമക്കേട് മൂലം വിവാദത്തിലായ പാലാരിവട്ടം മേല്‍പ്പാലം സംസ്ഥാന സര്‍ക്കാര്‍ പുതിക്കി പണിയുന്നു. കടുത്ത സുരക്ഷാ ഭീഷണയിയുള്ളതിനാല്‍ പാലം പൂര്‍ണമായും പൊളിച്ച് പണിയണമെന്ന ഇ ശ്രീധരന്‍ അടക്കമുള്ള വിദഗ്ദരുടെ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലം പുതുക്കി പണിയുന്നതിന്റെ നിര്‍മാണ ചുമതല ഇ…


ഓണം വാരാഘോഷ സമാപന ഘോഷയാത്ര; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന പരിപാടികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന് ഉച്ചക്ക് 12 മണിക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷണന്‍ അറിയിച്ചു. നഗരത്തില്‍ കനത്ത സുരക്ഷയാണ് ഓണം ഘോഷയാത്രയോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്. പ്രധാന വേദിയായ കനകക്കുന്നില്‍ നാര്‍ക്കോട്ടിക്സ് സെല്‍ ഡി…


ഓഫറുകളുടെ പെരുമഴ: ആമസോണിൽ ഹിന്ദി – മലയാളം ഭാഷാസഹായിക്ക് വമ്പിച്ച ഓഫർ

ദേശസ്നേഹികൾക്കായി ഏക രാജ്യം, ഏക ഭാഷ പദ്ധതിയുടെ വിജയത്തിന് ഓഫറുകളുടെ പെരുമഴയുമായി അന്താരാഷ്ട്ര ഭീമനായ ആമസോൺ രംഗത്ത്. വിവിധ ഹിന്ദിഭാഷയെ പരിചയിപ്പിക്കുന്ന വിവിധ പ്രാദേശിക ഭാഷാസഹായികൾക്ക് 60% വരെ ഡിസ്‌കൗണ്ടാണ് ആമസോൺ പ്രഖ്യാപിച്ചിട്ടുള്ളത്.ഇതിൽ ഹിന്ദി- മലയാളം ഭാഷാ സഹായികളിൽ എച്ച് & സി പ്രസിദ്ധീകരിച്ച വി.പി. ജോസഫിൻറെ (കൃപാസനം…