News

എന്തും ചെയ്യും സുകുമാരൻ രചിച്ച “പങ്കിലവസാ…എലിയുഗവരദാ….”സിഡികൾ വീണ്ടും വിപണിയിൽ

പങ്കിലക്കാട്ടിൽവെച്ചു  ഇന്ന് ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് അനുബന്ധിച്ചു ഡിങ്കോയിസ്റ്റുകൾ നടത്തിവരാറുള്ള ഡിങ്കാലയുടെ (ഡിങ്ക പൊങ്കാല) വിപണി ലക്ഷ്യമാക്കി പുറത്തിറക്കിയ വിവിധ ഡിങ്ക ഭക്തിഗാന സിഡികളിൽ “പങ്കിലവസാ…എലിയുഗവരദാ….”എന്ന ഗാനം വീണ്ടും വിപണി കീഴടക്കി കഴിഞ്ഞു.ഡിങ്ക ഭക്തരായ യുവാക്കളിലും അല്ലാത്തവരുടെ ഇടയിലും തരംഗമാവുകയാണ് എന്തും ചെയ്യും സുകുമാരൻ രചിച്ചലിബിൻ തത്തപ്പിള്ളി…



അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും

ഇരുപത്തിരണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് വൈകിട്ട് നിശാഗന്ധിയില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും….


സെൽഫ് പ്രമോഷൻ: മന്ത്രി തോമസ് ഐസക്കിനു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

കേരളം കമ്യൂണിസ്റ്റുകാരുടെ സ്വര്‍ഗ്ഗം എന്ന പേരില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ വന്ന ലേഖനത്തിന്‍റെ പേരിൽ മന്ത്രി തോമസ് ഐസക്കിനു മുഖ്യമന്ത്രി പിണറായിയുടെ രൂക്ഷ വിമര്‍ശനം വാഷിംഗ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ‘കേരളം കമ്യൂണിസ്റ്റുകാരുടെ സ്വര്‍ഗ്ഗം’ എന്ന പേരില്‍ വന്ന ലേഖനത്തിന്‍റെ പേരിൽ മന്ത്രി തോമസ് ഐസക്കിനു മുഖ്യമന്ത്രി പിണറായിയുടെ വിമര്‍ശനം….


ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കലാപാഹ്വാനം വീഡിയോ കാണാം

ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കലാപാഹ്വാനം. ഹിന്ദു ഇനിയും ഉണരാന്‍ തയാറായില്ലെങ്കില്‍ ഇന്നവര്‍ നമ്മുടെ അമ്പലങ്ങളില്‍ കയറി, നാളെ നമ്മുടെ വീടുകളിലും വന്നു കയറുമെന്നും മേജര്‍ രവിയുടെ ശബ്ദ സന്ദേശം.രാവിലെ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം ആരംഭിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ടിവി ചാനല്‍ അവതാരികയുടെ…


മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോ? പാവപ്പെട്ടവനാണെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കില്ലേ?: ഹൈക്കോടതി

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. . മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് തുല്യനീതിയെ കുറിച്ച് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചത്. ഭൂമി കയ്യേറ്റത്തില്‍ മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോയെന്ന് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. പാവപ്പെട്ടവനാണ്…


ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല

ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം. മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി കാത്തിരിക്കുകയാണെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍ പറഞ്ഞു. നിലവില്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്ഷന്‍ റദ്ദാക്കാന്‍ യാതൊരുവിധ പദ്ധതിയുമില്ലെന്നും…


ഗെയ്ല്‍ പദ്ധതി: രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് മാറ്റികൊണ്ടിരിക്കുമ്പോഴും ജനങ്ങള്‍ അവരുടെ നിലപാട് മാറ്റുന്നില്ല

ഗെയ്ല്‍ പൈപ്പ് ലൈന്‍ ആര്‍ക്കുവേണ്ടിയാണ്? ആരാണ് ഇതിന്റെ ഉപഭോക്താക്കള്‍? ആര്‍ക്ക് ഗ്യാസ് ലഭിക്കാനാണ് ഈ പദ്ധതി? വീടുകളില്‍ നേരിട്ട് ഗ്യാസ് എത്തിക്കാനാണ് പദ്ധതി എന്നാണ് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. തെറ്റായ ധാരണയാണ് പ്രചരിപ്പിക്കുന്നത്. കാരണം, ഈ പൈപ്പ് ലൈന്‍ വഴി കൊണ്ടുപോകാന്‍ ഉദ്ധേശിക്കുന്നത് എല്‍എന്‍ജിയാണ്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്നത് എല്‍പിജിയാണ്….


തോമസ്ചാണ്ടിയുടെ കായൽ കയ്യേറ്റം: നാണം കേട്ട മൗനം പാലിക്കുന്ന എൽ ഡി എഫ്

മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറി നിയമ ലംഘനം നടത്തിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടും കേസെടുത്ത് നടപടിയിലേക്ക് നീങ്ങാനാവാത്ത പ്രതിസന്ധിയിലാണ് ഇടതുമുന്നണി.അഞ്ചു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ചെയ്തതായി ജില്ലാ കളക്ടർ റിപ്പോർട്ട് നൽകിയിട്ടും നാണം കേട്ട മൗനം…


വനിതാ നേതാവിന് അശ്ലീല സന്ദേശം: ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയെ നീക്കി

വനിതാ നേതാവിന് ദേശസ്നേഹിയുടെ അശ്ലീല സന്ദേശം .അശ്ലീല സമ്പർക്ക പ്രമുഖും ബി.ജെ.പി മധ്യമേഖലാ സംഘടനാ സെക്രട്ടറിയുമായ കാശിനാഥിനെ ചുമതലകളില്‍ നിന്ന് നീക്കി. യുവതിയുടെ ഭര്‍ത്താവ് ബി.ജെ.പി സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ആലുവ സ്വദേശിയായ കാശിനാഥ് എ.ബി.വി.പി മുന്‍ സംസ്ഥാന നേതാവാണ്. പാര്‍ട്ടി തലത്തില്‍ നടത്തിയ…