News

മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണ‌ം പതിനൊന്നായി; രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈയിലെ ദോംഗ്രിയില്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം പതിനൊന്നായി. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അഞ്ചു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 11.40ഓടെയാണ് അബ്ദുല്‍ ഹമീദ് ദര്‍ഗ മേഖലയിലെ ടന്‍ഡേല്‍ തെരുവിലുള്ള കേസര്‍ഭായ് കെട്ടിടം തകര്‍ന്നുവീണത്. ദേശീയ ദുരന്ത പ്രതികരണ സേനയും…


നെടുങ്കണ്ടം കസ്റ്റഡിമരണം; മുന്‍ എസ്പിക്കെതിരെ വെളിപ്പെടുത്തലുമായി എസ്‌ഐ

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതി എസ്ഐ സാബു തൊടുപുഴ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ആരോപണ വിധേയനായ മുന്‍ ഇടുക്കി എസ്പിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍. എസ്പി കെ ബി വേണുഗോപാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതെന്നും ചോദ്യം ചെയ്തതെന്നും എസ്‌ഐ സാബു വെളിപ്പെടുത്തി. ഡിവൈഎസ്പിക്കും അറസ്റ്റ് വിവരം…


ശിവരഞ്ജിത്തിന്റെ വീട്ടില്‍ സര്‍വകലാശാല പരീക്ഷ പേപ്പര്‍ കണ്ടെത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല പരീക്ഷയുടെ ഉത്തര പേപ്പര്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കോളജുകളില്‍ ക്രിമിനലുകളെ വളരാന്‍ അനുവദിക്കില്ലെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു. നാല് ബണ്ടില്‍ ഉത്തരക്കടലാസുകളാണ്…


യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍

യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കുറ്റക്കാര്‍ ആരായാലും മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സര്‍വകലാശാല ചാന്‍സ്ലര്‍ കൂടിയായ ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…


എസ്.എഫ്.ഐയെ തകർക്കാൻ ആർ.എസ്.എസ് ഗൂഡാലോചന; രാഷ്‌ട്രീയമായി നേരിടും: എസ്.എഫ്.ഐ

എസ്.എഫ്.ഐയെ തകർക്കാൻ ആർ.എസ്.എസ് ശ്രമിക്കുന്നുവെന്ന് എസ്.എഫ്. ഐ സംസ്ഥാന നേതൃത്വം. എസ്. എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻദേവ്,​ പ്രസിഡന്റ് വി.വിനീഷ് എന്നിവർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നവമാദ്ധ്യങ്ങളെ ഉപയോഗിച്ചാണ് എസ്.എഫ്.ഐയ്‌ക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് സച്ചിൻ ദേവ് ആരോപിച്ചു. എല്ലാ വെല്ലുവിളികളും എസ്.എഫ്.ഐ നേരിടും. സംഘടനയിലെ…


ക്ഷേത്രത്തില്‍ നരബലി നടത്തിയതായി സംശയം; മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍

ക്ഷേത്രത്തിനുള്ളില്‍ മൂന്ന് പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ എന്ന ജില്ലയിലെ കോര്‍ത്തിക്കോട്ട എന്ന ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ ഭാഗമാണ് കൊലപാതകം എന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ ഉള്‍വശം…


സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത: ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് അടുത്ത രണ്ടു മൂന്ന് ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍…


നീലകണ്ഠന് ദുരിതക്കയത്തിൽ നിന്നും മോചനം

Angels Nair, Gen.Secretary, Animal legal Force Integration- Phn. 8891740702 ശാസ്താംകോട്ട അയ്യപ്പ ക്ഷേത്രത്തിലെ നീലകണ്ഠൻ എന്ന ആന 7 മാസത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഇന്നലെ കോട്ടൂർ Rehabilitation സെന്ററിൽ എത്തിച്ചേർന്നു. ആനയുടെ യാത്ര കാണുവാൻ വഴിയിലുടനീളം ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. ഒരു ആനയുടെ മോചനത്തിനായി ഇത്രയും…


ശബരിമലയിൽ മനിതി സംഘമെത്തിയപ്പോൾ ആദ്യം ജീവനുംകൊണ്ടോടിയ പൊലീസുകാർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

ശബരിമലയിലെ ക്രമസമാധാന പ്രശ്‌നത്തിലും നെടുങ്കണ്ടം കസ്‌റ്റഡി മരണത്തിലും പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്ന സാഹചര്യത്തിലും തങ്ങളുടെ ഉത്തരവാദിത്വം മറന്നുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഡ്യൂട്ടി ഏറ്റെടുക്കാൻ മടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മിക്ക മുതിർന്ന ഉദ്യോഗസ്ഥരും അവധിയിൽ പോവുകയാണുണ്ടായത്. മനിതി സംഘമെത്തിയപ്പോൾ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർ…


കേരളാ യൂനിവേഴ്‌സിറ്റി ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവം ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിക്കു കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവ വികാസങ്ങളിൽ ഗവര്‍ണര്‍ കേരളാ സര്‍വകലാശാല വൈസ് ചാന്‍സലറില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടി. സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ പ്രതികളിലൊരാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ടത്. കൃത്യമായ കണക്കുകളോടെ സൂക്ഷിക്കേണ്ട ഉത്തരക്കടലാസുകള്‍ ഒരു…