View Point

ഗെയ്ല്‍ പദ്ധതി: രാഷ്ട്രീയപാര്‍ട്ടികള്‍ നിലപാട് മാറ്റികൊണ്ടിരിക്കുമ്പോഴും ജനങ്ങള്‍ അവരുടെ നിലപാട് മാറ്റുന്നില്ല

ഗെയ്ല്‍ പൈപ്പ് ലൈന്‍ ആര്‍ക്കുവേണ്ടിയാണ്? ആരാണ് ഇതിന്റെ ഉപഭോക്താക്കള്‍? ആര്‍ക്ക് ഗ്യാസ് ലഭിക്കാനാണ് ഈ പദ്ധതി? വീടുകളില്‍ നേരിട്ട് ഗ്യാസ് എത്തിക്കാനാണ് പദ്ധതി എന്നാണ് പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. തെറ്റായ ധാരണയാണ് പ്രചരിപ്പിക്കുന്നത്. കാരണം, ഈ പൈപ്പ് ലൈന്‍ വഴി കൊണ്ടുപോകാന്‍ ഉദ്ധേശിക്കുന്നത് എല്‍എന്‍ജിയാണ്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്നത് എല്‍പിജിയാണ്….



പരിസ്ഥിതിസ്നേഹം പ്രസംഗമല്ല; ഏറ്റവും കൂടുതൽ ഫണ്ട് കിട്ടുന്നത് പാരിസ്ഥിതിക എൻ ജി ഒ കൾക്ക്

ലിബി.സി എസ് പ്രസംഗിക്കാൻ ആർക്കുംപറ്റും. എന്നാൽ ജീവിതത്തിൽ അത്‌ പ്രാവർത്തികമാക്കുക എന്നത്‌ ശ്രമകരംതന്നെയാണ്‌.ഏറ്റവും കൂടുതൽ ഫണ്ടിങ് ലഭിക്കുന്നത് പാരിസ്ഥിതിക എൻ ജി ഒ കൾക്കാണ് എന്നതിനാൽ ലോകമെമ്പാടും തന്നെ പരിസ്ഥിതിസ്നേഹം കൊട്ടിഘോഷിച്ചു നടക്കുന്ന വമ്പന്മാരെക്കൊണ്ട്‌ തട്ടിയും മുട്ടിയും നടക്കാൻ കഴിയാത്ത അവസ്ഥയാണ്‌ ഇന്ന്‌. എം എൻ.വിജയൻമാഷിൻറെ ഇടപെടലിനെ തുടർന്ന്…


പുലപ്പേടിയും മണ്ണാപ്പേടിയും നായര്‍പ്പടയും

ഡോ. ഹരികുമാർ വിജയലക്ഷ്മി 1696വരെ കേരളത്തിൽ നിലനിന്നിരുന്ന ഒരു സാമൂഹ്യാചാരമായിരുന്നു പുലപ്പേടിയും മണ്ണാപ്പേടിയും. അവർണ്ണജാതരായ പുലയസമുദായത്തിലേയോ, മണ്ണാൻ സമുദായത്തിലേയോ പുരുഷന്മാർ സവർണ്ണ ജാതിയിലെ നായർ സ്ത്രീകളെ ഇതിലൂടെ സ്വന്തമാക്കിയിരുന്നതായി ചരിത്രം പറയുന്നു. ഒരുകാലത്ത് ഈ ആചാരം കേരളത്തിലെ നായർസ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു. ഒരു പ്രത്യേക മാസത്തിൽ (പല പ്രദേശത്തും പലരീതിയിൽ;…



ദളിതരെ ശ്രീകോവിലിൽ കടത്താത്ത അമ്പലത്തിലേക്ക്ഞങ്ങൾ കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായി: ദീപ നിശാന്ത്

ഞങ്ങടെ കുട്ടികളെ സ്കൂളിൽ കടത്തിയില്ലെങ്കിൽ നിങ്ങടെ പാടത്ത് ഞങ്ങൾ പണിക്കിറങ്ങില്ല!” എന്ന അയ്യങ്കാളിയുടെ താക്കീതുപോലെ ദളിതരെ ശ്രീകോവിലിനകത്തേക്ക് കടത്തിയില്ലെങ്കിൽ ആ അമ്പലത്തിലേക്ക് കടക്കില്ല എന്ന തീരുമാനം എടുക്കെണ്ട സമയമായിയെന്ന് ദീപ നിശാന്ത് ദളിതരെ ശ്രീകോവിലിലേക്കു കടത്തിയില്ലെങ്കിൽ അമ്പലത്തിലേക്കു കടക്കില്ല എന്നു നമ്മൾ തീരുമാനിക്കേണ്ട ഘട്ടമായി – തിരുവിതാംകൂർ ദേവസ്വം…


സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച പ്രമുഖ കന്നഡ സാഹിത്യകാരനും മുൻ മൈസൂർ യൂണിവേഴ്സിറ്റി പ്രൊഫസറും യുക്തിവാദിയുമായ ഡോ. കെ എസ് ഭഗവാനുമായി കേരള യുക്തിവാദി സംഘം മുൻ സംസ്ഥാന കമ്മറ്റി അംഗം ലിബി.സി എസ് നടത്തിയ അഭിമുഖം. ?) ഭഗവദ്ഗീതയെയും രാമായണത്തെയും കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും…


ചരിത്രത്തിന് പ്രഹരശേഷി വളരെക്കൂടുതലാണ്; ഒന്നാം സ്വാതന്ത്ര്യ സമരത്തിന് എന്താണ് അയോഗ്യത?

ഹരീഷ്കുമാർ.വി ശിപായി ലഹളയെന്ന് എന്നു ബ്രിട്ടിഷ് ചരിത്രകാരന്മാര്‍ നാമകരണം ചെയ്ത 1857ല്‍ ഇന്ത്യന്‍ സൈനികരും നാട്ടുരാജാക്കന്മാരും ബ്രിട്ടിഷ് ഭരണത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയ പ്രശസ്തമായ സമരം ഇനി മുതല്‍ ഒന്നാം സ്വാതന്ത്ര്യ സമരമായിരിക്കില്ല.1817ല്‍ ഒഡീഷയില്‍ നടന്ന പൈക പ്രക്ഷോഭം ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നു കേന്ദ്ര…


യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ പടനയിക്കുമ്പോൾ…

പുലയ ശാന്തിക്കാരനെതിരെ യോഗക്ഷേമ സഭയുടെ നിരാഹാര സത്യാഗ്രഹത്തിലൂടെ ….അട്ടിമറിക്കപ്പെടുന്നത്പട്ടികജാതി-വർഗ്ഗ / ന്യൂനപക്ഷ പ്രാതിനിധ്യം എന്ന മഹാ അദ്ധ്യായമാണ്…സംവരണം എന്ന നീതിയുക്ത സമസ്യയാണ്…ഭരണഘടനാ സംവിധാനവും …..നിയമ വാഴ്ചയുമാണ്…. ശാലിനി.ആർ (Ph.D.- Research Fellow ) യദുകൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലെ ബുദ്ധി ജീവികൾ ഹാഷ് ടാഗ് വിപ്ലവത്തിന് കരുപിടിപ്പിച്ചു തുടങ്ങി….


ചരിത്രത്തിൻറെ ഏടുകളിൽ ചിതറി തെറിച്ച ചേർത്തലയിലെ നങ്ങേലിയുടെ ചോര

ലിബി.സി. എസ് ദരിദ്രന്റെയും ദലിതന്റെയും ചോരയും വിയര്‍പ്പും കണ്ണീരും കൊണ്ട് നനഞ്ഞ സമ്പത്തിന്മേലാണല്ലോ എന്നും അധികാരത്തിന്റെ ദന്തഗോപുരങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. എത്രയൊക്കെ തമസ്‌കരിച്ചാലും നിശ്ശബ്ദരാക്കപ്പെട്ട ആയിരക്കണക്കിനു നങ്ങേലിമാര്‍ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ചേർത്തലയിലെ നങ്ങേലിയുടെ ആത്മാഹുതി എത്രയൊക്കെ തമസ്‌കരിച്ചാലും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ഉയിർത്തെഴുനേൽക്കുക തന്നെ…