NRI

മലയാളി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മരണം ആത്മഹത്യയെന്ന് ദുബൈ പോലീസ്

വയനാട് സ്വദേശിയും പ്രമുഖ പ്രവാസി വ്യവസായിയുമായ കപ്പല്‍ ജോയ് എന്ന ജോയ് അറയ്ക്കലിന്റെ മരണം ആത്മഹത്യയെന്ന് ദുബൈ പോലീസ് സ്ഥിരീകരിച്ചു. ദുബൈ ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് താഴെക്ക് ചാടിയാണ് ജോയ് ജീവനൊടുക്കിയതെന്ന് ദുബൈ പോലീസ് സ്‌റ്റേഷന്‍ ഡയറ്കടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സുറൂര്‍…


വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍

വിദേശത്ത് നിന്ന് മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് നോര്‍ക്ക വെബ്‌സൈറ്റില്‍ ബുധനാഴ്ച വരെ രജിസ്റ്റര്‍ ചെയ്തത് 3,20,463 പേര്‍. തൊഴില്‍, താമസ വിസയില്‍ പോയ 2,23,624 പേരും സന്ദര്‍ശക വിസയിലുള്ള 57436 പേരും ആശ്രിത വിസയിലുള്ള 20,219 പേരും ട്രാന്‍സിറ്റ് വിസയിലുള്ള 691 പേരും 7276 വിദ്യാര്‍ത്ഥികളുമുണ്ട്. മറ്റുള്ള വിഭാഗത്തില്‍…


പ്രവാസികളെ നാട്ടിലെത്തിക്കാൻ നാവികസേനയുടെ മൂന്ന് യുദ്ധക്കപ്പലുകള്‍ക്ക് ഗള്‍ഫിലേക്ക് നീങ്ങാന്‍ നിര്‍ദേശം

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നാവികസേനയുടെ മൂന്ന് കപ്പലുകള്‍ക്ക് ഗള്‍ഫ് മേഖലയിലേക്ക് നീങ്ങാന്‍ നിര്‍ദേശം. ഐഎന്‍എസ് ജലാശ്വ ഉള്‍പ്പെടെ കപ്പലുകള്‍ക്കാണ് ഗള്‍ഫ് മേഖലയിലേക്ക് പുറപ്പെടാന്‍ നിര്‍ദേശം നല്‍കിയത്. കൂറ്റന്‍ യുദ്ധക്കപ്പലായ ഐഎന്‍എസ് ജലാശ്വ ഉപയോഗിച്ച് കൂടുതല്‍ ആളുകളെ ഒരേ സമയം രാജ്യത്ത് എത്തിക്കാനാകും. ജലാശ്വക്ക് അതിലെ ജീവനക്കാരെ…


പ്രവാസികളെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട്് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടാണ് കത്തയച്ചത്. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോബയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേരും. വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന…


യു എ ഇയില്‍ രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് യു എ ഇയില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒറ്റപ്പാലം മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ്‍ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് തിങ്കളാഴ്ച മരിച്ചത്. അഹമ്മദ് കബീര്‍ ഏപ്രില്‍ ഒന്നു മുതല്‍ ചികില്‍സയിലായിരുന്നു. പിതാവ്: മുളക്കല്‍ കമ്മുകുട്ടി….


പ്രവാസികളോട് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിക്കുന്നത് നിരുത്തരവാദിത്വത്തിന്റെ വൃത്തികേടാണ്

നാട്ടില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അസുഖമുണ്ടെന്നു കേട്ടാല്‍ തന്നെ പ്രവാസികള്‍ക്ക് ഭീതിയാണ്. അപ്പോഴാണ് താമസിക്കുന്ന കെട്ടിടത്തിലും സ്വന്തം റൂമിലും വരെ കൊവിഡ് രോഗികള്‍ ഉണ്ടാകുന്നത്. നടുക്കുന്ന ഈ യാഥാര്‍ഥ്യത്തിനു മുന്നില്‍ മലയാളി പ്രവാസികള്‍ ഉറക്കെ കരയാന്‍ പോലും സാധിക്കാതെ വിറങ്ങലിച്ചാണ് ജീവിക്കുന്നത്. ചിലര്‍ മനസ്സ് തകര്‍ന്ന് നിലവിട്ടുപോകുന്നു. നിസ്സഹായതയുടെ രോദനങ്ങളാണ്…


കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശിയായ ഡോക്ടര്‍ ബ്രിട്ടനില്‍ മരിച്ചു; ബ്രിട്ടനില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി

കൊവിഡ് 19 വൈറസ് ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം കങ്ങഴ സ്വദേശി ഡോ.അമീറുദ്ദിനാ(73)ണ് ബെര്‍മിങ്ഹാമില്‍ മരിച്ചത്. ഇതോടെ കൊവിഡ് രോഗബാധയില്‍ ബ്രിട്ടനില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി. ബ്രിട്ടന്റെ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സേവനമനുഷ്ഠിച്ചിരുന്ന ഇദ്ദേഹം വിരമിച്ച ശേഷം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു. മൂന്നാഴ്ച…


കണ്ണൂര്‍ ഇരിട്ടി സ്വദേശി ലണ്ടനില്‍ കൊറോണ ബാധിച്ച് മരിച്ചു

കൊവിഡ് വൈറസ് ബാധിച്ച് ലണ്ടനില്‍ മലയാളി മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജ് (36) ആണ് മരിച്ചത്. ലണ്ടനിലെ റെഡ് ഹില്ലില്‍ നഴ്‌സായും റസ്റ്റോറന്റില്‍ പാര്‍ട്ട് ടൈം ജീവനക്കാരനായും ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സിന്റോക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങളെ തുടര്‍ന്ന് സിന്റോ ഒരു മാസത്തോളമായി…


സെബാസ്റ്റ്യൻ വർക്കി കേരളത്തിലെത്തിയാൽ കൊന്നുകളയുമെന്ന് ഭീഷണി; മുഖ്യമന്ത്രിക്കും DGP യ്ക്കും പരാതി നൽകി

നിലവിൽ വിസിറ്റിംഗ് വിസയിൽ UAE യിലുള്ള കോഴിക്കോട് സ്വദേശിയും സ്വതന്ത്ര ചിന്തകനുമായ സെബാസ്റ്റ്യൻ വർക്കിക്കെതിരെ ‘കാ…തൊലിക്കാ’  ഗുണ്ടകളുടെ വധഭീഷണി. കത്തോലിക്കാ സഭയ്‌ക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്ന സെബാസ്റ്റ്യൻ വർക്കിക്കെതിരെ മുൻപും വധഭീഷണികളും ഗുണ്ടാ ആക്രമണവും ഉണ്ടായിട്ടുള്ളതാണ്. വീണ്ടും സിസ്റ്റർ ലൂസിയെ പുറത്താക്കിയ സംഭവത്തിനെതിരെയും ഫ്രാങ്കോയുടെ വിശുദ്ധ പീഡനത്തിനെതിരെയും നിശിതവിമർശനങ്ങൾ…


വിജയ് ആകുന്നതിനേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതം മോഹന്‍ലാൽ ആകുന്നതാണെന്ന് കെ.ആര്‍ മീര

ഇന്നത്തെ സാഹചര്യത്തില്‍ തമിഴ് നടന്‍ വിജയ് ആകുന്നതിനേക്കാള്‍ എന്തു കൊണ്ടും സുരക്ഷിതം മോഹന്‍ലാലാകുന്നതാണെന്ന് എഴുത്തുകാരി കെ.ആര്‍ മീര. ബഹ്റൈനിലെ കേരളീയ സമാജത്തിൽ​ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ”ഈ അടുത്ത കാലത്ത് ഒരു യുവ എംഎൽഎ, കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ച ഒരു സംഭവമുണ്ടായി….