World

പുതിയ കൊവിഡ് പ്രതിരോധ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ചൈന

കൊവിഡ് 19 പ്രതിരോധ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ചൈന. രണ്ട് വാക്സിനുകളാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ വ്യക്തമാക്കി. ബീജിംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാസ്ഡാക്ക് സിനോവാക് ബയോടെക് യൂനിറ്റ്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പിന്റെ അംഗീകാരമുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…


ഇന്ത്യയുടെ കൊറോണ വിരുദ്ധ നടപടികളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വ്യാപനത്തിന് എതിരായ ഇന്ത്യയുടെ ‘കഠിനവും സമയബന്ധിതവുമായ നടപടികളെ’ ലോകാരോഗ്യ സംഘടന പ്രശംസിച്ചു. ലോക്ക്ഡൗ ണ്‍ മെയ് 3 വരെ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെയാണ് ലോകാരോഗ്യ സംഘന പ്രശംസിച്ചത്. കെറോണ വ്യാപനത്തിനെതിരായ പോരാട്ടത്തിന്റെ ഫലം ഇപ്പോള്‍ സംഖ്യകളില്‍ പറയുന്നത് ഒരു പക്ഷേ നേരത്തെയാകും. എന്നാല്‍…


ലോകത്ത് കൊവിഡ് മരണം ഒരുലക്ഷം കവിഞ്ഞു; ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിൽ -17,995 പേർ

ലോകത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. 1,00,450 ആയാണ് മരണം ഉയര്‍ന്നത്. 1,666,891 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 3,69,964 പേര്‍ക്ക് അസുഖം ഭേദമായി. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം-17,995. 488,755 ആണ് ആകെ സ്ഥിരീകരിച്ച കേസുകള്‍. ഇവിടെ 26,163 പേര്‍ രോഗമുക്തി നേടി. മരണ…


കൊവിഡ് 19: ഇന്ത്യയിൽ സമൂഹവ്യാപന സൂചനയില്ലെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അങ്ങനെ പരാമർശമുണ്ടായ മുൻ റിപ്പോർട്ടിൽ തെറ്റുപറ്റിയെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. കോവിഡ് 19 ബാധിച്ച രാജ്യങ്ങളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിലാണ് ഇന്ത്യയിൽ സാമൂഹിക വ്യാപനം ഉണ്ടായെന്ന് രേഖപ്പെടുത്തിയത്. ഈ റിപ്പോർട്ടിലാണ് തെറ്റുപറ്റിയെന്നും തിരുത്തിയെന്നും ലോകാരോഗ്യ സംഘടന പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഒഫ്…


ചൈനയിൽ രണ്ടാംഘട്ട കൊവിഡ് വ്യാപനമുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ചൈനയിൽ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഹോങ്കോംഗിലെ ശാസ്ത്രജ്ഞർ. കൊവിഡ് നാശം വിതച്ച വുഹാൻ, ചൈന കഴിഞ്ഞ ദിവസം തുറന്നതിനു പിന്നാലെയാണ് മുന്നറിയിപ്പ്. ബിജിംഗ്, ഷാങ്ഹായ്, ഷെൻസെൻ, വാൻഷു തുടങ്ങിയ നഗരങ്ങളിൽ ഘട്ടം ഘട്ടമായി മാത്രം ലോക്ക് ഡൗൺ പിൻവലിച്ചാൽ മതിയെന്നാണ് ശാസ്ത്രജ്ഞനായ ജോസഫ് വു പറയുന്നത്. ചൈനയിൽ…


കൊവിഡ് 19 ന് മുന്നിൽ വിറങ്ങലിച്ച് ലോകരാജ്യങ്ങൾ; അമേരിക്കയിൽ 24 മണിക്കൂറിനിടെ 2000 മരണം

അമേരിക്കയിൽ കൊവിഡ് 19 ബാധിച്ച് 24 മണിക്കൂറിനിടെ 2000 മരണം. ആകെ മരണ സംഖ്യ 14,​000 കടന്നു. ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷമാണ്. ആഗോള തലത്തിൽ 15,10,333 പേർക്കാണു കൊവിഡ് ബാധിച്ചത്. 3,19,021 പേർ രോഗമുക്തി നേടി. 88,345 പേർക്കു ജീവൻ നഷ്ടപ്പെട്ടു. യു.എസിലാണ് ഏറ്റവും…


