Bhim Army

ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു; പ്രഖ്യാപനം മാര്‍ച്ച് 15ന് കാന്‍ഷി റാമിന്റെ ജന്മദിനത്തില്‍

ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപനം മാര്‍ച്ച് 15ന് നടക്കുമെന്ന് ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികമാണ് മാര്‍ച്ച് 15. ബി.എസ്.പി വിട്ട നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ആസാദ് പറഞ്ഞു. ബി.എസ്.പി മുന്‍ എം.പിമാരും എം.എല്‍.എമാരും എം.എല്‍.സിമാരും…


പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ബിന്ദു അമ്മിണി കസ്റ്റഡിയിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് മാനാഞ്ചിറ സ്​ക്വയറിന്​ സമീപം പ്രതിഷേധിച്ച ബിന്ദു അമ്മിണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തി​ന്റെ ഭാഗമായി നടത്തിയ ബക്കറ്റ്​ പിരിവ് ചോദ്യം ചെയ്​ത്​ ബിജെപി പ്രവർത്തകരായ രണ്ട്​ യുവാക്കൾ തർക്കമുണ്ടാക്കിയതിനെ തുടർന്ന് ആയിരുന്നു അറസ്റ്റ്. ശനിയാഴ്​ച വൈകുന്നേരം ഏഴരയോടെയാണ്​ സംഭവം. സി.എ.എ വിരുദ്ധ സമരം ചെയ്യുന്നതിന്…


ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിനെ വെല്ലുവിളിച്ച് ചന്ദ്രശേഖര്‍ ആസാദ്

ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവതിനെ വെല്ലുവിളിച്ച് ഭീംആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. സംഘപരിപാറിന്റെ ‘മനുവാദി’ അജണ്ടക്ക് ലഭിക്കുന്ന യഥാര്‍ത്ഥ ജനപിന്തുണയറിയാന്‍ മോഹന്‍ ഭാഗവത് തെരഞ്ഞെടുപ്പില്‍ നേരിട്ട് മത്സരിക്കൂവെന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ വെല്ലുവിളി. നാഗ്പുരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് തൊട്ടുള്ള രശ്മി ബാഗ് മൈതാനിയില്‍ ഭീം ആര്‍മി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു…


നാളെ ഭാരത് ബന്ദ്; രാവിലെ ആറ് മണിമുതല്‍ വൈകുന്നേരം ആറ് മണി വരെ കേരളത്തില്‍ ഹര്‍ത്താല്‍

നാളെ ഭാരത് ബന്ദ്. സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ഭാരത് ബന്ദിന്റെ ഭാഗമായി…


ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പോലീസ് കസ്റ്റഡിയില്‍

പൗരത്വ ഭേദഗതിക്കെതിരായ സമരത്തിന് ഹൈദരബാദിലെത്തിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദ് പങ്കെടുക്കാനിരുന്ന ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിക്ക് അനുമതിയില്ലെന്ന പേരിലാണ് ഹൈദരാബാദ് പോലീസ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. ലങ്ഹൗകർ ഹൗസ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലിൽ വെച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്….


ജാമ്യ വ്യവസ്ഥകളില്‍ ഇളവ്; ചന്ദ്രശേഖര്‍ ആസാദിന് ഡല്‍ഹി സന്ദര്‍ശിക്കാന്‍ കോടതി അനുമതി

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം അനുവദിച്ചപ്പോള്‍ വെച്ച കര്‍ശന വ്യവസ്ഥകളില്‍ ഉപാധികളോടെ ഇളവ് നല്‍കി ഡല്‍ഹി കോടതി. നാലാഴ്ചത്തേക്ക് ഡല്‍ഹിയിലേക്ക് കടക്കരുതെന്ന ജാമ്യ വ്യവസ്ഥകള്‍ക്കാണ് ഇളവ് നല്‍കിയത്. ഡിസിപിയെ മുന്‍കൂട്ടി അറിയിച്ച് ആസാദിന് ഡല്‍ഹി സന്ദര്‍ശിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഡല്‍ഹിയിലോ സഹാറന്‍പൂരിലോ അല്ല ഉള്ളതെങ്കില്‍…


CAA വിരുദ്ധ പ്രക്ഷോഭകരെ വെടിവച്ചു കൊന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണം: ആസാദ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ വെടിവച്ചു കൊന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. കൊല്ലപ്പെട്ട അഞ്ചു പേരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് ആസാദ് ഈ ആവശ്യമുന്നയിച്ചത്. വീടുകള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടതിനാല്‍ ഒരു പൊതുസ്ഥലത്ത് ചെന്നാണ് അദ്ദേഹം കുടുംബാംഗങ്ങളെ…


ചന്ദ്രശേഖര്‍ ആസാദ് വീണ്ടും ജുമാ മസ്ജിദില്‍; പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

ജയില്‍മോചിതനായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വെള്ളിയാഴ്ച ഉച്ചക്ക് വീണ്ടും ഡല്‍ഹി ജുമാ മസ്ജിദിലെത്തി. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ജമാ മസ്ജിദില്‍ പ്രക്ഷോഭം നയിച്ചതിന് ഡിസംബര്‍ 20നാണ് ആസാദ് അറസ്റ്റിലായത്. ആയിരങ്ങളാണ് ഇന്ന് ആസാദിനെ വരവേറ്റത്. കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതിനെ…


ചന്ദ്രശേഖര്‍ ആസാദ് ജയിൽ മോചിതനായി; ജയിലിന് പുറത്ത് ഉജ്ജ്വല സ്വീകരണം

പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്ത് ജയില്‍ കിടന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയിൽ മോചിതനായി. ആസാദിന് ഉജ്ജ്വല സ്വീകരണമൊരുക്കാൻ ജയിലിന് പുറത്ത് തടിച്ച്കൂടിയ നൂറ് കണക്കിന് അനുയായികള്‍ ആര്‍പ്പുവളിയോടെയാണ് ആസാദിനെ സ്വീകരിച്ചത്. ബുധനാഴ്ചയാണ് തീസ് ഹസാരി കോടതി ഉപാധികളോടെ ചന്ദ്രശേഖരന്‍ ആസാദിന് ജാമ്യം നല്‍കിയത്. എന്നാല്‍…


ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായിരുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം. ഡല്‍ഹി തീസ് ഹസാരി കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അടുത്ത ഒരുമാസത്തേക്ക് ഡല്‍ഹിയില്‍ പ്രവേശിക്കരുതെന്നാണ് ഉപാധി. ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പോലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും…