Anti-CAA Protests

ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുമെന്ന് യോഗി ആദിത്യനാഥ്

പ്രതിഷേധത്തിന്റെ പേരില്‍ ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘പ്രതിഷേധ പ്രകടനങ്ങളില്‍ ആസാദി മുദ്രാവാക്യം മുഴക്കുന്നത് അംഗീകരിക്കാനാകില്ല. അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.’- പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിശദീകരണ പരിപാടിയുടെ ഭാഗമായി കാന്‍പൂരില്‍ നടത്തിയ ബി ജെ പി…


പൗരത്വ വിഷയത്തില്‍ എന്തിന് അവരോട് സംവാദം നടത്തണം? നിങ്ങള്‍ എന്നോട് സംവാദത്തിന് വരൂ: അമിത് ഷായെ വെല്ലുവിളിച്ച് ഒവൈസി

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സംവാദത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. തെലങ്കാനയിലെ കരിനഗറില്‍ റാലിയില്‍ പങ്കെടുക്കവെയാണ് ഒവൈസി അമിത് ഷായെ വെല്ലുവിളിച്ചത്. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സംവാദം നടത്താന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമുല്‍…


CAA -ക്കെതിരെ തെരുവിലിറങ്ങിയ മുസ്ലീം സ്ത്രീകളെ അപമാനിച്ചുകൊണ്ട് സമസ്ത നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിനിറങ്ങിയ സ്ത്രീകളെ വിമര്‍ശിച്ച് സമസ്ത കേരള സുന്നി യുവജന (എസ് വൈ എസ്) സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. ‘എന്റെ തൊട്ടടുത്ത പഞ്ചായത്തില്‍ ഒരു മഹല്ല് പൗരാവലി നടത്തിയ പൗരത്വ സംരക്ഷണ റാലിയുടെ വീഡിയോ പ്രാദേശിക ചാനലില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയെന്നാണ് അദ്ദേഹം…


ജാമ്യ വ്യവസ്ഥകളില്‍ ഇളവ്; ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹി സന്ദര്‍ശിക്കാന്‍ കോടതി അനുമതി

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചപ്പോള്‍ വെച്ച കര്‍ശന വ്യവസ്ഥകളില്‍ ഉപാധികളോടെ ഇളവ് നല്‍കി ഡല്‍ഹി കോടതി. നാലാഴ്ചത്തേക്ക് ഡല്‍ഹിയിലേക്ക് കടക്കരുതെന്ന ജാമ്യ വ്യവസ്ഥകള്‍ക്കാണ് ഇളവ് നല്‍കിയത്. ഡിസിപിയെ മുന്‍കൂട്ടി അറിയിച്ച് ആസാദിന് ഡല്‍ഹി സന്ദര്‍ശിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹിയിലോ സഹാറന്‍പൂരിലോ അല്ല ഉള്ളതെങ്കില്‍…


CAA വിരുദ്ധ പ്രക്ഷോഭകരെ വെടിവച്ചു കൊന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം: ആസാദ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ വെടിവച്ചു കൊന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് ആസാദ് ഈ ആവശ്യമുന്നയിച്ചത്. വീടുകള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടതിനാല്‍ ഒരു പൊതുസ്ഥലത്ത് ചെന്നാണ് അദ്ദേഹം കുടുംബാംഗങ്ങളെ…


പ്രതിഷേധ സാധ്യത: കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറി

പ്രതിഷേധ സാധ്യതയുള്ളതിനാൽ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി കോഴിക്കോട്ട് മുന്‍നിശ്ചയിച്ച പൊതുപരിപാടിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പിന്മാറി. കോഴിക്കോട്ടു നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരമായിരുന്നു ഗവര്‍ണര്‍ പങ്കെടുക്കേണ്ടിയിരുന്ന പരിപാടി നിശ്ചയിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാണ് പരിപാടി ഒഴിവാക്കുന്നതെന്ന് രാജ്ഭവന്‍ വ്യക്തമാക്കി….


കര്‍ണാടകയിലെ ഹുബ്ലിയില്‍ അമിത് ഷാക്കെതിരെ വൻ പ്രതിഷേധം; നിരവധി പേര്‍ അറസ്റ്റില്‍

സി എ എക്ക് പിന്തുണയുമായി കര്‍ണാടകയിലെ ഹുബ്ലിയില്‍ ബി ജെ പി നടത്തിയ പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ വന്‍ പ്രതിഷേധം. സവിദാന്‍ സംരക്ഷണ സമിതി എന്ന പേരിലുള്ള ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കറുത്ത ബലൂണുകളും കൊടിയും ആകാശത്ത് പറത്തിയ പ്രതിഷേധക്കാര്‍…


കണ്ണന്‍ ഗോപിനാഥന്‍ അലഹബാദ് വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍

ഉത്തര്‍ പ്രദേശിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ അലഹബാദ് വിമാനത്താവളത്തിലെത്തിയ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു പ്രതിഷേധ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിനായി രാവിലെ വിമാനത്താവളത്തിൽ എത്തിയതായിരുന്നു അദ്ദേഹം.  ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടത്തുന്ന പ്രതിഷേധ…


ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാ മസ്ജിദില്‍; പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെള്ളിയാഴ്ച ഉച്ചക്ക് വീണ്ടും ഡല്‍ഹി ജുമാ മസ്ജിദിലെത്തി. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ചതിന് ഡിസംബര്‍ 20നാണ് ആസാദ് അറസ്റ്റിലായത്. ആയിരങ്ങളാണ് ഇന്ന് ആസാദിനെ വരവേറ്റത്. കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ…


ചന്ദ്രശേഖര്‍ ആസാദ് ജയിൽ മോചിതനായി; ജയിലിന് പുറത്ത് ഉജ്ജ്വല സ്വീകരണം

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്ത് ജയില്‍ കിടന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിൽ മോചിതനായി. ആസാദിന് ഉജ്ജ്വല സ്വീകരണമൊരുക്കാൻ ജയിലിന് പുറത്ത് തടിച്ച്കൂടിയ നൂറ് കണക്കിന് അനുയായികള്‍ ആര്‍പ്പുവളിയോടെയാണ് ആസാദിനെ സ്വീകരിച്ചത്. ബുധനാഴ്ചയാണ് തീസ് ഹസാരി കോടതി ഉപാധികളോടെ ചന്ദ്രശേഖരന്‍ ആസാദിന് ജാമ്യം നല്‍കിയത്. എന്നാല്‍…