News

മാനവികതയുടെ ശാദ്വല തീരങ്ങളെ മതവും വംശീയതയും കയ്യേറിയിരിക്കുന്നു

ഗഫൂർ കൊടിഞ്ഞി ലോക സിനിമയിൽ തന്നെ അൽഭുതമായിരുന്നു ‘ഷോലെ’ എന്ന സിനിമ.ഒരു കാലത്ത് ചമ്പൽകാടുകളെ അടക്കിവാണ ഖബ്ബർസിംഗ് എന്ന കൊള്ളക്കാരന്റെ താണ്ഡവങ്ങളെ ചെറുത്തു തോൽപ്പിക്കുന്ന ഒരു നിഷ്കളങ്ക ഗ്രാമത്തിന്റെ കഥയാണ് ഇന്ത്യയിലാദ്യം 70mm ഫ്രെയിമിലിറങ്ങിയ ഈ ചലച്ചിത്രം. ബോംബെയിലെ മിനർവ തിയറ്ററിൽ ഏഴു വർഷമാണ് ഈ പടം ഓടിയത്….


അനുയായികൾക്ക് നിരന്തരമായ രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയത് ബിജെപി മാത്രം: ജോളി ചിറയത്ത്

കഴിഞ്ഞ നാല്പത് വർഷത്തിനകത്ത് അനുയായികൾക്ക് നിരന്തരം രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയത് ബിജെപി മാത്രമാണെന്ന് നടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്. ഇടതുപക്ഷം അതിൽ വിജയിച്ചു എന്ന് പറഞ്ഞു കൂടാ. കോൺഗ്രസിലാണെങ്കിൽ നേതാക്കൾക്ക് പോലും അത് കിട്ടിയിട്ടുമില്ല. കക്ഷിരാഷ്ട്രീയ പ്രവർത്തനം കൊണ്ടു മാത്രം ഉപജീവനം നടത്തിപ്പോകാമെന്ന് വിചാരിച്ചതിന്റെ ശിക്ഷയാണ് പ്രതിപക്ഷ പാർട്ടികൾ…


ആറ് ഓസ്‌കാര്‍ നാമനിര്‍ദ്ദേശങ്ങള്‍ നേടിയ പാരസൈറ്റ്; ജനുവരി 31ന് ഇന്ത്യയില്‍ റിലീസ്‌ ചെയ്യും

പാം ദിയോര്‍ പുരസ്‌കാരം നേടിയ ചിത്രം പാരസൈറ്റ് ഇന്ത്യയില്‍ റിലീസിന് എത്തുന്നു. ജനുവരി 31ന് ആണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുക. ഓസ്‌കാര്‍ നാമനിര്‍ദ്ദേശത്തിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശദ്ധ നേടിയത്. ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ബോംഗ് ജൂണ്‍ ഹൊയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച ചിത്രത്തിനും മികച്ച സംവിധായകനും…


ഞാനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നും സ്യൂട്ട് ഫയല്‍ ചെയ്യുമ്പോള്‍ എന്നോട് ആലോചിച്ചില്ലെന്നും – ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നോട് ആലോചിച്ചില്ലെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിഷയത്തില്‍ ഗവര്‍ണറോട് ആലോചിക്കാതെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണ്. താനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നും ഗവര്‍ണര്‍…


തല ഉയർത്തി പിടിച്ച് തന്നെ: അലനും താഹയും കൊച്ചിയിൽ; റിമാൻഡ് കാലാവധി ഫെബ്രുവരി 14 വരെ നീട്ടി

മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും റിമാൻഡ് കാലാവധി കൊച്ചി എൻ.ഐ.എ പ്രത്യേക കോടതി ഫെബ്രുവരി 14 വരെ നീട്ടി. കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം വെള്ളിയാഴ്ച പരിഗണിക്കു. കോടതി നിർദേശപ്രകാരം ഇരുവരെയും തൃശൂർ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റി….


‘മേത്തമ്മാര് നമ്മുടെ പെൺകൊച്ചുങ്ങളെ അടിച്ചോണ്ട് പോകുന്നത് തടയണമെന്ന്’- ആയിക്കോട്ടെ! വാ നമുക്ക് കള്ളനും പോലീസും കളിക്കാം

റോയി മാത്യു “കേരളത്തിൽ ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് ആസൂത്രിതമായി കുടുക്കുന്നതായി സീറോ മലബാർ സഭ സിനഡിന്റെ പത്രക്കുറിപ്പ്. കേരളത്തിൽ നിന്ന് ഐ എസിൽ ചേർന്നതായി പോലീസ് സാക്ഷ്യപ്പെടുത്തിയ 21 പേരിൽ പകുതി പേർ ക്രൈസ്തവ വിശ്വാസത്തിൽ നിന്ന് മത പരിവർത്തനം ചെയ്തതാണെന്ന വസ്തുത കണ്ണു തുറപ്പിക്കേണ്ടതാണ്. കേരളത്തിലെ…


യു പി സര്‍ക്കാര്‍ കൊളോണിയല്‍ ഭരണത്തിന് സമാനം; ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരെ വീടുകളില്‍ കയറി പോലീസ് അക്രമിക്കുകയാണ്: യെച്ചൂരി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ വെടിവെച്ചു. ബി ജെ പിയാണ് അക്രമങ്ങള്‍ക്കു പിന്നില്‍. യു പിയില്‍ യോഗി…


പ്രൊഫ. ജോസഫിന്റെ ആത്മകഥ: ‘അറ്റുപോകാത്ത ഓർമ്മകൾ’ ജനുവരി 19 ന് പ്രസിദ്ധീകരിക്കും

ഒരു പതിറ്റാണ്ട്‌ മുമ്പ്‌ കേരളത്തെ ഞെട്ടിച്ച കൈവെട്ട്‌ സംഭവത്തിലെ ഇരയായ അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫ്‌ തൻറെ മുറിവുണങ്ങാത്ത ഓര്‍മകള്‍ കടലാസിലേക്കു പകര്‍ത്തിയ ആത്മകഥ ‘അറ്റുപോകാത്ത ഓർമ്മകൾ’ ജനുവരി 19 ന് പ്രകാശനം ചെയ്യും. 2010 ജൂലൈ നാലിനാണ്‌ മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ ആക്രമണത്തില്‍ അധ്യാപകന്റെ വലതുകൈ…


പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മതാധിപത്യത്തിലേക്ക് കൊണ്ടുപോകുന്നുവെന്ന് മാര്‍ ജോസഫ് പവ്വത്തില്‍

കത്തോലിക്ക സഭയുടെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.സൂസാപാക്യത്തിന് പിന്നാലെ പൗരത്വ ഭേദഗതി നിയമം മതവിവേചനം കാട്ടുന്നതാണെന്ന നിലപടിൽ ഉറച്ച് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലും രംഗത്ത്. ഇതാദ്യമായാണ് സീറോ മലബാര്‍ സഭയിലെ ഒരു മുതിര്‍ന്ന മെത്രാന്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യമായി രംഗത്ത്…


ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അടുത്ത ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നാണ് ഉപാധി. ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും…