News

ഒസാമ ബിന്‍ ലാദന്റെ കൊലപാതകം സംബന്ധിച്ച ഫയലുകള്‍ സിഐഎ പുറത്ത് വിട്ടു

അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകള്‍ സിഐഎ പുറത്ത് വിട്ടു.കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ലാദന്റെ ഒളിത്താവളത്തില്‍ 2011 മെയ് മാസത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടെയാണ് പുറത്ത് വിട്ടത്.രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള വിവരങ്ങള്‍ സിഐഎയുടെ പക്കലുണ്ടെന്നും എന്നാല്‍ ഇവയൊന്നും…


രാജീവിന്റെ കൊലപാതകം കയ്യബദ്ധമെന്ന് അഡ്വ.സി.പി.ഉദയഭാനു

ചാലക്കുടി രാജീവിന്റെ കൊലപാതകത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അഡ്വ. സി.പി.ഉദയഭാനു.ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തതെന്നും, അവര്‍ക്ക് നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഉദയഭാനു പറഞ്ഞു. രാജീവിനെ ബന്ദിയാക്കാന്‍ അവര്‍ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നും, എന്നാല്‍ കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പണം തിരിച്ചുപിടിക്കാന്‍ രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഉദയഭാനു…


ആക്ഷന്‍ ഹീറോ ബിജു’ കളിച്ച സി ഐ അലവിക്ക് പണി കിട്ടി

മലപ്പുറം പരപ്പനങ്ങാടിയില്‍ ആക്ഷന്‍ ഹീറോ ബിജുവായി പൊലീസുകാരന്‍. പൂവാല ശല്യത്തിന് പിടികൂടിയ യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി കൈകൊട്ടി പാട്ടുപാടിച്ചാണ് സി ഐ അലവി പുലിവാലു പിടിച്ചത്. സംഭവം സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ തന്നെ സമൂഹമാധ്യമങ്ങളിലിട്ടതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. എബ്രിഡ് ഷൈന്‍…


അധ്യാപകര്‍ക്ക് പൂജാപരിശീലനം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍; വിസമ്മതിച്ചാല്‍ നടപടി

അധ്യാപകരെ ഹൈന്ദവ ആചാരങ്ങള്‍ പരിശീലിക്കാന്‍ നിര്‍ബന്ധിച്ച് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. അധ്യാപകര്‍ പുരോഹിത പരിശീലന പരിപാടിയില്‍ പങ്കെടുക്കണമെന്ന് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി. പൂജാകര്‍മ്മങ്ങള്‍ ചെയ്യാന്‍ അധ്യാപകരെ പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ മുഴുവന്‍ അധ്യാകപരും പരിശീലനം നേടണമെന്നാണ് നിര്‍ദ്ദേശം. വിസമ്മതിച്ച അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ്…


എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിദാനന്ദന്

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം കെ സച്ചിദാനന്ദന്. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒന്നര ലക്ഷമായിരുന്ന അവാര്‍ഡ് തുക ഈ വര്‍ഷമാണ് അഞ്ചു ലക്ഷമായി ഉയര്‍ത്തിയത്. 1946 മെയ് 28 ന് തൃശൂര്‍ ജില്ലയിലെ…


സിഐ അലവിക്കെന്തു പിണറായി? ചെറുപ്പാക്കാരെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നഗ്നരാക്കി പാട്ടുപാടിച്ചു

സിഐ അലവിയുടെ ക്രൂര വിനോദങ്ങള്‍ തുടരുന്നു. പോലീസിനെ കുറ്റമറ്റതാക്കണമെന്ന ഇടതു സര്‍ക്കാരിന്റെ മുന്നറിയിപ്പ് പക്ഷെ പോലീസ് ഇതുവരെയും മുഖവിലക്കെടുത്തിട്ടില്ല. നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട സിഐ അലവി ഇത്തവണ തന്റെ ക്രൂരവിനോദം കാണിച്ചത് പ്രതികളെന്ന് ആരോപിക്കുന്ന ചെറുപ്പാക്കാരെ സ്‌റ്റേഷനില്‍ നഗ്നരാക്കി പാട്ടുപാടിച്ചാണ്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലാണ് സിഐ അലവിയുടെ…


ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു

ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ഇന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.തോമസ് ചാണ്ടി വിവാദത്തില്‍ തിങ്കളാഴ്ച സി.പി.എം സെക്രട്ടേറിയറ്റ്. തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിവാദം ചര്‍ച്ച ചെയ്യാന്‍ സി.പി.എം തീരുമാനം. തിങ്കളാഴ്ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിഷയം ചര്‍ച്ചയ്ക്ക് വരിക. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഇനി…


പി ജി വേലായുധൻ നായർ അനുസ്മരണ പരിപാടികൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും

പി ജി വേലായുധൻ നായർ അനുസ്മരണ സമ്മേളനം; പി ജി സ്മാരക ട്രസ്റ്റിന്റെ ഔപചാരിക ഉത്ഘാടനം ‘പി ജി ചരിത്രഗ്രന്ഥ’ത്തിന്റെ ബ്രോഷർ പ്രകാശനം; പ്രസ് ക്ലബ്ബ് ഹാൾ , തിരുവനന്തപുരം; വൈകുന്നേരം 3 മണിക്ക് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മറ്റി അംഗവും പിന്നീട പാർട്ടി വിഭജിക്കപ്പെട്ടപ്പോൾ സി…


ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ലക്ഷ്യം; ഇന്ത്യാ ടുഡേ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ്‌ എ.എസ് സൈനബ

സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള പോപ്പുലര്‍ നേതാക്കളുടെ വെളിപ്പെടുത്തല്‍ ഒളിക്യാമറയില്‍. സംഘടനയുടെ ലക്ഷ്യം രാജ്യത്തും പിന്നീട് മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക് രാജ്യം സ്ഥാപിക്കുകയാണെന്നും ഇന്ത്യാടുഡേ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. ഹാദിയയുടെ മതംമാറ്റവും വിവാഹവും തുടര്‍ന്നുള്ള വിവാദങ്ങളിലും സുപ്രീം…


എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ ജയറാം കുടുങ്ങി; അച്ഛന്‌ വേണ്ടി ഇംഗ്ലീഷ് സംസാരിച്ച്‌ കാളിദാസ്

ഇംഗ്ലീഷ് സംസാരിക്കാന്‍ അറിതെ നടന്‍ ജയറാം എഎന്‍ഐയുടെ മൈക്കിന് മുന്നില്‍ കുടുങ്ങി പോയി. സ്‌പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എഎന്‍ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറയാനറിയാതെ ജയറാം നിന്നുപോയി….