Local-News

ഭരണങ്ങാനത്ത് രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം ഭരണങ്ങാനത്ത് രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തറപ്പേല്‍ കടവിലെ മാലിന്യത്തിനിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.


പള്ളുരുത്തിയിൽ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പെരുമ്പടവത്താണ് സംഭവം. ജെറി എന്ന് വിളിക്കുന്ന ഫാദര്‍ ജോര്‍ജിനെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹം ഡയറക്ടറായ ബോയ്‌സ് ഹോമിലെ കുട്ടികളെ പീഡനത്തിന് ഇരയാക്കി എന്നാതാണ് വൈദികനെതിരായ പരാതി. ഫാ. ജോർജ്ജ് ഡയറക്ടരായ പെരുമ്പടത്തെ ബോയ്സ്…


ആലപ്പുഴയില്‍ നിയന്ത്രണംവിട്ട ലോറിയിടിച്ച് വഴിയരികിൽ നിന്ന രണ്ട് പേർ മരിച്ചു

ആലപ്പുഴ പുറക്കാട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കരൂര്‍ സ്വദേശികളായ ഹനീഫ്, സജീവ് എന്നിവരാണ് മരിച്ചത്. വഴിയരികില്‍ നിന്നവരെ നിയന്ത്രണം വിട്ട ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


50കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സ്വര്‍ണവുമായി മുങ്ങിയ ഫെയ്‌സ്ബുക്ക് സുഹൃത്ത്‌ അറസ്റ്റില്‍

തൃശൂർ പുതുക്കാട് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട 50കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് മുങ്ങുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലക്കുടി എലിഞ്ഞിപ്ര കെന്‍സ് ഗാര്‍ഡനില്‍ തെക്കേത്തല ഡിനോയി ആണ് അറസ്റ്റിലായത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതി വിദേശത്ത് ജോലി ചെയ്തുവരുകയാണ്. ഇവരില്‍നിന്ന് ബിസിനസ് ആവശ്യത്തിന് എന്നുപറഞ്ഞ് അഞ്ചി ലക്ഷം…


അഞ്ചാലുംമൂട്ടിൽ കാമുകനൊപ്പം മകള്‍ ഇറങ്ങി പോയി. യുവതിയുടെ അച്ഛന്‍ കാമുകനെ വീട്ടില്‍ കയറി കുത്തി

മകള്‍ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ വൈരാഗ്യത്തില്‍ മകളുടെ കാമുകനും ഇപ്പോള്‍ ഭര്‍ത്താവുമായ യുവാവിനെ അച്ഛന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന് പരാതി. അഞ്ചാലുംമൂട് വെട്ടുവിള കളീക്കല്‍ കിഴക്കതില്‍ പ്രണവ് ലാലിനാണ് (26) കുത്തേറ്റത്. കൈക്കും വാരിയെല്ലിനുമാണ് കുത്തേറ്റത്. പ്രണവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ തങ്കച്ചിക്കും(48) പരുക്ക് പറ്റി. സംഭവത്തില്‍ താന്നിക്കമുക്ക് സ്വദേശി…


വിവാഹം നടക്കാൻ മകളറിയാതെ അമ്മ ഭക്ഷണത്തിൽ ‘കൃപാസനം’ അരച്ചുകൊടുത്ത് മകൾ ആശുപത്രിയിൽ

പന്തളം അയ്യപ്പ ഫാർമസിയുടെ രോഗിയറിയാതെ കുടിനിർത്തൽ മോഡൽ ചികിത്സകളും കൃപാസനത്തിൽ നടന്നുവരുന്നതായി പുതിയ റിപ്പോർട്ട്. ചേർത്തല തൃച്ചാറ്റുകുളത്ത് മകളുടെ വിവാഹം നടക്കാൻ മകളറിയാതെ ‘അമ്മ കൃപാസനം അരച്ചുകൊടുത്ത് ആശുപത്രിയിൽ ആയതോടെയാണ് പുതിയ ചികിത്സാരീതി പുറത്തുവന്നിരിക്കുന്നത്. വിശ്വാസി യെങ്കിലും ഇത്തരം ധ്യാനഗുരുക്കന്മാരിൽ തീരെ വിശ്വാസം ഇല്ലാത്ത മകൾ അമ്മ പലതവണ…


വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയും വാനും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു

വാളയാറിലെ ദേശീയ പാതയില്‍ കണ്ടെയ്‌നര്‍ ലോറിയും ഒമ്‌നി വാനും തമ്മില്‍ കൂട്ടിമുട്ടി രണ്ട് കുട്ടികളുള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരുക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരെല്ലാം കോയമ്പത്തൂരിലെ കുനിയമുത്തൂര്‍ സ്വദേശികളാണ്. കണ്ടെയ്‌നര്‍ ലോറി തിരിക്കുന്നതിനിടെ കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഒമ്‌നി വാനിനു പിന്നില്‍ ഇടിക്കുകയായിരുന്നു….


കോടഞ്ചേരിയിൽ വിഷമദ്യദുരന്തം; ഒരാൾ മരിച്ചു; രണ്ടു പേരുടെ നില അതീവ ഗുരുതരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി കോടഞ്ചേരിയിൽ വിഷമദ്യം കഴിച്ച് ഒരാൾ മരിച്ചു. അടിവാരത്തിന് നൂറാം തോടിന് സമീപം കോടഞ്ചേരി പഞ്ചായത്തിലെ പാലക്കൽ -ചെമ്പിനി കൊയപ്പ തൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളപ്പൻ (60) ആണ് മരിച്ചത്. ഇതേ കോളനിയിലെ നാരായണൻ, ഗോപാലൻ എന്നീ രണ്ടു പേർ അതീവ ഗുരുതരാവ സ്ഥയിൽ മെഡിക്കൽ…


രക്തദാനമേഖലയിലെ നിസ്വാർത്ഥ സേവനത്തിന് സാംജു സന്തോഷിനെ ആദരിച്ചു

കഴിഞ്ഞ 12 വർഷമായി 35-ലധികം പേർക്ക് സൗജന്യമായി രക്തം ദാനംചെയ്തിട്ടുള്ള സാംജു സന്തോഷിൻറെ രക്തദാനമേഖലയിലെ സേവനത്തെ ആലപ്പുഴ ജില്ലാ ലേബർ വെൽഫയർ സൊസൈറ്റി ആദരിച്ചു. ആലപ്പുഴ ജില്ലാ ലേബർ വെൽഫയർ സൊസൈറ്റിയുടെ ഉപഹാരം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സാംജുവിന്‌ നൽകി. ആലപ്പുഴയിലെ മുൻ MPയും CPI…


തൃക്കുന്നപ്പുഴയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴയിലെ തൃക്കുന്നപ്പുഴയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മാന്നാര്‍ കുട്ടം പേരൂര്‍ സ്വദേശി ശ്രീകുമാറിന്റെ മകന്‍ വിശ്വജിത്തി (16) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കോസ്റ്റല്‍ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തറയില്‍ കടവ് ഭാഗത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കൂട്ടുകാര്‍ക്കൊപ്പം…