Accident

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്​; കാലുതെറ്റി വെള്ളത്തിൽ വീണതാകാം,

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്​. ചെളിയും വെള്ളവും ആന്തരാവയവങ്ങളിൽ കണ്ടെത്തി. കാലുതെറ്റി വെള്ളത്തിൽ വീണതാകാമെന്നാണ് നിഗമനം. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിൽ കണ്ടെത്തിയിരുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വ്യാഴാഴ്ച കാണാതായ കുട്ടിയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി….


കൊല്ലത്ത് കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം വീടിനോട് ചേര്‍ന്ന പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. നാടിനെയാകെ കണ്ണീരിലാഴ്ത്തി ഏഴുവയസ്സുകാരിക്ക് വേണ്ടിയുള്ള തെരച്ചില്‍ 20 മണിക്കൂര്‍ പിന്നിടുമ്പോള്‍ വീട്ടില്‍ നിന്നും 70 മീറ്റര്‍ മാത്രം അകലെയുള്ള പള്ളിമണ്‍ ആറ്റില്‍ നിന്നും മുങ്ങിമരിച്ച നിലയില്‍ ദേവനന്ദയുടെ മൃതദേഹം മുങ്ങല്‍ വിദഗ്ദ്ധര്‍ കണ്ടെത്തുകയായിരുന്നു. കാണാതായ സമയത്ത് ധരിച്ചിരുന്ന…


കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

കോട്ടയം കുറവിലങ്ങാടിനു സമീപം എം.സി റോഡിൽ കാളികാവ് പെട്രോള്‍ പമ്പിന് മുന്‍വശത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോട്ടയം തിരുവാതുക്കൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ചത്. തിരുവാതുക്കൽ ഗുരുമന്ദിരത്തിനു സമീപം ഉള്ളാട്ടിൽപടി തമ്പി (68), ഭാര്യ വത്സല (65), തമ്പിയുടെ…


വൈക്കത്ത് ബസ് കാറിന് മുകളിലേക്ക് പാഞ്ഞുകയറി കുടുംബത്തിലെ നാല് പേര്‍ മരിച്ചു

വൈക്കം ചേരുംചുവട്ടിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഉദയംപേരൂര്‍ സ്വദേശി വിശ്വനാഥനും കുടുംബവുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറിലേക്ക് സ്വകാര്യ ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ അഞ്ചേമുക്കാലോടെ ആയിരുന്നു അപകടം. വൈക്കം ബൈപ്പാസില്‍ നിന്ന് കുമരകം റോഡിലേക്കെത്തിയ കാറിലേക്ക് സ്വകാര്യ ബസ് പാഞ്ഞ്…


മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് യുവ ദമ്പതികൾ മരിച്ചു

മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ചിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഇടിച്ച്‌ യുവ ദമ്പതികൾ മരിച്ചു. നൂറനാട് ശാന്തിഭവനത്തില്‍ ശ്യാംകുമാര്‍, ഭാര്യ അടൂര്‍ പുത്തന്‍പീടികയില്‍ ശില്‍പ സത്യന്‍ എന്നിവരാണ് മരിച്ചത്. അടൂര്‍ നഗരത്തില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. നഗരത്തിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന വാങ്ങി വരുന്നതിനിടെയാണ് ഇരുവരുടെയും നേരെ…


മുണ്ടക്കയത്ത് വാഹനാപകടം; മൂന്ന് മരണം; രണ്ട് പേര്‍ക്ക് പരിക്ക്

കെ കെ റോഡില്‍ മുണ്ടക്കയത്തിന് സമീപം ചോറ്റിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ലോറി കാറിലിടിക്കുകയും കാര്‍ എതിരേ വന്ന ബൈക്കിലിടിക്കുകയുമായിരുന്നു. കാര്‍ യാത്രികനായ പെരുവന്താനം സ്വദേശി നീറിയാനിക്കല്‍ ശ്രീധരന്‍ (62) ആണ് മരിച്ചവരില്‍ ഒരാള്‍….


സ്കൂൾ മീറ്റിനിടെ ഹാമർ തലയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

സ്കൂൾ മീറ്റിനിടെ ഹാമർ തലയ്ക്ക് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ജാവലിൻ ത്രോ മത്സര വിഭാഗത്തിലെ വോളന്റിയറും പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയുമായ മേലുകാവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് ജോൺസൺ ജോർജിന്റെ മകൻ അഫീൽ ജോൺസൺ ആണ് മരിച്ചത്. അൽപ സമയം മുമ്പാണ് വിദ്യാർത്ഥിയുടെ…