മതം നോക്കി ബാധിക്കുന്ന ഒന്നല്ല കൊവിഡ് വൈറസ്; രോഗകാലത്ത് വര്‍ഗീയ വിളവെടുപ്പിന് ആരും തുനിയേണ്ട: മുഖ്യമന്ത്രി

രോഗ കാലത്ത് വര്‍ഗീയ വിളവെടുപ്പു നടത്താന്‍ ആരും തുനിഞ്ഞിറങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതുമായി ബന്ധപ്പെട്ട് അസഹിഷ്ണുതയോടെയുള്ള പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രത്യേക ഉദ്ദേശ്യത്തോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നത് അനുവദിക്കാനാകില്ല. മതം നോക്കി ബാധിക്കുന്ന…


ഭക്ഷ്യവിഭവ കിറ്റുകള്‍ തയാറാകുന്നു; വിതരണം ഈയാഴ്ച ആരംഭിക്കും; സൗജന്യ റേഷൻ: ആദ്യദിനം കൈപ്പറ്റിയത് 14,​84,​109 കാർഡ് ഉടമകൾ

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാ‌ർ പ്രഖ്യാപിച്ച സൗജന്യ അരിവിതരണം ഇന്നലെ ആരംഭിച്ചു. ആദ്യ ദിനത്തിൽ 14,​84,​109 റേഷൻ കാർഡുടമകൾക്കായി 21,472 മെട്രിക് ടൺ അരി നൽകി.എ. എ. വൈ, മുൻഗണന വിഭാഗക്കാർക്ക് നിലവിൽ ലഭിക്കുന്ന അരിയാണ് സൗജന്യമായി…


റെയില്‍വേയും വിമാനക്കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനു പിന്നാലെ ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേയും വിമാനക്കമ്പനികളും. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയാണ് നടപടി. ഇന്‍ഡിഗോ, ഗോ എയര്‍, സ്‌പൈസ് ജെറ്റ് എന്നിവയാണ്…


കർണാടക വഴികൾ തുറക്കണം; ഗതാഗതം തടഞ്ഞത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി

കാസർഗോട് നിന്ന് കർണാടകത്തിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തടസ്സം അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. കേന്ദ്രസർക്കാറിനാണ് നിർദേശം നൽകിയത്. ദേശീയപാത അടയ്ക്കാൻ കർണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. രോഗികളുമായി പോകുന്ന വാഹനങ്ങൾ ലോക്ക്ഡൗണിന്റെ ഭാഗമായി തടയാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അതിർത്തി തുറക്കില്ലെന്ന…


സംസ്ഥാനത്ത് 24 പേര്‍ക്ക് കൂടി കൊവിഡ് 19; രോഗബാധയുണ്ടായവരില്‍ 191 പേരും വിദേശത്ത് നിന്ന് വന്നവര്‍

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 12 പേര്‍ക്കും എറണാകുളത്ത് മൂന്ന് പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതം ആളുകള്‍ക്കും പാലക്കാട്ട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കിയുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. തിരുവനനന്തപുരത്തും…


തൃശൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ദുബൈയില്‍ മരിച്ചു

കൊവിഡ് ബാധയെത്തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി പരേതനായ തേപറമ്പിൽ ബാവുവിന്റെ മകൻ പരീദ് (69) ആണ് മരിച്ചത്. അര്‍ബുദ ബാധിതനായിരുന്ന ഇദ്ദേഹത്തിന് ഏതാനും ദിവസം മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് മരണം…


ആചാരലംഘന ജയിൽവാസത്തിന്റെ ഒന്നാം വാർഷികത്തിൽ ആത്മസംതൃപ്തിയോടെ കോവിഡിന് സ്തുതി!

ആചാരലംഘന ജയിൽവാസത്തിന്റെ ഒന്നാം വാർഷികത്തിൽ ലോകം കണ്ട ഏറ്റവും വലിയ ആചാരലംഘകനായ കുഞ്ഞു കോവിഡിന് സ്തുതിയർപ്പിച്ച് ഒരു പാവം ആചാരലംഘിക. വ്രണരോഗികളുടെ 295 A കേസിന്റെ അടിസ്ഥാനത്തിൽ നവോത്ഥാന സർക്കാർ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു ഭരണകൂടം മതവാദികളെ പ്രീതിപ്പെടുത്താൻ സ്വാതന്ത്ര്യത്തിന് ശേഷം ഇൻഡ്യയിൽ ആദ്യമായി രണ്ട് സ്ത്രീകളെ…


രാജ്യത്ത് പാചക വാതക വില കുറച്ചു; പുതിയ വില ഇന്നു മുതല്‍

രാജ്യത്ത് പാചകാവശ്യത്തിനുള്ള വാതകത്തിന്റെ വില കുറച്ചു. ഗാര്‍ഹിക ഉപഭോക്താക്കളുടെ സിലിണ്ടറിന് 62 രൂപ 50 പൈസയാണ് കുറഞ്ഞത്. 734 രൂപയാണ് ഇന്നത്തെ വില. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97 രൂപ 50 പൈസ കുറഞ്ഞു. 1274 രൂപ 50 പൈസയാണ് ഇന്നത്തെ വില. പുതിയ വില ഇന്നു മുതല്‍…


മലയാളി മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. തലശ്ശേരി കതിരൂര്‍ ദേവന്‍ വില്ലയില്‍ അശോകന്‍ (63) ആണു മരിച്ചത്. അന്ധേരി സാക്കിനാക്കയില്‍ താമസിച്ച് വരികയായിരുന്ന അശോകന്‍ ഇവിടെ വര്‍ക്‌ഷോപ്പ് നടത്തുകയായിരുന്നു. ഘാട്‌കോപ്പര്‍ രാജെവാഡി ആശുപത്രിയില്‍ ചൊവ്വാഴ്ചയാണ് മരണം. സാക്കിനാക്ക ഗുല്‍ഷന്‍ മന്‍സില്‍ ചാളിലെ വീട്ടില്‍ പനിയും തൊണ്ടവേദനയുമായി കഴിയുകയായിരുന്ന ഇദ്ദേഹം…


സൗജന്യ റേഷന്‍ ഇന്നു മുതല്‍; വിതരണം കാര്‍ഡ്‌ നമ്പര്‍ നോക്കി

സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഇന്നു മുതല്‍. തിരക്ക്‌ ഒഴിവാക്കാന്‍ റേഷന്‍ കാര്‍ഡ്‌ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും വിതരണമെന്നു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. തിലോത്തമനും അറിയിച്ചു.  0,1 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുകള്‍ക്ക്‌ ഇന്നും 2, 3 അക്കങ്ങളില്‍ അവസാനിക്കുന്നവയ്‌ക്ക്‌ നാളെയും റേഷന്‍ വിതരണം…