View Point

വീട്ടിൽ അടങ്ങിയൊതുങ്ങിയിരുന്ന് വമ്പൻ നന്മ മരങ്ങളെ പെറ്റു വളർത്തിയ അമ്മമാർക്ക്

അനുപമ ആനമങ്ങാട്  നിന്നെയൊക്കെ പെറ്റിട്ട് പാൽകൊടുത്ത് വളർത്തി, അപ്പിയും മൂത്രവും കഴുകി, നിന്നെയൂട്ടാൻ അടുക്കളയിൽ നിന്നുരുകി, ഓരോ പനിയിലും ചുമയിലും നെഞ്ചുരുകി കാവലിരുന്നവൾക്ക്… ചെറുപ്രായത്തിൽ ഭാര്യയായി, അമ്മയായി, വീണ്ടുമമ്മയായി, ജീവിതത്തിന്റെ മറ്റുനിറങ്ങളെന്തെന്ന്, മറ്റാനന്ദങ്ങളെന്തെന്ന്, അറിയാതെ പോയവൾക്ക്.. നിനക്കും നീ ജനിപ്പിച്ച പിള്ളേർക്കും വെച്ചുവിളമ്പിയൂട്ടാനല്ലാതൊരു ജീവിതമില്ലെന്നു നീ വിശ്വസിച്ചുറപ്പിച്ചു വീട്ടിലിരുത്തിയിരിക്കുന്നവൾക്ക്……

Read More

മാനസിക രോഗിയായ വിശുദ്ധ മറിയം ത്രേസ്യ ചിറമ്മൽ

കെ.ടി. നിഷാന്ത് പെരുമന സഹനത്തിന്റെ തീച്ചൂളയിൽ നിന്ന് മദർ മറിയം ത്രേസ്യ വിളിച്ചു പറഞ്ഞു. “ഞാൻ എന്നെ ദൈവത്തിനു കൊടുത്തിരിക്കുന്നു…ഇനി ദൈവം മാത്രം മതി. എന്റെ കൂടി പാപങ്ങളാണ് ആ കുരിശിന്റെ ഭാരമെങ്കിൽ അതിൽ കുറച്ച് ഞാൻ ഏറ്റെടുക്കാം. വേദനകൾ എനിക്കു തന്നുകൊള്ളു..” വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ മറിയം…


ഐ എം എക്കാരേ നിങ്ങൾക്ക് ഹാ കഷ്ടം!

READ Manorama article : ക്രിസ്റ്റഫറിന്റെ ശ്വാസം വിശ്വാസമായി റോയി മാത്യു മറിയം ത്രേസ്യാ യുടെ വിശുദ്ധ നാമകരണ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുന്ന വരിലെ മുഖ്യ പ്രധാനി തൃശുർ അമല ആശുപത്രിയിലെ നവജാത ശിശു ചികിത്സകൻ ഡോ. വി.കെ. ശ്രീനിവാസൻഒപ്പം ഭാര്യ ഡോ. അപർണ ഗുൽവാഡിയും. ശ്വാസ തടസം…


മോഡേൺ ടൈംസ്; മൂലകഥ – മഹാത്മാഗാന്ധി

ഏംഗൽസ് നായർ ചാർളി ചാപ്ലിന്റെ 1936 ൽ പുറത്തിറങ്ങിയ മോഡേൺ ടൈംസ് എക്കാലത്തെയും ഹാസ്യ സിനിമകളിൽ മുൻപന്തിയിൽ ആയിരുന്നു. തൊഴിലാളികളുടെ ദൈനംദിന ജീവിതത്തിലെ ദുരിതങ്ങളും യാന്ത്രിക ജീവിതവും തുറന്നു കാട്ടിയപ്പോൾ അമേരിക്കൻ സാമ്രാജ്യത്വത്തിൽ നിന്നു തന്നെ ചാപ്ലിന് കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവന്നു. അതു കൊണ്ടെത്തിച്ചത് അദ്ദേഹത്തെ ബ്രിട്ടനിലേക്ക് നാടുകടത്തികൊണ്ടായിരുന്നു….


വാല്മീകിയുടെ സീതയ്ക്ക് 20-ആം നൂറ്റാണ്ടിലെ സ്ത്രീക്ക് പകരം നില്ക്കാനാകില്ലെന്ന് ആശാന്‍ തിരിച്ചറിയുകയായിരുന്നു: പ്രൊഫ. ഫ്രാൻസിസ് സേവ്യർ

സീതയുടെ ആത്മഗതം മാത്രമാണ് ചിന്താവിഷ്ടയായ സീത.അവള്‍ ആരോടും പറയുന്നതല്ല.അത് ഈ കൃതിയുടെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. ആത്മഗതമെന്നത് ജീവിതാനുഭവങ്ങള്‍ നമ്മുടെ മനസ്സിലേക്ക് വന്നു വീഴുമ്പോള്‍ അതിന്‍റെ അടിയില്‍ നിന്ന് വടിവ് പൂണ്ട് സ്വയം ബോധ്യങ്ങളിലേക്ക് പൊങ്ങിവരുന്ന വിചാരങ്ങളാണ്. അത്തരത്തിലൊരു അവബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാനാണ് നാരായണഗുരുവും ആശാനും സഹോദരനുമെല്ലാം നവോത്ഥാനകാലഘട്ടത്തിൽ ശ്രമിച്ചത്….


നാരായണഗുരുവിനെ വധിക്കാൻ പറ്റാതിരുന്നതിനാൽ തേങ്ങക്കിടിച്ച് കൊന്നവർ’ !

