World

കൊവിഡ് 19: ചൈനക്കെതിരെ അന്വേഷണം വേണമെന്ന് ലോകാരോഗ്യ സമ്മേളനത്തില്‍ ഇന്ത്യയുൾപ്പെടെ 100ലേറെ രാജ്യങ്ങളുടെ ആവശ്യം

കൊവിഡ് 19 ഉത്ഭവത്തെ സംബന്ധിച്ച് ചൈനക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി ലോകാരോഗ്യ സമ്മേളനത്തില്‍ ഇന്ത്യയടക്കം നൂറിലേറെ രാജ്യങ്ങള്‍ രംഗത്തെത്തി. ലോകാരോഗ്യ സംഘടനയുടെ നയരൂപീകരണ ബോഡിയായ ലോകാരോഗ്യ സമ്മേളനത്തിന് തിങ്കളാഴ്ചയാണ് തുടക്കമിട്ടത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം നടന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ വളരെ പ്രധാന്യത്തോടെയാണ് ലോകരാജ്യങ്ങള്‍ സമ്മേളനത്തെ വീക്ഷിച്ചത്. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച്…


ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം പിന്നിട്ടു; മരി ച്ചത് 3,08,022 പേര്‍

ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. ഇതുവരെ 46,18,283 പേര്‍ക്കാണ്് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 3,08,022 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന്് ഇതുവരെ ജീവന്‍ നഷ്ടമായത്. 17,49,603 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്ക 14,81,916, സ്‌പെയിന്‍ 2,74,367, റഷ്യ 2,62,843,…


കൊവിഡ് വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണ്; തെളിവുണ്ടെന്ന് അമേരിക്ക

ലോകം മുഴുവന്‍ നാശം വിതക്കുന്ന കൊവിഡ് വൈറസ് ചൈനയിലെ വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന് ആവര്‍ത്തിച്ച് അമേരിക്ക. ചൈനയാണ് രോഗ വ്യാപനത്തിന് കാരണം. വുഹാനിലെ ലാബില്‍ വൈറസ് നിര്‍മിച്ചതാണെന്നാണ് വിദഗ്ദ്ധർ പറുന്നത്. ഇതിന് തെളിവുണ്ട്. കൊവിഡ് മനുഷ്യനിര്‍മിതമാണെന്ന അഭിപ്രായമാണ് വിദഗ്ദ്ധർക്കുള്ളത്. ഈ സാഹചര്യത്തില്‍ ഞാന്‍ മാറിചിന്തിക്കുന്നില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി…


കൊവിഡ് പ്രതിരോധം: ലോകം ചൈനയെ കണ്ട് പഠിക്കണം- ഡബ്ല്യൂ എച്ച് ഒ

കൊവിഡ് പ്രതിരോധ രംഗത്ത് ചൈന സ്വീകരിച്ച നടപടികള്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ എച്ച് ഒ). ചൈനയോട് ലോകാരോഗ്യ സംഘടന വിധേയത്വം കാണിക്കുന്നതായി അമേരിക്ക നിരന്തരം കുറ്റപ്പെടുത്തുന്നതിനിടെയാണ് ചൈനയുടെ നടപടികളെ പ്രശംസിച്ച് ഡബ്ല്യൂ എച്ച് ഒ രംഗത്തെത്തിയിരിക്കുന്നത്. ജനീവയില്‍ നടന്ന വിര്‍ച്വല്‍ പ്രസ് മീറ്റിനിടെയാണ് ലോകാരോഗ്യ സംഘടനയുടെ…


മരണപ്പെട്ടതായി വരെയുളള അഭ്യൂഹങ്ങള്‍ക്കിടെ കിം ജോങ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മരണപ്പെട്ടതായി വരെയുളള വാർത്തകൾ പ്രചരിക്കുന്നതിനിടെ പൊതുവേദിയില്‍ എത്തി. ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ ആണ് കിം ജോങിന്റെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹം പൊതുചടങ്ങില്‍ പങ്കെടുക്കുന്നചിത്രങ്ങൾ സഹിതമുള്ള വാർത്ത പുറത്തുവിട്ടത്. രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ജോങ് ഉന്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളും…


‘കൊവിഡ് വുഹാനിലെ വൈറസ് പരീക്ഷണ ശാലയില്‍നിന്ന്’: ആരോപണം ആവര്‍ത്തിച്ച് ട്രംപ്

കൊവിഡ് 19 വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. വൈറസിന്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്ന ആരോപണത്തിന് അടിസ്ഥാമായ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യങ്ങളോട് പറഞ്ഞു….


