മാനസികമായി ദളിത് പൂജാരിയെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് അക്കീരമണ്‍ സമരം ചെയ്യുന്നത്: കടകംപള്ളി

മാനസികമായി ദളിത് പൂജാരിയെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് അക്കീരമണ്‍ കാളിദാസ് ഭട്ടതിരി സമരം ചെയ്യുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വ്യക്തിപരമായ കാരണങ്ങളാല്‍ ശാന്തി ചെയ്യുന്നത് വൈകി പോകാറുണ്ട്. അത് പല സ്ഥലത്തും സംഭവിക്കുന്നതാണ്. അവിടെയൊക്കെ സമരം ചെയ്യാന്‍ അക്കീരമണ്‍ പോകാറില്ലല്ലോയെന്നും കടകംപള്ളി ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. അവരുടെ മനസിന്…


ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം

ന്യൂസിലാന്‍ഡിനെതിരേ നടന്ന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം. പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിർണായക മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ന്യൂസീലൻഡിനു മുന്നിൽ ഉയർത്തിയത് 338 റൺസായിരുന്നു. കളിയുടെ അവസാനം വരെ പൊരുതിയാണ് ന്യൂസിലാന്‍ഡ് തോൽവിക്ക് വഴങ്ങിയത്. ന്യൂസിലാന്‍ഡിന് 7 വിക്കറ്റുകൾ നഷ്ടമായി. നിശ്ചിത…


ജനങ്ങൾക്ക് ജാഗ്രതയുണ്ടെന്ന് കോടിയേരി ശരിക്കും ‘പഠിച്ചു’ മലപ്പുറത്തെ സ്വീകരണത്തിൽ പി.വി അൻവർ ഔട്ട്!

വിവാദങ്ങള്‍ ഒഴിവാക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയുടെ നിലമ്പൂരിലെ സ്വീകരണ ചടങ്ങില്‍ നിന്നും പി.വി അന്‍വര്‍ എം.എല്‍.എയെ ഒഴിവാക്കി. കക്കാടംപൊയിലില്‍ നിയമംലംഘിച്ച് വാട്ടര്‍തീം പാര്‍ക്ക് നിര്‍മ്മിച്ചതിനു പിന്നാലെ പി.വി അന്‍വര്‍ ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി കൈവശം വെക്കുന്നതും ലക്ഷങ്ങളുടെ…


ശമ്പള പരിഷ്‌കരണം ; സര്‍ക്കാര്‍ നടപടി വൈകുന്നു; നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണത്തിന്റെ കരട് വിജ്ഞാപനം അടുത്ത മാസം 20നകം ഇറങ്ങിയില്ലെങ്കില്‍ സംസ്ഥാന വ്യാപക സമരം തുടങ്ങാനാണ് തീരുമാനം. ശമ്പള പരിഷ്‌കരണം നടപ്പാക്കുംവരെ ഇടക്കാല ആശ്വാസം നല്‍കിയില്ലെങ്കില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നവംബര്‍ 20 മുതല്‍…

ജാനകിയമ്മയേയും ‘കൊന്ന്’ മലയാളികൾ; അനുശോചന പ്രവാഹവുമായി സോഷ്യല്‍ മീഡിയ

സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് തുടങ്ങിയവരെയൊക്കെ മലയാളികള്‍ നിഷ്‌കരുണം ‘വധിച്ചിട്ടുണ്ട്’. പിന്നീട് മരണപ്പെട്ടെങ്കിലും മരിക്കുന്നതിനുമുമ്പെ നടന്‍ ജിഷ്ണുവിനേയും ‘കൊന്നിട്ടുണ്ടായിരുന്നു’. സോഷ്യല്‍മീഡിയ ‘കൊന്ന’ പട്ടികയിലെ പുതിയ ആള്‍ മലയാളത്തിലെ എക്കാലത്തെയും മധുര പാട്ടുകള്‍ക്ക് ഉടമയായ എസ് ജാനകിയെന്ന ജാനകിയമ്മയാണ്. എസ് ജാനകി ഇനി പൊതുവേദിയില്‍ പാടില്ലെന്ന കഴിഞ്ഞദിവസത്തെ വാര്‍ത്ത…


ഡോ. കാഞ്ച ഐലയ്യ വീട്ടുതടങ്കലില്‍;പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്

ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയെ പോലീസ് വീട്ടുതടങ്കലിലാക്കി. വിജയവാഡയില്‍ പൊതുസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കുന്നത് തടയാനാണ് നടപടി. പരിപാടിയില്‍ പങ്കെടുത്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ആര്യ വൈശ്യ-ബ്രാഹ്മണ സംഘടനകളുടെ ഭീഷണി ഐലയ്യക്കുണ്ടായിരുന്നു. പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു പോലീസ് വീട്ടുതടങ്കലിലാക്കിയത്. ഹൈദരാബാദിലെ ഐലയ്യയുടെ വീടിനുപുറത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പെങ്കടുക്കാന്‍…


ദളിത് പൂജാരിയെ ദഹിക്കുന്നില്ല; യദുകൃഷ്ണനെ പിരിച്ചുവിടാൻ സവർണ്ണ മേധാവികൾ നിരാഹാരത്തിന്

സവര്‍ണ്ണ വിഭാഗത്തിലെ ചിലര്‍ക്ക് ദളിത് പൂജാരിയെ ദഹിക്കുന്നില്ല.ചരിത്ര ഉത്തരവിലൂടെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പൂജാരികള്‍ക്ക് നിയമനം നല്‍കിയതാണ് ജാതി കോമരങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ മാതൃകാപരമായ നടപടിയെന്ന് വാഴ്ത്തിയ നിയമനങ്ങള്‍ അട്ടിമറിക്കുന്നതിനായി സംഘടിതമായ നീക്കങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്.മന:പൂര്‍വ്വം ചില പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദളിത് പൂജാരികള്‍ക്കെതിരായി നടക്കുന്ന നീക്കങ്ങളെ…