അമേരിക്ക നേരിടാന്‍ പോകുന്നത് പേള്‍ ഹാര്‍ബറിന് സമാനമായ ദുരന്തമെന്ന് ആരോഗ്യ വിദഗ്ദ്ധൻ

രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ നടത്തിയ പേള്‍ഹാര്‍ബര്‍ ആക്രമണം അമേരിക്കക്ക് നല്‍കിയത് വലിയ ദുരന്തമാണ്. ഇതിന് സമാനമായ സാഹചര്യമാണ് കൊവിഡിനെ തുടര്‍ന്ന് അടുത്ത ആഴ്ച അമേരിക്ക അഭിമുഖീകരിക്കാന്‍ പോകുന്നതെന്ന് ആരോഗ്യ വിദഗ്ദ്ധന്റെ മുന്നറിയിപ്പ്. അടുത്ത ആഴ്ച അമേരിക്കയില്‍ ഏറെ മരണങ്ങളുണ്ടാകുമെന്നും അമേരിക്കന്‍ സര്‍ജനാനായ ജനറല്‍ ജെറോം ആദംസ് വിലയിരുത്തുന്നു. ‘അടുത്ത…


അമേരിക്കയിൽ ഇന്നലെ മാത്രം കൊവിഡ് മരണം 1480; അകെ മരണം 7406 ആയി

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1480 കോവിഡ് മരണം. കോവിഡ് ബാധിച്ച് ഒരു ദിവസം ഏറ്റവുമധികം പേര്‍ മരിച്ച രാജ്യമായി യുഎസ് മാറി.ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകളിലാണ് വേണ്ടതിനും വേണ്ടാത്തതിനും ലോക പൊലീസ് ചമയുന്ന അമേരിക്കയുടെ കോവിഡിനു മുന്നിൽ വിറങ്ങലിച്ച് നിൽക്കുന്ന ഏറ്റവും അതിദാരുണമായ ചിത്രം വ്യക്തമാക്കുന്നത്. രാജ്യത്ത്…


ലണ്ടനില്‍ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൊറോണ ബാധിച്ച് മരിച്ചു

കൊറോണമൂലം ലണ്ടനില്‍ ഒരു കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മരിച്ച മറ്റൊരാള്‍ ഡോക്ടറാണ്. പെരിന്തല്‍മണ്ണ സ്വദേശിയായ ഡോ. ഹംസ പച്ചീരി (80) യാണ് മരിച്ചത്. ബര്‍മിങ്ഹാമിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി സി. സിയന്ന, സ്വാന്‍സീയിലാണ് മരിച്ചത്. ഇന്നലെ മാത്രം ബ്രിട്ടണില്‍ മരിച്ചത് 563 പേരാണ്….


ഇറ്റലിയില്‍ വിശപ്പ് സഹിക്കാനാകാതെ ജനക്കൂട്ടം കടകളും സൂപ്പർമാർക്കറ്റുകളും കൊള്ളയടിക്കുന്നു; ഡെലിവറി ബോയ്‌സിനെ പിടിച്ചുപറിക്കുന്നു

ലോകത്ത് കോവിഡ് മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമ്പന്ന രാജ്യമായ ഇറ്റലിയില്‍ വിശപ്പ് താങ്ങാനാകാതെ ജനങ്ങള്‍ പോലീസ് നോക്കി നില്‍ക്കെ സൂപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷണശാലകളും കൊള്ളയടിക്കുന്നു. ഇറ്റലിയിലെ സിസിലി ദ്വീപില്‍ കടകള്‍ക്കും മറ്റും കാവല്‍ നില്‍ക്കുന്ന പോലീസുകാര്‍ക്ക് ആയുധധാരികള്‍ ആയിരുന്നിട്ടും ഒന്നും ചെയ്യാനാകുന്നില്ല. ഏപ്രില്‍ 3 ന് അവസാനിക്കുന്ന…