ലോകാരോഗ്യ സംഘടന ചൈനയ്ക്കായി കുഴലൂത്ത് നടത്തുന്നെന്ന് ട്രംപ്

ലോകാരോഗ്യസംഘടന ചൈനയ്ക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. നേരത്തെ തന്നെ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഞങ്ങൾ തൃപ്തരല്ല. ഡബ്ല്യു.എച്ച്.ഒയ്ക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്നത് അമേരിക്കയാണ്. എന്നാൽ ഞങ്ങളെ അവർ തെറ്റിദ്ധരിപ്പിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് യു.എസ് 400 മുതൽ 500 ദശലക്ഷം ഡോളർ വരെ…


റഷ്യന്‍ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിന് കൊവിഡ് സ്ഥിരീകരിച്ചു

റഷ്യൻ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിനു കൊവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നടത്തി വീഡിയോ സംഭാഷണത്തിനിടെ മിഷുസ്തിൻ ഇക്കാര്യം വെളിപ്പെടുത്തിയത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മിഷുസ്തിന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഐസേലഷനിൽ പോയ പ്രധാനമന്ത്രിയുടെ അസാന്നിധ്യത്തിൽ ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവിന് ചുമതല കൈമാറി. ദിമിത്രി മെദ്‌വെദേവിൻ രാജിവച്ചതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ്…


മോദിയൊക്കെയെന്ത്?: ‘ഞാൻ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും അധ്വാനിയായ പ്രസിഡന്റാണ്’: ട്രംപ്

മോദി മഹാനാണെന്ന് ട്രമ്പും ട്രമ്പ് മഹാനാണെന്ന് മോദിയും പരസ്പരംപുകഴ്ത്തി ആത്മസംതൃപ്തിയടയുന്നത് കണ്ട് പരിഹസിച്ചവരെ വീണ്ടും കുരുപൊട്ടിച്ചുകൊണ്ട് ഞാനാണ്ഏറ്റവും അമേരിക്കൻ പ്രസിഡന്റുമാരിൽ മഹാനായ അദ്വാനിയെന്ന് ട്രംപ്. മോദി എന്തായാലും ഹിമാലയസാനുക്കളിൽ മുതലയുമായി കബഡികളിച്ചിട്ടുണ്ടെന്നൊക്കെ പറയുമെന്നല്ലാതെ ഞാൻ അദ്വാനി ആണെന്ന് പറയുമെന്ന് ഇന്ത്യക്കാകർക്ക് പേടിക്കണ്ട, അദ്വാനിയെ ഒതുക്കി മൂലക്കിരുത്തിയാണല്ലോ നാമോജി സിംഹാസനം…


ചൈനയില്‍ നിന്ന് സന്തോഷ വാര്‍ത്ത; വുഹാനിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു

ലോകത്ത് രണ്ട് ലക്ഷം പേരുടെ ജീവനെടുത്ത കൊവിഡ് 19ന്റെ പ്രഭവ കേന്ദ്രമായിരുന്ന ചൈനയിലെ വുഹാനില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. കൊവിഡ് ബാധിച്ച് ഇവിടത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അവസാന രോഗിയും രോഗമുക്തയായി ആശുപത്രി വിട്ടു. ഞായറാഴ്ചയാണ് കോവിഡ് ബാധിച്ച് ചികിത്സ്‌ക്കെത്തിയ അവസാന രോഗിയും രോഗം ഭേദമായി മടങ്ങിയതെന്ന്…