BDJS

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ ചില നിര്‍ണായക തെളിവുകള്‍ ഉടന്‍ പുറത്തു വിടുമെന്നും വെള്ളാപ്പള്ളിയേയും മകനും അകത്താകുമെന്നും സുഭാഷ് വാസു

എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയേയും 90 ദിവസത്തിനുള്ളില്‍ രണ്ട് സംഘടനകളില്‍ നിന്നും പുറത്താക്കി ജയിലിലടയ്ക്കുമെന്ന് സുഭാഷ് വാസു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്നതിനുള്ള ശക്തമായ തെളിവുകള്‍ ഫെബ്രുവരി ആറാം തീയതി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിടുമെന്നും സുഭാഷ് വാസു…


സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസ്- ൻറെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ചേർത്തലയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് തീരുമാനമടുത്തത്. പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് നടപടിയെന്ന് വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.20 അംഗ കൗൺസിലിൽ സുഭാഷ് വാസു ഒഴികെയുള്ള 19 പേരും പങ്കെടുത്തു….


ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിക്കെതിരെ എസ്.എന്‍.ഡി.പി യൂണിയൻറെ മോഷണകേസ്

ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിയും മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്റെ മുന്‍ പ്രസിഡന്റുമായ സുഭാഷ് വാസുവിനെതിരെ പോലീസില്‍ പരാതി. മാവേലിക്കര താലൂക്ക് എസ്.എന്‍.ഡി.പി യൂണിയന്‍ അഡ്മിനിസ്‌ട്രേറ്ററാണ് പോലീസില്‍ പരാതി നല്‍കിയത്. യൂണിയന്‍ ഓഫീസിലെ വരവ് ചിലവ് കണക്ക് ബുക്ക് അടക്കം പ്രധാനപ്പെട്ട രേഖകള്‍ സുഭാഷ് വാസുവും സെക്രട്ടറി സുരേഷ് ബാബുവും ചേര്‍ന്ന്…