ലിബി. സിഎസ് നാരായണഗുരുവിനെ വധിക്കാൻ പറ്റാതിരുന്നതിനാൽ അദ്ദേഹം സമാധിയായതിന് ശേഷം ലിറ്ററൽ കില്ലിംഗ്‌ നടത്തുകയും(ഇപ്പോൾ പിപാരമേശ്വരനെ പോലെ ചിലർ അദ്ദേഹത്തെ യോഗവാസിഷ്ഠം വായിച്ച് കേൾപ്പിച്ച് കൊന്നതുപോലെ ) അന്ന് അദ്ദേഹത്തെ ശിഷ്യന്മാർ തേങ്ങക്കിടിച്ച് കൊന്നതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് ചൂദ്രന്മാർ ചെയ്തത്.എത്രമാത്രം അസഹിഷ്ണുത ഇവർക്ക് അന്നും ഇന്നും നാരായണഗുരുവിനോടുണ്ടായിരുന്നു എന്നതിന്റെ…


സെപ്തംബർ 20: ഇന്ത്യൻജനതയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടനോടു പൊരുതിയ ബ്രിട്ടീഷ് വനിതയുടെ ഓർമ്മദിനം

സുരേഷ്. സി.ആർ. ഇന്ത്യയെ മാതൃഭൂമിയായി സ്വീകരിച്ച് നാല്പത് വർഷത്തോളം ഇന്ത്യയിൽ ജീവിച്ച് ഇന്ത്യയുടെ സാമൂഹികവും സാംസ്കാരികവുമായ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയ ഇംഗ്ലീഷ് വനിതയാണ് ആനി ബസന്റ്. (1847 – 1933). ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഹൃദയങ്ങളുടെ ഐക്യമായി നിലകൊള്ളാൻ ആഗ്രഹിച്ച ആനിയെ സത്യത്തിന്റെയും ധീരതയുടെയും ആത്മാർത്ഥതയുടെയും മൂർത്തീകരണമായാണ്…


എൻജിഒ ഭീകരത – ശബരിമലമുതൽ മരട് വരെ… നാം മുന്നോട്ട്!

ലിബി. സി.എസ് പ്രൊഫസർ എംഎൻവിജയൻമാഷ് വർഷങ്ങൾക്കുമുമ്പേ ഇടതടവില്ലാതെ പറഞ്ഞുകൊണ്ടിരുന്നതും അവസാനം അദ്ദേഹത്തിൻറെ മരണംപോലും ഒരുവലിയ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തെ എൻജിഒ വൽക്കരികപ്പെടുന്നു എന്ന ഉദ്ഘണ്ടയുമായി സമരം ചെയ്തുകൊണ്ടായിരുന്നുവല്ലോ? എന്നാൽ നവോത്ഥാനകേരളം പുനരുത്ഥാന കേരളമായതുപോലെ എത്ര പെട്ടന്നാണ്‌ കേരളത്തിലെ സമസ്ത മേഖലകളിലുമുള്ള പ്രസ്ഥാനങ്ങളെയും ഈ എൻജിഒ കൾ കൈപ്പിടിയിൽ ഒതുക്കിക്കഴിഞ്ഞിരിക്കുന്നത്…


2018 മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത ‘ശൂദ്രലഹള’ അക്കാദമിക് സെമിനാറിലും

ശബരിമല സ്ത്രീപ്രവേശന വിധിയിലൂടെ 2018 മലയാള ഭാഷയ്ക്ക് സംഭാവന ചെയ്ത ‘ശൂദ്രലഹള’ എന്ന വാക്ക് അക്കാദമിക് സെമിനാറിലും. കാലടി സംസ്കൃത സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായ ഡോ.അജയ് ശേഖർ “കേരളത്തിൻറെ സാംസ്‌കാരിക ചരിത്രംവും പുതുസാഹിത്യ വ്യവഹാരവും” എന്ന വിഷയത്തിൽ ചാലക്കുടി ഗവൺമെന്റ് കോളേജിൽ മലയാളം ഡിപ്പാർട്ട്മെന്റ് നടത്തിയ അക്കാഡമിക്…


ഓണം ശക്തിപ്പെടുത്തുന്നത് സവര്‍ണയുക്തികളെയും ജ്ഞാനവ്യവഹാരങ്ങളെയും തന്നെയാണ്

സണ്ണി എം. കപിക്കാട് ഓണം ശക്തിപ്പെടുത്തുന്നത് സവര്‍ണയുക്തികളെയും ജ്ഞാനവ്യവഹാരങ്ങളെയും തന്നെയാണ്. മാനംമര്യാദയ്ക്കു തുണിയുടുക്കാന്‍ ഒരു വലിയ സമൂഹത്തെ അനുവദിക്കാതിരുന്ന കാലത്ത് അവര്‍ ഓണക്കോടി ഉടുത്തിരുന്നെന്നോ? ജന്മിത്വം എറിഞ്ഞുകൊടുക്കുന്ന നാഴിയുരി നെല്ലുകൊണ്ട് അന്നന്നത്തെ അന്നമൊരുക്കിയവര്‍ നാക്കിലമുറിച്ച് 18 കൂട്ടം കറിയും പായസവുമൊരുക്കി ഓണസദ്യ ഉണ്ടിരുന്നെന്നോ? പൊതുവഴിയില്‍ കാല്‍ കുത്താന്‍ പോലും…