അൽഫോൺസ് കണ്ണന്താനം ശിലാസ്ഥാപനം നടത്തിയ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി കേന്ദ്രസർക്കാർ റദ്ദാക്കി

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 69.47 കോടി മുടക്കി നിർമ്മിക്കാൻ തീരുമാനിച്ചിരുന്ന ശിവഗിരി ടൂറിസം സർക്യൂട്ട് അടക്കം രണ്ടു പദ്ധതികൾ ഉപേക്ഷിച്ചതായി സംസ്ഥാന ടൂറിസം വകുപ്പിന് അറിയിപ്പ് ലഭിച്ചു. ശ്രീനാരായണഗുരുവുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളെ ഒരുമിച്ചുചേർത്തു നടപ്പാക്കാൻ തീരുമാനിച്ചിരുന്ന വികസന പദ്ധതിയിൽ നിന്നും പിന്മാറുന്നതായാണ്‌ അറിയിച്ചിട്ടുള്ളത്.ശിവഗിരി,…


റവന്യു സെക്രട്ടറി വി. വേണുവിന് സ്ഥാന ചലനം; സ്ഥലം മാറ്റിയ മുഖ്യമന്ത്രിക്ക് അഭിനന്ദനം

പ്രൊഫ: ടി ബി വിജയകുമാർ (തുഞ്ചത്തെഴുത്തച്ഛൻ ലിപി ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗവേഷണ പഠന കേന്ദ്രം) ദീർഘകാലമായി റവന്യൂ വകുപ്പിൽ സവർണഭരണം നടത്തിയിരുന്ന വേണുവിൻറെ സ്ഥല മാറ്റം ജനങ്ങളുടെ ന്യായമായ ഒരു ആവശ്യമായിരുന്നു. പിന്നോക്ക സമുദായ ക്ഷേമ വകുപ്പിനെ പിന്നോക്ക സമുദായ ദ്രോഹ വകുപ്പാക്കി മാറ്റി. ദളിത് ഒബിസി,…


സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൊവിഡ്; പത്ത് പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 58 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തശൂര്‍ ജില്ലയില്‍ നിന്നുള്ള പത്ത് പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള ഒമ്പത് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള എട്ട് പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള നാല് പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള മൂന്ന്…


പത്തനംതിട്ടയില്‍ വിവിധ സ്ഥലങ്ങളിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പോലീസ് ലാത്തിവീശി

ബിഹാറിലേക്കുള്ള ട്രെയിന്‍ യാത്രക്ക് തൊട്ടുമുമ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് പത്തനംതിട്ടയിലെ വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. കോഴഞ്ചേരി പുല്ലാട്, അടൂര്‍ ഏനാത്ത്, ആനപ്പാറ എന്നിവിടങ്ങളില്‍ പ്രതിഷേധം നടത്താന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ പോലീസ് ലാത്തിവീശി ഓടിച്ചു. തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു ബിഹാറിലേക്ക് ട്രെയിന്‍ ഏര്‍പ്പാടിക്കിയിരുന്നത്. ഇതു പ്രകാരം…


ഒമ്പത് പേരെ കൊലപ്പെടുത്തിയ റിപ്പര്‍ സേവ്യറിന് ജീവപര്യന്തം തടവ്

ഒമ്പത് പേരെ കൊലപ്പെടുത്തിയ റിപ്പര്‍ സേവ്യറിന് ജീവപര്യന്തം തടവും പിഴയും. ഒപ്പം ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സമാനമായ എട്ട് കേസുകളില്‍ തെളിവില്ലെന്ന് കണ്ട് വിട്ടയച്ച ഇയാള്‍ ഒമ്പതാമത്തെ കേസിലാണ് ശിക്ഷിക്കപ്പെടുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തേവര സ്വദേശിയായ പണിക്കര്‍ കുഞ്ഞുമോന്‍ എന്ന…


കൊവിഡ് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

ഷാര്‍ജയില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു.കോഴിക്കോട് അഴിയൂര്‍ സ്വദേശിയായ 62കാരനാണ് തലശ്ശേരി സഹകരണ ആശുപത്രിയില്‍ മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാക്കിയ ഇയാള്‍ വിദേശത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നുവെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞില്ല. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം നിരവധി പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ…


പരമപൂജനീയ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്‌

പരമപൂജനീയ സ്വാമി ഗംഗേശാനന്ദ നിന്തിരുവടിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണത്തിന് ക്രൈബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉത്തരവിട്ടു. കൃത്യം ചെയ്‌തെന്ന് പറയുന്ന പെണ്‍കുട്ടി പരാതി പിന്‍വലിച്ചതും അന്വേഷിക്കും. സ്വാമിയെ മാത്രം പ്രതിയാക്കിയ പോലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസ് അന്വേഷിക്കാന്‍ ഐജിയുടെ നേതൃത്വത്തിലുള്ള…


രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 7964 പേര്‍ക്ക്; മഹാരാഷ്ട്രയില്‍ ഒരു ദിവസം മരിച്ചത് 116 പേര്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് 7964 പേര്‍ക്ക്. 24 മണിക്കൂറിനിടക്ക് ഇതാദ്യമായാണ് ഇത്രയധികം പുതിയ കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.65 ലക്ഷമായി. 4971പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത് ലോകത്ത് കൊവിഡ് സാരമായി ബാധിച്ച…


കോവിഡ് 19: സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ല, പറയുന്നത് കണക്കുകളുടെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 557 ആക്ടീവ് കേസുകളില്‍ 45 പേര്‍ക്കു മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സാമൂഹിക വ്യാപന സാധ്യത കണ്ടെത്തുന്നതിനുള്ള സെന്റിനല്‍ സര്‍വൈലന്‍സിലും ഓഗ്മെന്റഡ് പരിശോധനയിലുമായി നാല് വീതം പോസിറ്റീവ് കേസുകളും കണ്ടെത്തി. പ്രവാസികള്‍ക്കിടയില്‍ നടത്തിയ പൂള്‍ പരിശോധനയില്‍ 29 പേര്‍ക്കാണ്…


വിക്ടേഴ്‌സ് ചാനല്‍ വഴി തിങ്കളാഴ്ച മുതല്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടങ്ങും; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

വിക്ടേഴ്‌സ് ചാനല്‍ വഴി തിങ്കളാഴ്ച മുതല്‍ ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് സ്‌കൂളുകള്‍ തുറക്കുന്നതില്‍ കേന്ദ്ര നിലപാട് കാക്കാന്‍ തീരുമാനിച്ചത്. അധ്യാപകര്‍ സ്‌കൂളിലെത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും സ്‌കൂള്‍ തുറന്നശേഷം മാത്രം എത്തിയാല്‍ മതിയെന്നാണ്…