News

സംസ്ഥാനത്ത് 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റിവ്; 24 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും എത്തിയതാണ്. 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. രോഗബാധിതരില്‍ അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ് രോഗം വന്നത്. 24 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 14, മലപ്പുറം…


കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം നാട്ടുകാര്‍ തടഞ്ഞു; മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

കൊവിഡ് നെ ഭയന്ന് ദൈവത്തിൻറെ പ്രതിപുരുഷൻറെ മൃതദേഹം പോലും പള്ളി സെമിത്തേരിയിൽ കയറ്റാതെ വിശ്വാസികൾ. കൊവിഡ് ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച വൈദികന്റെ മൃതദേഹം സംസ്‌കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇതോടെ മൃതദേഹം വീണ്ടും മോര്‍ച്ചറിയിലേക്ക് മാറ്റി. മലമുകളിലെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞത്. കൊവിഡ് പ്രോട്ടോക്കോള്‍…


‘ഇന്ത്യ’യുടെ പേര് ‘ഭാരതം’ എന്നാക്കാൻ നൽകിയ ഹരജി സുപ്രീം കോടതി തള്ളി

രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ഭാരതം എന്നാക്കാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. ഹരജിയുടെ പകര്‍പ്പ് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് അയച്ചു കൊടുക്കാന്‍ ഹരജിക്കാരനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഡല്‍ഹി നിവാസിയായ നമ എന്നയാളാണ് ഹരജി നല്‍കിയത്.ഇത്തരത്തില്‍ പേര് മാറ്റത്തിന് ഭരണഘടന…


കൊല്ലത്ത് സഹകരണ ബാങ്കിനുള്ളില്‍ കളക്ഷന്‍ ഏജന്റ് ആയ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു

ബാങ്കിനുള്ളില്‍ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. കൊല്ലം പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പൂതക്കുളം സ്വദേശിനി സത്യവതിയാണ് മരിച്ചത്. ബാങ്കിലെ താത്ക്കാലിക ജീവനക്കാരിയാണ്. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട മനോവിഷമമാണ് ജീവനൊടുക്കാന്‍ കാണമെന്ന് സൂചനയുണ്ട്. ഇവര്‍ പെട്രോളുമായി ബാങ്കിലേക്ക് കയറി വരുന്നത് കണ്ട്…


കൊല്ലം അഞ്ചലില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊല്ലം അഞ്ചലില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ഇടമുളക്കല്‍ സ്വദേശി സുനില്‍ ,ഭാര്യ സുജിനി എന്നിവവരെയാണ് വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചുമണിയോടെ സുനില്‍ അമ്മയെ വിളിച്ച് തനിക്ക് സുഖമില്ലെന്നും അത്യാവശ്യമായി വീട്ടിലെത്തണമെന്നും പറഞ്ഞു…


സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ ഒരാഴ്ച കൂടി നീട്ടി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ക്ലാസിന്റെ ട്രയല്‍ ഒരാഴ്ചത്തേക്കുകൂടി നീട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് വൈകിട്ട് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി അറിയിക്കും. ഓണ്‍ലൈന്‍ ക്ലാസുമായി ബന്ധപ്പെട്ട് ഉണ്ടായ അപകാതകള്‍ പരിഹരിക്കും. ക്ലാസുകള്‍…


പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ രണ്ടു വാര്‍ഡുകള്‍ അടച്ചു ; ഒമ്പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനിൽ

തിരുവനന്തപുരം പേരൂര്‍ക്കടയിലെ ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 ബാധയെ തുടര്‍ന്ന് രണ്ടു വാര്‍ഡുകള്‍ അടച്ചു. ഒമ്പത് ഡോക്ടര്‍മാര്‍ ക്വാറന്റൈനിലേക്ക് പോയി. ആശുപത്രി ജീവനക്കാരുടെ സ്രവവും പരിശോധനയ്ക്ക് അയയ്ക്കും. കോവിഡ് ബാധിച്ച് മരിച്ച വൈദികന്‍ കെ ജി വര്‍ഗ്ഗീസിന് എവിടെ നിന്നുമാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയിലാക്കിയിട്ടുണ്ട്….


ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമോ…?

സി ആർ മനോജ് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമോ..? വരാൻ സാധ്യത കുറവാണ്. കാരണം കോൺഗ്രസ് മതജാതിരാഷ്ട്രീയത്താൽ അതിശക്തമാണ്. എല്ലാ ജാതിയും മതവും മുതലാളിത്തവും അവിടെയുണ്ട്. ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല എന്നിവ നടത്തുന്നത് മതങ്ങളാണ്. ഒരു ഇടത് സർക്കാരിനെ എങ്ങിനെയും താഴെയിറക്കാൻ അവർ ശ്രമിക്കും. വരാൻ പോകുന്ന ഇലക്ഷനിൽ…


കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ‘ആചാരവെടി’ വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിന്‍ അശ്വന്ത് ഉൾപ്പെടെ 33 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീലചിത്രം വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ 33 പേര്‍ അറസ്റ്റില്‍. ആചാരവെടി എന്ന പേരിലുള്ള വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഗ്രൂപ്പംഗങ്ങളായ വിദേശത്തുള്ളവര്‍ക്കെതിരെയും കേസ് എടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് അറിയുന്നത്. നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഗ്രൂപ്പ് അംഗങ്ങളില്‍ പലരും…


ഇന്ത്യ-ചൈന തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകും; മൂന്നാംകക്ഷി വേണ്ട: രാജ്‌നാഥ് സിങ്

അതിര്‍ത്തി മേഖലയില്‍ ചൈനയുമായുള്ള തര്‍ക്കം നയതന്ത്ര തലത്തിലും സൈനിക തലത്തിലുമുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖക്ക് സമീപം ചൈന വന്‍തോതില്‍ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ജൂണ്‍ ആറിന് സൈനിക നേതൃത്വങ്ങള്‍ചര്‍ച്ചകള്‍ നടത്തും. മുമ്പും ഇത്തരം പ്രശ്‌നങ്ങള്‍…