Local-News

ഗർഭത്തിൽ സംശയം; ഗൾഫിൽ നിന്നും മടങ്ങിയെത്തിയ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

നാലു മാസം ഗർഭിണിയായ ഭാര്യയെ പിഞ്ച് കുഞ്ഞിന് മുന്നിൽവച്ച് ഭർത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. ഭാര്യയുടെ ഗർഭം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിന് കാരണം. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈനി(25)യാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. ഭർത്താവ് നിധീഷിനെ (33) കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കൊല…

Read More

നടന്‍ ദിനേശ് എം മനയ്ക്കലാത്ത് തൃശ്ശൂർ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ചു

നടന്‍ ദിനേശ് എം. മനയ്ക്കലാത്ത് ട്രെയിന്‍ തട്ടി മരിച്ചു. കഴിഞ്ഞ രാത്രി ഡബ്ബിങ് കഴിഞ്ഞ് മടങ്ങവേ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു അപകടം. സംസ്ഥാന പ്രൊഫഷണന്‍ നാടക മത്സരത്തില്‍ സഹനടനുള്ള അവാര്‍ഡ് ഇത്തവണ ദിനേശിനായിരുന്നു. അമേച്വര്‍ നാടകങ്ങളിലൂടെ രംഗത്തെത്തിയ ദിദേശ് പ്രഫഷണല്‍ നാടക രംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും…


തളിപ്പറമ്പില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഭാര്യ തൂങ്ങിമരിച്ചത് കണ്ട് പിന്നാലെ ഭർത്താവും തൂങ്ങിമരിച്ചു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ തൂങ്ങിമരിച്ചത് കണ്ടതിന് പിന്നാലെ ഭർത്താവും തൂങ്ങിമരിച്ചു. തളിപ്പറമ്പ് കുറ്റിക്കോൽ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുന്ന കുറ്റിക്കോലിലെ പ്രേമരാജന്റെ മകൻ തേരുകുന്നത്ത് വീട്ടിൽ സുധീഷ് (30), ഭാര്യ തമിഴ്‌നാട് വിരുദുനഗർ ശ്രീവില്ലി പൂത്തൂരിലെ രേഷ്മ (ഇസൈക്കിറാണി – 25) എന്നിവരാണ് മരിച്ചത്. സുധീഷ്…


കൊല്ലത്ത് പൊലീസുകാരൻ സ്റ്റേഷനില്‍ തൂങ്ങി മരിച്ചു

കൊല്ലം ഏഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിന്‍ ആണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷനിലെ ജനറേറ്റര്‍ റൂമിലാണ് സ്റ്റാലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹെഡ് കോണ്‍സ്റ്റബിളായ സ്റ്റാലിന്‍ ഇന്നലെ രാത്രി ജി. ഡി ഡ്യൂട്ടിയില്‍ ആയിരുന്നു. രാവിലെ കൂടെ ഡ്യൂട്ടിയില്‍…


വൈക്കത്ത് ബസ് കാറിന് മുകളിലേക്ക് പാഞ്ഞുകയറി കുടുംബത്തിലെ നാല് പേര്‍ മരിച്ചു

വൈക്കം ചേരുംചുവട്ടിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഉദയംപേരൂര്‍ സ്വദേശി വിശ്വനാഥനും കുടുംബവുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക് സ്വകാര്യ ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ അഞ്ചേമുക്കാലോടെ ആയിരുന്നു അപകടം. വൈക്കം ബൈപ്പാസില്‍ നിന്ന് കുമരകം റോഡിലേക്കെത്തിയ കാറിലേക്ക് സ്വകാര്യ ബസ് പാഞ്ഞ്…


കാക്കനാട് 17 വയസുള്ള കാമുകിയെ ശരീരമാസകലം കുത്തിപരിക്കേൽപ്പിച്ച് കാമുകൻ ഓടി രക്ഷപ്പെട്ടു; ഗുരുതര പരിക്കുകളോടെ യുവതി ആശുപത്രിയിൽ

കേരളത്തിൽ സൈക്കോ കാമുകൻമാരുടെ ആക്രമണം പെരുകുന്നു.തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും യുവതിക്ക് നേരെ കാമുകൻറെ ആക്രമണം. കാക്കനാട് 17കാരിയെ ഗുരുതരമായി കുത്തിപരിക്കേൽപ്പിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. ശരീരമാസകലം കുത്തേറ്റ യുവതിയെ കളമേശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കനാട് കുഴിക്കാട്ടുമലയിലാണ് സംഭവം. പെൺകുട്ടി അതീവ ​ഗുരുതരാവസ്ഥയിലാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമെന്നാണ്…


തിരുവനന്തപുരത്ത് കാമുകിയെ കഴുത്തറുത്ത് കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. കാരക്കോണം സ്വദേശിയായ അനുവാണ് മരിച്ചത്. നേരത്തെ അഷിതയെ(21) ആണ് അനു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശേഷം അനു ആത്മഹത്യ ചെയ്യുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് അഷിതയെ കൊലപ്പെടുത്തിയത് സമീപവാസിയായ ഇയാൾ അഷിതയുടെ വീട്ടിലെത്തുമ്പോൾ വല്യമ്മ മാത്രമാണ് ഉണ്ടായിരുന്നത്. അനു…


കോട്ടയത്ത് പട്ടാപ്പകൽ ഹോട്ടലിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു; ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ ഇറങ്ങി ഓടി

കാണക്കാരിയില്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തീപടര്‍ന്ന് പിടിച്ച് ഹോട്ടലിന് തീയിട്ട ബേബി എന്നയാള്‍ക്കും ഹോട്ടല്‍ ഉടമ പി സി ദേവസ്യക്കും പൊള്ളലേറ്റു. സംഭവത്തിനിടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവര്‍ ഇറങ്ങിയോടി. ഇന്നു രാവിലെയാണ് സംഭവം. കാണക്കാരി അമ്പലക്കവല ജംക്ഷനിലെ അപ്പൂസ് ഹോട്ടലിലാണ് അക്രമം നടന്നത്….


കൊട്ടാരക്കര കൺട്രോൾ റൂം എസ്.ഐ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

എസ്.ഐ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കൊട്ടാരക്കര കൺട്രോൾ റൂം എസ്.ഐ യായ അഞ്ചൽ ഏരൂർ കരിമ്പിൻകോണം അഭയംസായിൽ രാജേന്ദ്രൻ (48) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിനുള്ളിലെ മുറിയിലെ ജനാലയിലാണ് തൂങ്ങി മരിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് മരണകാരണമെന്ന് ഏരൂർ പോലീസ് പറഞ്ഞു….


ആലപ്പുഴയില്‍ സ്വന്തം കുഞ്ഞിനെ വിഷം നല്‍കി കൊലപ്പെടുത്തിയ അമ്മ ദീപക്ക് ജീവപര്യന്തം

പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. കറ്റാനം ഭരണിക്കാവ് സ്വദേശി ദീപയെ (34) ആണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2011 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. ഭര്‍ത്താവിനോട് വഴക്കിട്ട യുവതി സ്വന്തം കുഞ്ഞിന് വിഷം നല്‍കി…