വെസ്റ്റ് കൊരട്ടിപ്പള്ളിയിലെ വികാരിക്കും തൊട്ടടുത്ത മഠത്തിലെ നാലു സിസ്റ്റേഴ്സിനും കോവിഡ്

പിരിമുറുക്കത്തിന് ചെറിയൊരു ശമനം ആയിട്ടുണ്ട്. പള്ളി തുറക്കാത്തതിനാൽ വെള്ള നൈറ്റിക്കാരുടെ സ്കിറ്റ് കാണാതെ വിശ്വാസികളെല്ലാം പിരിമുറുക്കത്തിൽ ആണെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയും പ്രതിപക്ഷത്തെ കൂട്ടുപിടിച്ച്‌ പ്രസ്താവനകളിറക്കിച്ചും സർക്കാറിനെ സമ്മർദ്ദത്തിലാക്കി ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ പിൻവലിപ്പിക്കുകയും ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനം എടുപ്പിക്കുകയും ചെയ്ത സീറോ സഭയ്ക്ക് എട്ടിൻറെ പണി.വെസ്റ്റ്…


മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചിത്രം മോര്‍ഫ് ചെയ്ത് വ്യാജപ്രചാരണം ബിന്ദു കൃഷ്ണ, ടി.ജി സുനിൽ എന്നിവർക്കെതിരെ കേസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം നടത്തിയതിന് ഇൻഡ്യൻ നാഷണൽ കോണ്‍ഗ്രസ് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ടി.ജി സുനില്‍ എന്നിവർക്കെതിരെ കേസ്. മുഖ്യമന്ത്രിയുടെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ്…


ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായിക്കും എട്ടുവയസുകാരിയായ മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് സ്ഥീരീകരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കേവിഡ് സ്ഥിരീകരിച്ചത്. അതേസമയം കുടുംബത്തിലെ…


സ്വർണ്ണക്കടത്ത് കേസ്:‌ സ്വപ്ന സുരേഷിനേയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിലെത്തിച്ചു. വാളയാര്‍ വഴിയാണ് സംഘം പ്രതികളെയും കൊണ്ട് കേരളത്തില്‍ എത്തിയത്. 11.15 ഓടെയാണ് ബെംഗളൂരുവില്‍നിന്നുള്ള എന്‍.ഐ.എ. സംഘം പ്രതികളുമായി വാളയാര്‍ അതിര്‍ത്തി കടന്നത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്താണ് രാത്രിയില്‍ കേരളത്തിലേക്ക് പുറപ്പെടാതിരുന്നത്. മൂന്ന് വാഹനങ്ങളിലായാണ് എന്‍.ഐ.എ. സംഘം പ്രതികളുമായി…


ഡോ. എം കെ ജയരാജ് പുതിയ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ

ഡോ. എം കെ ജയരാജ് കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലർ. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫിസിക്‌സ് വകുപ്പിലെ പ്രൊഫസറായ ജയരാജിനെ നിയമിച്ച് ഗവർണർ വിജ്ഞാപനം പുറത്തിറക്കി. നാലു വർഷമാണ് ജയരാജിന്റെ കാലാവധി. സേർച് കമ്മിറ്റി കഴിഞ്ഞ മേയ് 18നു ഗവർണർക്കു ശുപാർശ നൽകിയിരുന്നു. ശുപാർശ ലഭിച്ച ശേഷം നിയമനം…


സൗദിയില്‍ കൊവിഡ് ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു

സൗദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് നാല് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം, കണ്ണൂര്‍, കൊല്ലം സ്വദേശികള്‍ ദമാം, ഹായില്‍, യാമ്പു, ജിദ്ദ എന്നിവിടങ്ങളിലാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മാങ്ങാട്ടുപറമ്പന്‍ അബ്ദുല്‍ ജലീല്‍ (38) ദമാമിലും കണ്ണൂര്‍ തില്ലങ്കേരി പുള്ളിപ്പോയില്‍ സ്വദേശി ആറളം കളരികാട് അനീസ്…


അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം അമിതാഭ് ബച്ചനും മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ്- 19 സ്ഥിരീകരിച്ചു. തനിക്ക് രോഗം ബാധിച്ചത് ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതാഭ് ബച്ചന് രോഗം സ്ഥിരീകരിച്ച് ഒരു മണിക്കൂറിനകമാണ് അഭിഷേകിന് രോഗം വന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അഭിഷേകിന്റെ…


ചേർത്തല താലൂക്ക് കണ്ടെൺമെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിന്റെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ക് ഡൗൺ നിലവിൽ വരുത്തി ജില്ലാ കളക്ടർ ഉത്തരവായി. ചേർത്തല താലൂക്കിൽ ഉറവിടം അറിയാത്ത ധാരാളം കൊവിഡ് കേസുകളും സമ്പർക്കത്തിലൂടെ ഉള്ള രോഗബാധയും സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇത്. നിരവധി ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കത്തിലൂടെ രോഗബാധ…


സ്വപ്‌ന സുരേഷും സന്ദീപ് നായരും ബാംഗ്ലൂരില്‍ എന്‍.ഐ.എ. കസ്റ്റഡിയില്‍

സ്വര്‍ണ കള്ളടക്കടത്തു കേസില്‍ പ്രതി സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ. ബാംഗ്ലൂരില്‍ അറസ്റ്റു ചെയ്തു. എന്‍.ഐ.എ. കസ്റ്റംസിനെ വിവരം അറിയിച്ചു. കേസിലെ രണ്ടാം പ്രതിയാണ് സ്വപ്‌ന. പ്രതികളെ നാളെ കൊച്ചിയില്‍ എത്തിക്കും. സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറാണ് ഒന്നാം പ്രതി….


സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 488 പേർക്ക്; രണ്ട് പേർ മരിച്ചു; സമ്പർക്കം മൂലം രോഗം പകർന്നത് 234 പേർക്ക്

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ അതിവേഗം വ്യാപിക്കുന്നു. ഇന്ന് 488 പേക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 167 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 76 പേരാണ്. 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നത്. 143 പേര്‍ക്ക്…